കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മോത്തിലാല്‍ വോറയാണ് ഇടപാടുകള്‍ക്ക് പിന്നില്‍' രാഹുല്‍ ഇഡിയോട് പറഞ്ഞത് ഇക്കാര്യം, മറുപടിയുമായി മകന്‍

Google Oneindia Malayalam News

ദില്ലി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ രാഹുല്‍ ഗാന്ധി നിര്‍ണായക കാര്യങ്ങള്‍ വെളിപ്പെടുത്തിയോ എന്ന് ആശയക്കുഴപ്പം. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ അടുത്തിടെ മരിച്ച ഒരു നേതാവിന്റെ പേരാണ് രാഹുല്‍ വെളിപ്പെടുത്തിയതെന്നാണ് സൂചന. തനിക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുല്‍ ഇഡിയെ അറിയിച്ചിട്ടുണ്ട്.

രാഹുലിനെ തൊട്ടു, ഉഷാറായി കോണ്‍ഗ്രസ്, ഇതുവരെയുള്ള തന്ത്രത്തിന് പിന്നില്‍ ഈ നേതാവ്രാഹുലിനെ തൊട്ടു, ഉഷാറായി കോണ്‍ഗ്രസ്, ഇതുവരെയുള്ള തന്ത്രത്തിന് പിന്നില്‍ ഈ നേതാവ്

രാഹുലിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ നേതാവായ മോത്തിലാല്‍ വോറയാണ് ഈ നേതാവെന്നാണ് റിപ്പോര്‍ട്ട്. ഇഡി ചോദ്യം ചെയ്യലിന്റെ വിശദമായ വിവരങ്ങളിലേക്ക്....

1

യങ് ഇന്ത്യ അസോസിയേറ്റ് ജേണല്‍ ലിമിറ്റഡ് ഏറ്റെടുത്തപ്പോഴുള്ള എല്ലാ ഇടപാടുകളും മോത്തിലാല്‍ വോറയാണ് നടത്തിയിരുന്നതെന്നാണ് രാഹുല്‍ ഗാന്ധി ഇഡിയോട് പറഞ്ഞിരിക്കുന്നത്. അന്ന് കോണ്‍ഗ്രസ് ട്രഷററായിരുന്നു മോത്തിലാല്‍ വോറ. കോടികളുടെ ഇടപാടാണ് ഇത്. തുടര്‍ച്ചയായ മൂന്നാം ദിനത്തിലെ ചോദ്യം ചെയ്യലിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. യങ് ഇന്ത്യന്‍ എടുത്ത വായ്പയുടെ ഒരു കാര്യത്തെ കുറിച്ചും തനിക്ക് അറിയില്ലെന്നും രാഹുല്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും മോത്തിലാല്‍ വോറയാണ് നോക്കിയിരുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയെന്ന് ഇഡി പറയുന്നു. അതേസമയം വോറ ഇപ്പോഴില്ലാത്തത് കൊണ്ട് ഇത് ഇഡി ഗൗരവമായി എടുത്തിട്ടില്ല.

2

ഇഡി വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണെന്ന് കോണ്‍ഗ്രസ് സെക്രട്ടറി പ്രണവ് ജാ പറഞ്ഞു. ജുഡീഷ്യല്‍ സ്വഭാവമുള്ളതാണ് ഇഡിയുടെ നടപടികള്‍. അത് ചോര്‍ത്തി നല്‍കുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇതിനോട് പ്രതികരിക്കാനില്ലെന്നും പ്രണവ് ജാ വ്യക്തമാക്കി. അതേമസമയം മോത്തിലാല്‍ വോറയുടെ മകന്‍ അരുണ്‍ വോറ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. രാഹുല്‍ ഗാന്ധി തന്റെ പിതാവിനെതിരെ അത്തരമൊരു ആരോപണം നടത്തിയെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വമോ വോറയ്‌ക്കോ അക്കാര്യത്തില്‍ തെറ്റുപ്പറ്റിയെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അരുണ്‍ വോറ പറഞ്ഞു.

3

നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഒരു വ്യക്തിയല്ല എടുത്തത്. അത് കൂട്ടായി എടുത്ത തീരുമാനങ്ങളാണ്. പക്ഷേ സാമ്പത്തിക ഇടപാടുകള്‍ക്ക് വോറയാണ് കാരണക്കാരനെന്നും പവന്‍ ബന്‍സലും മല്ലികാര്‍ജുന്‍ ഗാര്‍ഗെയും വ്യക്തമാക്കിയിട്ടുണ്ട്. ബന്‍സലും ഖാര്‍ഗെയും പറഞ്ഞതിനെ കുറിച്ച് തനിക്കറിയില്ല. പക്ഷേ സത്യം എപ്പോഴും ജയിക്കും. രാഹുലും സോണിയയും വോറയും ജയിക്കുമെന്നും അരുണ്‍ പറഞ്ഞു. അതേസമയം രാഹുല്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായിട്ടില്ല. തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷം തനിക്ക് വിശ്രമം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഒരുവശത്ത് കടുത്ത പ്രതിഷേധവും ഇഡിക്കെതിരെ നടത്തുന്നുണ്ട്.

4

അതേസമയം നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനില്ലെന്ന് രാഹുല്‍ ഇഡിയെ അറിയിച്ചു. ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച്ചത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് രാഹുല്‍. ഇന്ന് രാഹുലിന് ഇടവേള നല്‍കിയിരുന്നു. നാളെ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇഡി ഇതുവരെ രാഹുലിന്റെ കത്തിന് മറുപടി നല്‍കിയിട്ടില്ല. രാഹുലിനെ ചോദ്യം ചെയ്യുന്നതിലെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. ഇഡിയുടെ ചോദ്യം ചെയ്യല്‍ ദിവസങ്ങളുടെ എണ്ണം കൂടാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. പ്രതിഷേധം സജീവമാക്കി നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണയായത്.

5

പോലീസ് കോണ്‍ഗ്രസ് ആസ്ഥാനത്ത് കയറിയത് വലിയ പ്രശ്‌നമായിട്ടാണ് നേതാക്കള്‍ കാണുന്നത്. മുന്‍കൂര്‍ ജാമ്യം രാഹുല്‍ തേടുന്നുമില്ല. അതുകൊണ്ട് രണ്ടും കല്‍പ്പിച്ചാണ് നേതൃത്വമുള്ളത്. ഞായറാഴ്ച്ച മുഴുവന്‍ എംപിമാരും ദില്ലിയിലെത്തണമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക വസതിയില്‍ പത്ത് പ്രവര്‍ത്തകരെ താമസിപ്പിച്ച് പ്രതിഷേധം നടത്തണം. പൊതു പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത ദില്ലി പോലീസ് നടപടി കൂടി കണക്കിലെടുത്താണ് പ്രതിരോധം കടുപ്പിക്കുന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്ത് കയറി എംപിമാരെ കസ്റ്റഡിയിലെടുത്ത ദില്ലി പോലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ട് പരാതി നല്‍കിയിട്ടുണ്ട്.

സോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതംസോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതം

English summary
rahul gandhi says motilal vora handled financial deals to ed, son denies it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X