കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഞെട്ടിച്ച് ഗെലോട്ട്, ആവശ്യപ്പെട്ടത്, രാഹുലിന്റെ തിരിച്ചുവരവ്, അത് മാത്രം!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഉയര്‍ന്ന ആവശ്യങ്ങള്‍ മുന്നില്‍ രാഹുല്‍ ഗാന്ധിക്ക് ആശയക്കുഴപ്പം. അദ്ദേഹം തിരിച്ചുവരണമെന്ന് അശോക് ഗെലോട്ട് പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ലഡാക്കിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച യോഗത്തിലായിരുന്നു ഈ അപ്രതീക്ഷിത നീക്കം. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ഗെലോട്ട് പഞ്ഞതോടെ അതിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ബിവി ശ്രീനിവാസ് രംഗത്തെത്തി. ഇതിനായി വെര്‍ച്വല്‍ സെഷന്‍ എഐസിസി വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസില്‍ ഒരിക്കല്‍ കൂടി രാഹുല്‍ യുഗം വരുമെന്നാണ് വ്യക്തമാകുന്നത്.

1

Recommended Video

cmsvideo
Priyanka gandhi's pol khol against yogi adithyanath | Oneindia Malayalam

ഗെലോട്ട് നിര്‍ദേശിച്ച കാര്യങ്ങളൊന്നും രാഹുല്‍ തള്ളിയിട്ടില്ല. കോണ്‍ഗ്രസിന്റെ സ്ട്രാറ്റജി സോണിയ പറഞ്ഞ ഉടനെ ഇത് നടപ്പാക്കാന്‍ നല്ല നേതാവ് രാഹുലാണെന്നും അഭിപ്രായമുയര്‍ന്നു. യോഗത്തിലെ എല്ലാ സീനിയര്‍ നേതാക്കളും രാഹുല്‍ തിരിച്ചുവരണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നു. ഓണ്‍ലൈന്‍ കണ്‍വെന്‍ഷന്‍ രാഹുലിന്റെ തിരിച്ചുവരവിനായി നടത്തണമെന്നാണ് ശ്രീനിവാസ് ആവശ്യപ്പെട്ടത്. ഈ അവസരത്തില്‍ പാര്‍ട്ടിക്ക് നല്ലൊരു നേതൃത്വം ആവശ്യമുണ്ടെന്നും ഗെലോട്ട് പറഞ്ഞു. രാഹുല്‍ ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും, എതിര്‍ക്കാന്‍ തയ്യാറായിട്ടില്ല.

ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് തുടരും. സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ഞാന്‍ ചെയ്യുന്നത്. പൊതുവിഷയങ്ങള്‍ ഞാന്‍ ഉന്നയിച്ച് കൊണ്ടിരിക്കും. ബാക്കിയുള്ള വിഷയങ്ങള്‍ നിങ്ങള്‍ തന്നെ ശ്രദ്ധിക്കൂ എന്നായിരുന്നു രാഹുലിന്റെ മറുപടി. അധ്യക്ഷനാവാനുള്ള നീക്കത്തെ രാഹുല്‍ പൂര്‍ണമായി എതിര്‍ക്കുന്നില്ല. പക്ഷേ അത് പാര്‍ട്ടിയുടെ പൂര്‍ണമായ പിന്തുണയോടെ മാത്രമേ ഉണ്ടാവൂ എന്നാണ് രാഹുല്‍ നല്‍കുന് നസൂചന. അതേസമയം മോദിയെ വിമര്‍ശിക്കുന്നതിന് പകരം സര്‍ക്കാര്‍ നയങ്ങളെയാണ് കോണ്‍ഗ്രസ് വിമര്‍ശിക്കേണ്ടതെന്ന് മുതിര്‍ന്നൊരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.

ബിജെപി സര്‍ക്കാര്‍ എന്നൊന്നില്ല. ഇത് മോദി സര്‍ക്കാരാണ്. വണ്‍ മാന്‍ ഷോയാണ് സര്‍ക്കാരിന്റേതെന്നും രാഹുല്‍ വിശദീകരിച്ചു. ആരും മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും മറ്റ് നേതാക്കള്‍ വിശദീകരിച്ചു. മുതിര്‍ന്ന നേതാവിന്റെ പരാമര്‍ശം പ്രിയങ്കാ ഗാന്ധിയെ ചൊടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ രാഹുല്‍ മാത്രമാണ് ധൈര്യം കാണിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ഭൂമി സംരക്ഷിക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നും നയതന്ത്രം പിന്നീടാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

English summary
rahul gandhi should return to congress chief post says ashok gehlot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X