കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ പടയൊരുക്കം; ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍!! രാഹുല്‍ ഗാന്ധിയുടെ ഭയം മറ്റൊന്ന്

അതേസമയം, കോണ്‍ഗ്രസിനെയും ബിജെപിയെയും ഒഴിവാക്കി മമതയ്ക്ക് കീഴില്‍ അണിനിരക്കണമെന്നാണ് ചില നേതാക്കളുടെ നിലപാട്.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഉപതിരഞ്ഞെടുപ്പുകളില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ ബിജെപിക്കെതിരേ ശക്തമായ നീക്കം നടത്താന്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുങ്ങുന്നു. പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ വരുന്നതിന് പുറമെ കോണ്‍ഗ്രസും ഇവര്‍ക്കൊപ്പം ചേരുമെന്ന വിവരമാണിപ്പോള്‍ ലഭിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരക്കിട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രാദേശിക കക്ഷികളും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ബിജെപിയെ തനിച്ച് നേരിടാന്‍ ആകില്ല എന്ന ബോധ്യമാണ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളിലുമുള്ളത്. ഈ സാഹചര്യത്തില്‍ തന്നെയാണ് പൊതുമുന്നണി രൂപീകരിക്കാന്‍ ശ്രമം നടക്കുന്നതും. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളുടെ ഭരണം പിടിക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്...

രാഹുല്‍ പവാര്‍ ചര്‍ച്ച

രാഹുല്‍ പവാര്‍ ചര്‍ച്ച

തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ ദേശീയ തലത്തില്‍ സജീവമാക്കാന്‍ ചില പാര്‍ട്ടി നേതാക്കള്‍ ആലോചിക്കുന്നു. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ മമതയോട് ഇക്കാര്യം ആവശ്യപ്പെട്ടുകഴിഞ്ഞു. അതിനിടെ രാഹുല്‍ ഗാന്ധി ശരത് പവാറുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. പവാറിന്റെ മകള്‍ സുപ്രിയ സുലെയുടെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച. മമതാ ബാനര്‍ജിയെ കാണാനും രാഹുല്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം ദില്ലിയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന് മുന്‍കൈയ്യെടുക്കുന്നത് ശരത് പവാറാണ്.

ദില്ലിയില്‍ നേതൃയോഗം

ദില്ലിയില്‍ നേതൃയോഗം

മാര്‍ച്ച് അവസാന വാരത്തിലാണ് ദില്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയും പവാറും തമ്മില്‍ ചര്‍ച്ച നടത്തി. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്ന് ഡിഎംകെ നേതാക് എംകെ സ്റ്റാലിനും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാജ്യത്ത് ബിജെപിക്കെതിരെ വികാരം വര്‍ധിച്ചുവരികയാണെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. എന്‍ഡിഎ സഖ്യത്തില്‍ നിന്ന് വിടാന്‍ തീരുമാനിച്ച അദ്ദേഹത്തിന്റെ തീരുമാനം ബിജെപിയെ ഞെട്ടിച്ചിരുന്നു.

മഹാരാഷ്ട്രയിലെ കളികള്‍

മഹാരാഷ്ട്രയിലെ കളികള്‍

ബിജെപിക്കെതിരെ പുതിയ ശക്തി രൂപപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചന നല്‍കുന്നു. മഹാരഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യത്തിന് ശക്തമായ ബദല്‍ ഒരുക്കുന്ന കാര്യവും രാഹുലും പവാറും ചര്‍ച്ച ചെയ്തു. അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍സിപിയും ഒരുമിച്ച് മല്‍സരിച്ചേക്കുമെന്നാണ് സൂചന. യുപിയില്‍ എസ്പിയും ബിഎസ്പിയും ഉള്‍പ്പെടുന്ന സഖ്യം വരുംതിരഞ്ഞെടുപ്പുകളിലും തുടരാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലും സമാനമായ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ ശ്രമം നടക്കുന്നത്. സാധ്യമാകുന്ന സംസ്ഥനങ്ങളിലെല്ലാം ബിജെപിക്കെതിരായ ശക്തിയെ വളര്‍ത്തുക എന്നതാണ് നേതാക്കളുടെ ലക്ഷ്യം.

സോണിയയുടെ അത്താഴം

സോണിയയുടെ അത്താഴം

ഇതിന്റെ ഭാഗമായിട്ട് തന്നെയാണ് ദില്ലിയില്‍ ഈ മാസം 26,27 തിയ്യതികളില്‍ പ്രതിപക്ഷ നേതൃയോഗം നടക്കുന്നത്. മമതാ ബാനര്‍ജിയാണ് യോഗത്തിലെ ശ്രദ്ധാകേന്ദ്രം. അവരെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ വിശ്വസ്തവന്‍ പ്രഫുല്‍ പട്ടേലിനെ തന്നെയാണ് ശരത് പവാര്‍ കൊല്‍ക്കത്തയിലേക്ക് അയച്ചത്. യുപിഎ അധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞദിവസം പ്രതിപക്ഷ നേതാക്കള്‍ക്ക് അത്താഴ വിരുന്ന് ഒരുക്കിയതും ബിജെപി വിരുദ്ധ മുന്നണി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. 19 പാര്‍ട്ടികള്‍ വിരുന്നില്‍ പങ്കെടുത്തു. പ്രതിപക്ഷത്തിന്റെ ഐക്യം രൂപപ്പെടുന്നുവെന്ന സൂചനകളാണിതെല്ലാം.

രാഹുലിന് മറ്റൊരു ഭയം

രാഹുലിന് മറ്റൊരു ഭയം

ബിജെപി-ശിവസേന സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നതെങ്കിലും ഇവര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണ്. ബിജെപിയുടെ ഓരോ നടപടികളും ശിവസേന കടന്നാക്രമിക്കുന്നുണ്ട്. മോദിയുടെ വിദേശയാത്രയും പദ്ധതികളുമെല്ലാം ശിവസേനയുടെ വിമര്‍ശനത്തിന് വിധേയമായിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യം മുതലെടുക്കാനാണ് രാഹുല്‍ ഗാന്ധി ശരത് പവാറുമായി ചര്‍ച്ച നടത്തിയത്. അതേസമയം, കോണ്‍ഗ്രസിനെയും ബിജെപിയെയും ഒഴിവാക്കി മമതയ്ക്ക് കീഴില്‍ അണിനിരക്കണമെന്നാണ് ചില നേതാക്കളുടെ നിലപാട്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു. ഈ വെല്ലുവിളി ഒഴിവാക്കുക എന്ന ലക്ഷ്യവും രാഹുല്‍ ഗാന്ധിക്കുണ്ട്.

മോദിയുടെ തന്ത്രങ്ങള്‍ സക്‌സസ്, ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍, ഒടുവില്‍ ലോകബാങ്കും സമ്മതിച്ചുമോദിയുടെ തന്ത്രങ്ങള്‍ സക്‌സസ്, ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍, ഒടുവില്‍ ലോകബാങ്കും സമ്മതിച്ചു

ദിലീപിന് കനത്ത തിരിച്ചടി; കേസെടുത്ത് അന്വേഷിക്കാന്‍ കോടതി, അനുകൂല റിപ്പോര്‍ട്ട് തള്ളി!!ദിലീപിന് കനത്ത തിരിച്ചടി; കേസെടുത്ത് അന്വേഷിക്കാന്‍ കോടതി, അനുകൂല റിപ്പോര്‍ട്ട് തള്ളി!!

English summary
Rahul Gandhi Meets Sharad Pawar Hours After BJP's Bypoll Defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X