ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ഉറങ്ങുന്നത് കണ്ടെയ്നര്‍ ക്യാബിനില്‍
കോൺഗ്രസ് പാർട്ടിയുടെ ഭാരത് ജോഡോ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് നേതാക്കൾ. രാജ്യത്ത് കാശ്മീർ മുതൽ കന്യാകുമാരി വരെ നീളുന്ന 3500 കിലോമീറ്റർ ആണ് യാത്ര. 7-നാണ് കോൺഗ്രസിന്റെ ഭാരത് ജോഡോ' യാത്ര ആരംഭിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 117 നേതാക്കളെ ഭാരത് യാത്രികരിൽ ഉൾപ്പെടുത്തിക്കൊണ്ട് താൽക്കാലിക പട്ടിക കോൺഗ്രസ് ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ഭാരത് യാത്രികരുടെ ആശയം വ്യക്തമാക്കിയ യാത്രാ സംഘാടക സമിതി ചെയർമാൻ ദിഗ്വിജയ സിംഗ്, ഇവർ യാത്രയിൽ ഉടനീളം പങ്കെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു.

മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധി സെപ്റ്റംബർ 7-ന് വൈകുന്നേരം തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിനായി ഇടവേള എടുക്കുമെങ്കിലും യാത്രയിൽ രാഹുൽ ബാക്കി സമയങ്ങളിലെല്ലാം യാത്രയോടൊപ്പമുണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.

കേന്ദ്രനയങ്ങളിൽ പ്രതിഷേധിച്ച് ആണ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ' യാത്ര. കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ ആദരാഞ്ജലിയർപ്പിച്ച ശേഷമാകും രാഹുൽ കന്യാകുമാരിയിലേക്കു തിരിക്കുക.
സ്ലീവ് ലെസ് ബ്ലൗസും നീല സാരിയും ...ഇതെന്തൊരു അഴക്; പ്രിയങ്കയുടെ ചിത്രങ്ങള്‍ വൈറല്‍

പാർട്ടികൾക്ക് അതീതമായ യാത്രയാണിതെന്നും വിവിധ പാർട്ടികളെയും സാമൂഹിക സംഘടനകളെയും പങ്കെടുക്കാൻ ക്ഷണിച്ചതായും തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്.അഴഗിരി പറഞ്ഞു. രാവിലെ 7 മുതൽ 10 വരെയും വൈകിട്ടു 4 മുതൽ രാത്രി 7 വരെയുമായി ദിവസവും 25 കിലോമീറ്റർ രാഹുൽ പദയാത്രയായി സഞ്ചരിക്കും. കന്യാകുമാരിയിൽ നിന്ന് കശ്മീർ വരെയുള്ള 3500 കിലോമീറ്ററാണു ഭാരത് ജോഡോ യാത്രയിൽ താണ്ടുക. 2023 ജനുവരി 30 വരെയാണു പരിപാടി.

അതേസമയം, 148 ദിവസത്തെ ഭാരത് ജോഡോ യാത്രയിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ കോൺഗ്രസിന്റെ രാഹുൽ ഗാന്ധി നടക്കുമെന്നും രാത്രി ഷിപ്പിംഗ് കണ്ടെയ്‌നർ ക്യാബിനിൽ ഉറങ്ങുമെന്നും കോൺഗ്രസ് അറിയിച്ചു. സെപ്റ്റംബർ 5നകം കണ്ടെയ്‌നർ ക്യാബിനുകൾ കന്യാകുമാരിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3500 കിലോമീറ്റർ യാത്ര സെപ്തംബർ 7ന് കന്യാകുമാരിയിൽ നിന്ന് വൻ പൊതുറാലിയോടെ ഫ്ലാഗ് ഓഫ് ചെയ്യും. രാഹുൽ ഇപ്പോൾ അമ്മ സോണിയാ ഗാന്ധിക്കും സഹോദരി പ്രിയങ്കാ ഗാന്ധിക്കും ഒപ്പം വിദേശത്താണ്. സോണിയ ഗാന്ധിയുടെ അമ്മ അന്തരിച്ചതിനെ തുടർന്നാണ് രാഹുലും സോണിയയും പ്രിയങ്കയും അവിടേക്ക് പോയത്.
ചര്‍മ്മം എന്നും തിളക്കത്തോടെ സൂക്ഷിക്കാം..ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ












Click it and Unblock the Notifications