മമതയുടെ ലക്ഷ്യം ജി23, ഒപ്പം പ്രാദേശിക പാര്‍ട്ടികളും, കോണ്‍ഗ്രസ് നേരിടുക ഇങ്ങനെ, പ്ലാനൊരുക്കി രാഹുല്‍
ദില്ലി: ദിനംപ്രതി മമത ബാനര്‍ജി ഉയര്‍ത്തുന്ന വെല്ലുവിളി കോണ്‍ഗ്രസിന് മുകളില്‍ വര്‍ധിച്ച് വരികയാണ്. മമതയെ എങ്ങനൊക്കെ നേരിടണമെന്ന കാര്യത്തില്‍ വന്‍ ചര്‍ച്ച തന്നെ കോണ്‍ഗ്രസില്‍ നടക്കുകയാണ്. അഗ്രസീവായി മമതയെ നേരിട്ടാല്‍ ഒരു സംസ്ഥാനം തന്നെ നഷ്ടമാകാനുള്ള സാധ്യതയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ മുന്നില്‍ കാണുന്നുണ്ട്.
'സിനിമയില്‍ നിന്ന് ഇല്ലാതാക്കാന്‍ നോക്കുന്നവരുണ്ട്', തകര്‍ന്ന് പോയത് ആ സമയത്തെന്ന് സുരേഷ് ഗോപി
42 സീറ്റുള്ള ബംഗാള്‍ 2024ല്‍ ഭരണത്തിലേറാന്‍ കോണ്‍ഗ്രസിന് വളരെ ആവശ്യമാണ്. മമതയുള്ളപ്പോള്‍ ബംഗാള്‍ നേടുക അസാധ്യമാണ്. അതുകൊണ്ട് മമതയെ ദുര്‍ബലമാക്കി ബംഗാള്‍ ബിജെപിക്ക് നല്‍കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. പകരം മമതയുടെ ദേശീയ മോഹങ്ങളെ കോണ്‍ഗ്രസ് ദുര്‍ബലമാക്കും.

മമതയുടെ മുംബൈ സന്ദര്‍ശനം അത്ര വിജയകരമായിട്ടില്ല. ശിവസേനയെയും എന്‍സിപിയെയും കൂട്ടുപിടിച്ച് സമാന്തര സഖ്യമുണ്ടാക്കാനായിരുന്നു ശ്രമം. ശരത് പവാറും ഉദ്ധവ് താക്കറെയും വരുന്നതോടെ അതിന് കൂടുതല്‍ വിശ്വാസ്യത ലഭിക്കുമെന്നായിരുന്നു മമത കരുതിയത്. അതിലൂടെ ദേശീയ തലത്തില്‍ വലിയ ഓളമുണ്ടാക്കാന്‍ സാധിക്കുമെന്നും മമത കരുതി. പക്ഷേ ബംഗാള്‍ എന്ന ഒരു സംസ്ഥാനം മുന്നില്‍ കണ്ട് മമത നടത്തുന്ന നീക്കങ്ങളോട് ഇവര്‍ക്ക് യോജിപ്പില്ല. ത്രിപുരയില്‍ വന്‍ തിരിച്ചടി മമത നേരിട്ടു. അടുത്തിടെ അസമില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും ഗുണം കിട്ടിയില്ല. ഇനി ഗോവയും മേഘാലയയുമാണ് ബാക്കിയുള്ളത്. അവിടെയും പിഴച്ചാല്‍ അതോടെ മമതയുടെ സ്‌ട്രോംഗ് വുമണ്‍ ഇമേജിനും കോട്ടം വീഴും.

കോണ്‍ഗ്രസ് ഉദ്ധവ് താക്കറെയുടെ വിശ്വാസം നേരത്തെ പിടിച്ച് വാങ്ങിയതാണ്. രാഹുല്‍ ഗാന്ധിയെ അദ്ദേഹം പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ രാഹുല്‍ മാറി നിന്നാല്‍ പകരമൊരു നേതാവിനെ സ്വീകരിക്കാന്‍ പവാറും തയ്യാറാണ്. എന്നാല്‍ രാഹുല്‍ പ്രാക്ടിക്കലായി രാഷ്ട്രീയ നീക്കം നടത്തണമെന്ന് മാത്രമാണ് പവാറിനുള്ളത്. രാഹുല്‍ മാറണമെന്ന അഭിപ്രായമില്ല. അതുകൊണ്ട് കോണ്‍ഗ്രസിന് കാര്യങ്ങള്‍ സേഫാണ്. മമത പല സംസ്ഥാനങ്ങളിലേക്കായി പാര്‍ട്ടി വ്യാപിപ്പിക്കുന്നതിനാല്‍ എല്ലാ സംസ്ഥാനങ്ങളിലും രാഹുല്‍ മാറ്റം കൊണ്ടുവരികയാണ്. പ്രമുഖര്‍ക്കെല്ലാം സ്ഥാനം ലഭിക്കും. ജനപ്രീതിയുള്ള ഒരാള്‍ പോലും പാര്‍ട്ടി വിടരുതെന്ന നിര്‍ദേശം രാഹുല്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു.

മമതയുടെ പാര്‍ട്ടിയിലേക്ക് പോയ ഒരു നേതാവിനെ കുറിച്ചും തല്‍ക്കാലം രാഹുലിന് ആശങ്കയില്ല. കാരണം അവരൊക്കെ രാഷ്ട്രീയ കാലാവധി അവസാനിച്ചവരാണ്. ഗോവയിലെ ലൂസീഞ്ഞോ ഫലെയ്‌റോ ഇനി എവിടെ മത്സരിച്ചാലും ജയിക്കാത്ത നേതാവാണ്. അതാണ് രാജ്യസഭയിലേക്ക് തൃണമൂല്‍ നോമിനേറ്റ് ചെയ്തത്. സുഷ്മിത ദേവിന്റെയും സ്വാഭാവിക വോട്ടുബാങ്ക് നഷ്ടമായി കഴിഞ്ഞതാണ്. നാഗാലാന്‍ഡില്‍ സാംഗ്മയും അങ്ങനെയുള്ള നേതാവാണ്. കോണ്‍ഗ്രസില്‍ നിന്ന് ജനപ്രീതിയുള്ള നേതാക്കളാരും പോയിട്ടില്ല എന്നതാണ് വാസ്തവം. തൃണമൂലിനൊപ്പം ചേരുന്നതിലും നല്ല ഓപ്ഷന്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം.

കോണ്‍ഗ്രസിന് മുന്നിലുള്ള ഏറ്റവും വലിയ നേട്ടം അത് ഇപ്പോഴും ഹിന്ദി ഹൃദയഭൂമിയില്‍ വേരോട്ടമുള്ള പാര്‍ട്ടിയാണെന്നതാണ്. മമത ബാനര്‍ജി ഇപ്പോഴും ബംഗാളിയാണ്. അതൊരു പ്രാദേശിക വകഭേദമാണ്. അതൊരിക്കലും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലോ ദക്ഷിണേന്ത്യയിലോ ക്ലച്ച് പിടിക്കില്ലെന്ന് ഉറപ്പാണ്. മമതയ്ക്ക് ഒരിക്കലും രാജസ്ഥാനിലോ മധ്യപ്രദേശിലോ ഛത്തീസ്ഗഡിലോ സീറ്റ് നേടാന്‍ സാധിക്കില്ല. അങ്ങനൊരു പാര്‍ട്ടിക്ക് എങ്ങനെ പ്രതിപക്ഷത്തെ നയിക്കാനാവും. കോണ്‍ഗ്രസാണെങ്കില്‍ ഈ മൂന്നിടത്തെയും വന്‍ ശക്തിയാണ്. യുപിയില്‍ കോണ്‍ഗ്രസ് ഏഴ് സീറ്റ് നേടിയ പാര്‍ട്ടിയാണ്. അവിടെയും ടിഎംസിക്ക് ഒന്നും ചെയ്യാനാവില്ല. ഇനി കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയാലും അത് അസാധ്യമാണ്.

ശിവേസനയ്‌ക്കോ എന്‍സിപിക്കോ ഡിഎംകെയ്‌ക്കോ ആര്‍ജെഡിക്കോ ഉള്ള പ്രശ്‌നം അവരുടെ സ്വന്തം സംസ്ഥാനത്തിന് പുറത്ത് സീറ്റ് നേടാന്‍ പ്രാദേശിക സ്വത്വം അനുവദിക്കില്ല എന്നതാണ്. കേരളത്തിലും ഗുജറാത്തിലുമൊക്കെ എന്‍സിപി സീറ്റ് നേടിയിട്ടുണ്ടെങ്കിലും മഹാരാഷ്ട്ര പോലൊരു സംസ്ഥാനത്തുണ്ടാക്കിയ വേരോട്ടം അവര്‍ക്കുണ്ടായിട്ടില്ല. ഇത് എഎപിക്കും ഉള്ള പ്രശ്‌നമാണ്. ഇവരെല്ലാം ഒരിടത്തെ സംസ്‌കാരം പ്രവര്‍ത്തനങ്ങളില്‍ പ്രകടമാക്കുന്ന പാര്‍ട്ടികളാണ്. മമതയ്ക്കും ഇത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ കോണ്‍ഗ്രസിന് ഇത്തരം നേതാക്കള്‍ എല്ലായിടത്തും ഉള്ളത് കൊണ്ട് ഈ ഒരു ഇമേജിനെ എളുപ്പത്തില്‍ മറികടക്കും. എന്നാല്‍ സജീവ രാഷ്ട്രീയ കളിക്കുന്ന നേതാക്കള്‍ നേതൃനിരയില്‍ ഇല്ല എന്നതാണ് കോണ്‍ഗ്രസിനുള്ള പ്രശ്‌നം.

മമതയുടെ പ്ലാന്‍ വളരെ വലുതാണ്. കോണ്‍ഗ്രസിലെ ജി23യെ മമതക്ക് ആവശ്യമാണ്. ഗുലാം നബി ആസാദ് കശ്മീരില്‍ നടത്തുന്ന വിമത നീക്കം മമതയ്ക്ക് അനുഗ്രഹമാണ്. രാഹുല്‍ ആസാദിന്റെ ആവശ്യം അംഗീകരിക്കില്ല. അതുകൊണ്ട് മമതയ്‌ക്കൊപ്പം ആസാദ് ദേശീയ തലത്തില്‍ നിന്നാല്‍ അദ്ഭുതപ്പെടാനില്ല. ഗോവയില്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി സഖ്യവും രൂപീകരിച്ചു. യുപിയില്‍ എസ്പിയുമായി കൈകോര്‍ക്കും. ഇങ്ങനെ ചെറിയ പാര്‍ട്ടികളുമായി ചേരാനുള്ള നീക്കം ബോധപൂര്‍വമാണ്. ഈ ചെറിയ പാര്‍ട്ടികളുടെ വോട്ട് ശതമാനം കൂടി ചേരുമ്പോള്‍ അത് വമ്പന്‍ ജയമായി മാറുമെന്ന് മമത കരുതുന്നുണ്ട്. അതിനൊക്കെ മുമ്പ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇമേജ് മേക്കോവര്‍ നടത്തേണ്ടി വരും.

കോണ്‍ഗ്രസിന് 12 കോടി വോട്ടര്‍മാരുടെ പിന്തുണയുണ്ട്. എന്നാല്‍ 20 സംസ്ഥാനങ്ങളില്‍ നിന്ന് ഒരു ലോക്‌സഭാ എംപി പോലും കോണ്‍ഗ്രസിനില്ല. ഇപ്പോള്‍ ഭരിക്കുന്ന രാജസ്ഥാനില്‍ നിന്നും ഒറ്റ എംപിയില്ല. അതൊക്കെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പരിഹരിക്കാനാണ് ശ്രമം. രാഹുലിന് പകരം മറ്റൊരു നേതാവിനെ പ്രതിപക്ഷത്തിന് കൂടി സ്വീകാര്യമാക്കാനും ശ്രമം നടക്കുന്നുണ്ട്. പഞ്ചാബില്‍ തിരഞ്ഞെടുപ്പിനായി പുതിയ സമിതികള്‍ വരെയുണ്ടാക്കിയിട്ടുണ്ട്. മുസ്ലീം വോട്ടുകള്‍ മമതയെ കൈവിടുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. മമതയുടെ ബിജെപിയുടെ ബി ടീമാണെന്ന പ്രചാരണം ദേശീയ തലത്തില്‍ ഗുണം ചെയ്തിട്ടുണ്ട്. ഒവൈസിയെ മാറ്റി നിര്‍ത്തുന്നത് പോലെ മുസ്ലീങ്ങള്‍ ബിജെപിയെ വീഴ്ത്താന്‍ മമതയെ മാറ്റി നിര്‍ത്തുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. അതുകൊണ്ട് ഹിന്ദു പ്രീണനത്തില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ഫോക്കസ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications