വിമാനത്തില്‍ സഹയാത്രികരെ ലഗേജ് ഇറക്കാന്‍ സഹായിച്ച് രാഹുല്‍ ഗാന്ധി: ചിത്രം വൈറല്‍
ദില്ലി: രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിക്ക് എതിരാളികളുണ്ട്. എന്നാല്‍ ഒരു വ്യക്തിയെന്ന രാഹുലിന് ആരാധകര്‍ ഏറെയാണ്. അദ്ദേഹത്തിന്റെ സൗമ്യതയും സഹായമനസ്കതയും എത്രയുണ്ടെന്ന് തെളിയിക്കുന്ന ഒരു സംഭവം അടുത്തിടെ നടന്നിരിക്കുകയാണ്.
കോണ്‍ഗ്രസ് പ്രവര്ത്തകന് തന്നെ ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. രാഹുലിന്റെ മനുഷ്യത്വത്തെ ഇതോടെ എല്ലാവരും പുകഴ്ത്തുകയാണ്. വിമാനത്തിലെ സഹയാത്രികരുടെ ലഗേജുകള്‍ താഴേക്ക് ഇറക്കാനും, കൊണ്ടുപോകാനുമൊക്കെ രാഹുല്‍ സഹായിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

image credit: aman dubey twitter
കഴിഞ്ഞ ദിവസം രാഹുല്‍ ഗുജറാത്തില്‍ സന്ദര്‍ശനത്തിനായി എത്തിയിരുന്നു. ഇതിനായുള്ള യാത്രയ്ക്കിടെയുള്ള ചിത്രമാണിതെന്ന് ഉറപ്പാണ്. അഹമ്മദാബാദ് വിമാനത്തില്‍ നിന്നുള്ളതാണ് ഈ കാഴ്ച്ച. മധ്യപ്രദേശ് യൂത്ത് കോണ്‍ഗ്രസ് നേതാവ് അമാന്‍ ദുബെയാണ് ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.
രാഹുല്‍ ഗാന്ധി അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്കിടെ എടുത്ത ചിത്രമാണിതെന്ന് അമാന്‍ ദുബെ അവകാശപ്പെടുന്നു. ഒരു വനിതാ യാത്രക്കാരില്‍ അവരുടെ ലഗേജ് എടുക്കുന്നതിലും കൈവശം വെക്കുന്നതിലും ചില പ്രശ്നങ്ങള്‍ വന്നപ്പോഴാണ് രാഹുല്‍ ഇടപെട്ടതും, സഹായിച്ചതും. രാഹുല്‍ ചിത്രത്തില്‍ ലഗേജ് തള്ളുന്നതാണ് കാണാന്‍ സാധിക്കുക.
ഇതൊരു അവിചാരിത സംഭവമാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം അഹമ്മദാബാദിലേക്കുള്ള വിമാനത്തില്‍ ഒരുമിച്ച് സഞ്ചരിക്കാനായി. ഒരു വനിതാ സഹയാത്രിക ലഗേജ് എടുക്കുന്നതും വലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാവുന്നതായി രാഹുല്‍ ഗാന്ധി കണ്ടിരുന്നു. അദ്ദേഹം അവരെ ഉടന്‍ തന്നെ സഹായിച്ചു.
കുറച്ച് സമയം കണ്ട് ഞാന്‍ രാഹുല്‍ ജിയെ കണ്ടു. അദ്ദേഹത്തിന്റെ എളിമ നിറഞ്ഞ ജീവിതം ഞങ്ങളെ എല്ലാവരെയും പ്രചോദിപ്പിക്കുന്നുവെന്നും അമാന്‍ ദുബെ പറഞ്ഞു. നിരവധി പേരാണ് രാഹുലിന് അഭിനന്ദനവുമായി രംഗത്ത് വന്നത്. എന്നാല്‍ അദ്ദേഹത്തെ വിമര്‍ശിച്ചവരും കൂടുതലുണ്ട്. എയര്‍ ഹോസ്റ്റസ് ഉള്ളപ്പോള്‍ രാഹുല്‍ എന്തിനാണ് സഹായിക്കുന്നതെന്ന് ഇവര്‍ ചോദിക്കുന്നു.
രാഹുല്‍ ഗാന്ധി മാസ്ക് ധരിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചവരുമുണ്ട്. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗുജറാത്തിലെ അഹമ്മദാബാദിലെത്തിയത്. കോണ്‍ഗ്രസിന്റെ ക്യാമ്പയിന് ഇവിടെ നിന്നാണ് തുടങ്ങിയത്. ഭാരത് ജോഡോ യാത്ര നാളെ രാഹുല്‍ തുടങ്ങാനിരിക്കുകയാണ്. കന്യാകുമാരിയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്.
കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ കാല്‍നട മാര്‍ച്ച് കൂടിയാണിത്. 3570 കിലോമീറ്റര്‍ യാത്രയാണിത്. അഞ്ച് മാസത്തോളം ഇത് നീണ്ടുനില്‍ക്കും. പന്ത്രണ്ടോളം സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളും ഇത് കവര്‍ ചെയ്യും. രാവിലെ ഏഴ് മണിക്കാണ് യാത്ര ആരംഭിക്കുക. ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും റോഡിലായിരിക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications