കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ത്യയെ ഒന്നിപ്പിക്കും മുൻപ് രാഹുൽ ഗാന്ധി ഇന്ത്യയുടെ ചരിത്രം പഠിക്കൂ'; അമിത് ഷാ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയെ ഒന്നിപ്പിക്കാനിറങ്ങിയ രാഹുൽ ഗാന്ധി ആദ്യം ചരിത്രം പഠിക്കണമെന്ന് അമിത് ഷാ പറഞ്ഞു. രാജസ്ഥാനിൽ ബിജെപി ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. വിലകൂടിയ ടീ ഷർട്ടാണ് രാഹുൽ ഗാന്ധി ധരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

 amit-1662815804.jpg -Pr

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാന്റുമാർക്കുകൾ; താജ്മഹലും പട്ടികയിൽ

'പാർലമെന്റിലെ പ്രസംഗത്തെക്കുറിച്ച് രാഹുൽ ബാബയെയും കോൺഗ്രസുകാരെയും ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഇന്ത്യ ഒരു രാഷ്ട്രമല്ലെന്ന് രാഹുൽ ബാബ പറഞ്ഞിരുന്നു. രാഹുൽ ബാബ ഏത് പുസ്തകത്തിലാണ് താങ്കൾ ഇത് വായിച്ചത്? ലക്ഷക്കണക്കിന് ആളുകൾ ജീവത്യാഗം ചെയ്ത രാജ്യമാണിത്. ഇന്ത്യ ഒരു രാഷ്ട്രമല്ലെന്ന് പറഞ്ഞയാളാണ് ഇപ്പോൾ ഇന്ത്യയെ ഒന്നിപ്പിക്കാനായി യാത്ര ചെയ്യുന്നത്',അമിത് ഷാ പറഞ്ഞു.

ഓണമല്ലേ, ലുക്ക് മാറ്റി പിടിച്ച് അമല..ഒരേ പൊളിയെന്ന് ആരാധകർ,വൈറൽ

വികസനമല്ല കോൺഗ്രസിന് ആകെ അറിയുന്ന കാര്യം വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും ഷാ പറഞ്ഞു.രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബി ജെ പി സർക്കാരുകൾ രൂപീകരിക്കുന്നതോടെ കോൺഗ്രസ് ഒരു സംസ്ഥാനത്തും അധികാരത്തിൽ ഇല്ലാതാകുമെന്നും ഷാ പറഞ്ഞു.

2014 ൽ രാഹുൽ പയറ്റിയ തന്ത്രം യുപിയിൽ അവതരിപ്പിക്കാൻ പ്രിയങ്ക; പുതിയ 6 പേർ, എല്ലാ മേഖലയിലും2014 ൽ രാഹുൽ പയറ്റിയ തന്ത്രം യുപിയിൽ അവതരിപ്പിക്കാൻ പ്രിയങ്ക; പുതിയ 6 പേർ, എല്ലാ മേഖലയിലും

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര യാത്രയെ ലക്ഷ്യം വെച്ച് വിമർശനം കടുപ്പിക്കുകയാണ് ബി ജെ പി. കഴിഞ്ഞ ദിവസം രാഹുൽ ധരിക്കുന്ന ടീ ഷർട്ടിനെ കുറിച്ചായിരുന്നു ബി ജെ പിയുടെ ആരോപണം. രാഹുൽ 41,000 രൂപയുടെ ടീഷർട്ടാണ് ധരിക്കുന്നതെന്നായിരുന്നു ഫോട്ടോ പങ്കുവെച്ച് കൊണ്ട് ബിജെപി ആരോപിച്ചത്. എന്നാൽ ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. വസ്ത്രത്തിന്റെ വില പറയുകയാണെങ്കിൽ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാം എന്നായിരുന്നു കോൺഗ്രസ് തിരിച്ചടിച്ചത്. ഭരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ബി ജെ പിയെ ഭയപ്പെടുത്തുന്നുണ്ടെന്നും കോൺഗ്രസ് പ്രതികരിച്ചിരുന്നു.

'രാഹുൽ തിരുവനന്തപുരത്ത് എത്തി, ദാ കെടക്കുന്നു പ്രതി, ഇങ്ങനെ പേടിച്ചാലോ'; പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ'രാഹുൽ തിരുവനന്തപുരത്ത് എത്തി, ദാ കെടക്കുന്നു പ്രതി, ഇങ്ങനെ പേടിച്ചാലോ'; പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ

English summary
'Rahul Gandhi should study India's history before uniting India'; Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X