കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ തീവ്രവാദ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് സുഷമ സ്വരാജ്; ഇന്ത്യയില്‍ ഭീകരത ഇല്ലെങ്കില്‍ രാഹുലിന്റെ എസ്പിജി സുരക്ഷ പിന്നെന്തിന്?

Google Oneindia Malayalam News

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. തീവ്രവാദം രാജ്യം നേരിടുന്ന ഒരു പ്രധാന പ്രശ്‌നമല്ലെങ്കില്‍ രാഹുലിന് തന്റെ പി.എസ്.ജി സുരക്ഷ വേണ്ടെന്ന് വെച്ചൂടെയെന്ന് സുഷമ ചോദിച്ചു.

രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി വിജയകരമാകുമോ? 3 സംസ്ഥാനങ്ങളിലെ കര്‍ഷക പ്രതികരണം ഇങ്ങനെ

അദ്ദേഹം പറയുന്നു തീവ്രവാദമല്ല തൊഴിലില്ലായ്മയാണ് രാജ്യത്തെ പ്രധാന പ്രശ്‌നമെന്ന്. എനിക്ക് രാഹുലിനോട് പറയാനുള്ളത് തീവ്രവാദം രാജ്യത്തില്ലെങ്കില്‍, തീവ്രവാദം രാജ്യത്തെ ഒരു പ്രശ്‌നമല്ലെങ്കില്‍ പിന്നെന്തിനാണ് എസ് പി ജി സുരക്ഷയുമായി രാഹുല്‍ മുന്നോട്ട് പോകുന്നത്? രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ( മുന്‍ പ്രധാനമന്ത്രിയും രാഹുലിന്റെ അച്ഛനുമായ ) ശേഷം താങ്കളുടെ കുടുംബം എസ് പി ജി സുരക്ഷയുടെ കീഴിലാണ്.

Rahul Gandhi

തീവ്രവാദം ഒരു പ്രശ്‌നമല്ലെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ എനിക്ക് പറയാനുള്ളത് ഇതാണ്, രാജ്യത്ത് തീവ്രവാദം നിലനില്‍ക്കാത്തതിനാല്‍ താങ്കള്‍ സുരക്ഷിതനാണെന്നും അതിനാല്‍ എസ് പി ജി സുരക്ഷ വേണ്ടെന്നും താങ്കള്‍ എഴുതി തരണം, സുഷമ കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദിലെ തിരഞ്ഞെടുപ്പ്് യോഗത്തില്‍ സംസാരിക്കവെയാണ് സുഷമയുടെ പരാമര്‍ശം. പുല്‍വാമ ആക്രമണത്തെ തുടര്‍ന്ന പാകിസ്താനിലെ ബാലക്കോട്ടിലെ തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വസിക്കാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രസ്താവനകള്‍ മോശമായെന്നും ഇത് പാകിസ്താന് അനുകൂലമായെന്നും സുഷമ പറഞ്ഞു.

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് അന്താരാഷ്ട്ര പിന്തുണ ലഭിച്ചെന്നും നിരവധി രാജ്യത്തെ നേതാക്കള്‍ ഫോണ്‍ വിളിച്ച് ഇന്ത്യയുടെ നീക്കത്തെ അഭിനന്ദിച്ചെന്നും സുഷമ കൂട്ടിച്ചേര്‍ത്തു. 2008 ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് 40 വിദേശികളടക്കം 166 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ യുപിഎ സര്‍ക്കാര്‍ പാകിസ്താനെതിരെ ശക്തമായ ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചില്ലെന്നും സുഷമ പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്കായി മുന്‍കൈ എടുക്കുന്നതായും വ സുരക്ഷ, വികസനം, ക്ഷേമം എന്നീ വിഷയങ്ങളില്‍ ഊന്നിയാകും ഭരണകക്ഷിയുടെ മുന്നോട്ട് പോക്കെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

<strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ</strong>ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Rahul Gandhi should renounce SPG cover if terror not an issue: Sushma Swaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X