കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരമേശ്വരയും സിദ്ധരാമയ്യയും നേര്‍ക്കുനേര്‍.... കര്‍ണാടകത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ രാഹുല്‍!

Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ രൂപീകരണത്തിന് ശേഷം കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയില്‍. പാര്‍ട്ടിയില്‍ നേതാക്കള്‍ നേര്‍ക്കുനേര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതുവരെ കാണാത്ത സംഭവവികാസമാണ് ഇത്. ബിജെപി ഒന്നും ചെയ്യാതെ തന്നെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം താളം തെറ്റുമെന്ന് ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി പരമേശ്വരയുമാണ് പോര് ആരംഭിച്ചിരിക്കുന്നത്. നേതാക്കള്‍ ഇവരുടെ പക്ഷം പിടിച്ചിരിക്കുകയാണ്.

ഇതോടെ രാഹുല്‍ ഗാന്ധി സംസ്ഥാനത്തേക്ക് വരാന്‍ ഒരുങ്ങുകയാണ്. അതേസമയം സഖ്യകക്ഷിയായ ജെഡിഎസ്സും ശക്തമായ മുന്നറിയിപ്പ് കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്. ഇവരുമായി പ്രത്യേക യോഗവും രാഹുല്‍ ഗാന്ധി ചേരുന്നുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി ഇനിയും തുടര്‍ന്നാണ് സര്‍ക്കാര്‍ പത്ത് ദിവസത്തിനുള്ളില്‍ തന്നെ വീഴുമെന്ന് ഉറപ്പാണ്. അത് കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ കാരണമാകും എന്ന ചീത്തപ്പേരും പാര്‍ട്ടിക്ക് ലഭിക്കും.

മന്ത്രിസഭാ രൂപീകരണം

മന്ത്രിസഭാ രൂപീകരണം

ഏറെ പ്രശ്‌നങ്ങള്‍ക്കൊടുവിലാണ് മന്ത്രിസഭാ രൂപീകരണം നടത്തിയത്. ഇതിന് രാഹുല്‍ അനുമതി നല്‍കിയതിന് പിന്നാലെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. രമേശ് ജാര്‍ക്കിഹോളിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അദ്ദേഹം പാര്‍ട്ടി വിടുമെന്ന് വരെ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയിലേക്കാണ് അദ്ദേഹം പോകാനൊരുങ്ങുന്നത്. ബെല്ലാരി മേഖലയിലെ നേതാവായ രമേശ് പാര്‍ട്ടി വിട്ടാല്‍ കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടിയാവും. ഇയാള്‍ ബിജെപി ഏജന്റാണെന്നും ആരോപണമുണ്ട്. എന്നാല്‍ രാഹുല്‍ തല്‍ക്കാലം രമേശുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചിരിക്കുകയാണ്.

അടുത്ത പ്രശ്‌നം

അടുത്ത പ്രശ്‌നം

ഇത്തവണ മുതിര്‍ന്ന നേതാക്കളായ സിദ്ധരാമയ്യയും പരമേശ്വരയുമാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചാണ് പ്രശ്‌നം. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ഇരുവരും തമ്മിലടിച്ചത്. ഇതോടെ വകുപ്പ് വിഭജനം രാഹുലിന് വിടാന്‍ വേണുഗോപാല്‍ തീരുമാനിക്കുകയായിരുന്നു. ഇവര്‍ക്ക് വകുപ്പ് ലഭിക്കാന്‍ ഇനിയും വൈകുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇവര്‍ മ്മിലുള്ള പ്രശ്‌നം ഇനിയും അവസാനിച്ചിട്ടില്ല. ഇത് യോഗത്തിന് പുറത്തേക്ക് നീണ്ടിരിക്കുകയാണ്.

സംഭവിച്ചത് ഇങ്ങനെ

സംഭവിച്ചത് ഇങ്ങനെ

മന്ത്രിസഭാ പുനസംഘടനയില്‍ രാഹുല്‍ എല്ലാ നിര്‍ദേശങ്ങളും സ്വീകരിച്ചത് സിദ്ധരാമയ്യയില്‍ നിന്നാണ്. അതുകൊണ്ട് തീരുമാനങ്ങളും സിദ്ധരാമയ്യയയില്‍ നിന്നാണ് വന്നത്. ഈ നീക്കത്തെ പാര്‍ട്ടിയില്‍ ഉള്ളവര്‍ എതിര്‍ക്കുന്നുണ്ട്. അദ്ദേഹം കടുംപിടുത്തക്കാരനാണെന്ന് നേരത്തെ തന്നെ ആരോപണവുമുണ്ട്. എന്നാല്‍ പരമേശ്വര അദ്ദേഹത്തിന്റെ അടുപ്പക്കരനായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ചില വകുപ്പുകള്‍ പുതിയ മന്ത്രിമാര്‍ക്ക് കൈമാറണമെന്ന് സിദ്ധരാമയ്യ നിര്‍ദേശിച്ചതോടെ പരമേശ്വര പ്രശ്‌നം ആരംഭിക്കുകയായിരുന്നു. കൈയ്യാങ്കളിയുടെ വക്കോളമെത്തിയിരുന്നു ഈ പ്രശ്‌നം.

ഏതൊക്കെ വകുപ്പുകള്‍

ഏതൊക്കെ വകുപ്പുകള്‍

പരമേശ്വര ആഭ്യന്തരം, ബെംഗളൂരു വികസനം, കായികം, യുവജന ക്ഷേമം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ ഏതെങ്കിലും വകുപ്പ് ഒരാള്‍ക്ക് നല്‍കണമെന്നാണ് സിദ്ധരാമയ്യ ആവശ്യപ്പെട്ടത്. ഈ ആവശ്യം ന്യായവുമായിരുന്നു. നിങ്ങളെന്തിനാണ് എന്റെ വകുപ്പുകളില്‍ കണ്ണുവെക്കുന്നതെന്നായിരുന്നു പരമേശ്വരയും ചോദ്യം. പാര്‍ട്ടി ഹൈക്കമാന്‍ഡ് എനിക്ക് നല്‍കിയതാണ് ഈ വകുപ്പുകള്‍. ആര്‍ക്കും ഈ വകുപ്പുകള്‍ നല്‍കാന്‍ തയ്യാറല്ലെന്നായിരുന്നു പരമേശ്വരയുടെ മറുപടി.

രാഹുല്‍ കര്‍ണാടകയിലെത്തും

രാഹുല്‍ കര്‍ണാടകയിലെത്തും

കര്‍ണാടകത്തില്‍ പാര്‍ട്ടിയുടെ പോക്ക് വീഴ്ച്ചയിലേക്കാണെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലെത്തുന്നുണ്ട്. പരമേശ്വരയ്ക്ക് പുറമേ ഡികെ ശിവകുമാര്‍, കൃഷ്ണ ബൈരഗൗഡ, യുടി ഖാദര്‍, ബിസെഡ് സമീര്‍ അഹമ്മദ് ഖാന്‍ എന്നിവര്‍ക്കാണ് ഒന്നിലധികം വകുപ്പുകള്‍ ഉള്ളത്. രാഹുല്‍ ഈ വകുപ്പുകള്‍ പുതിയ മന്ത്രിമാര്‍ക്ക് നല്‍കുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. നേരത്തെ തന്നെ പ്രശ്‌നക്കാര്‍ക്ക് രാഹുല്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കുക കഠിനമാണ്.

സിദ്ധരാമയ്യക്കെതിരെ വെല്ലുവിളി

സിദ്ധരാമയ്യക്കെതിരെ വെല്ലുവിളി

അഞ്ച് വര്‍ഷം മുഖ്യമന്ത്രി പദത്തില്‍ ഇരുന്നപ്പോള്‍ ഞങ്ങളാരും ഒരക്ഷരം മിണ്ടിയിരുന്നില്ല. ഇപ്പോള്‍ സുപ്രധാന വകുപ്പുകള്‍ ഞാന്‍ നോക്കുമ്പോള്‍ അതില്‍ പ്രശ്‌നമുണ്ടാക്കുകയാണ് നിങ്ങള്‍. എട്ടു വര്‍ഷം കെപിസിസി പ്രസിഡന്റായി ഇരിക്കുകയും പാര്‍ട്ടിയെ വളര്‍ത്തുകയും ചെയ്തയാളാണ് താനെന്നുമായിരുന്നു പരമേശ്വര സിദ്ധരാമയ്യക്ക് നല്‍കിയ മറുപടി. കെസി വേണുഗോപാലിനെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഒടുവില്‍ യോഗത്തില്‍ നിന്ന് അദ്ദേഹം ഇറങ്ങി പോവുകയും ചെയ്തു.

ഒരാളും വിട്ടുകൊടുക്കില്ല

ഒരാളും വിട്ടുകൊടുക്കില്ല

സ്വന്തം വകുപ്പുകള്‍ വിട്ടുകൊടുക്കാനാവില്ലെന്ന് ശിവകുമാറും പരമേശ്വരയും അറിയിച്ച് കഴിഞ്ഞു. കൃഷ്ണ ബൈരഗൗഡ ലോ ആന്‍ഡ് പാര്‍ലമെന്ററി അഫയേഴ്‌സ് വകുപ്പ് വിട്ട് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ വകുപ്പ് പുതിയ ഒരു മന്ത്രിക്കും ആവശ്യമില്ല. സതീഷ് ജാര്‍ക്കിഹോളിയും സുപ്രധാന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതൊന്നും രാഹുല്‍ ഇടപെടാതെ നടക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നതിനാല്‍ കെസി വേണുഗോലിന് സംസ്ഥാന സമിതിയില്‍ ഉള്ള സ്വാധീനവും നഷ്ടപ്പെട്ടിരിക്കുകയാണ്.

ജെഡിഎസ്സ് ഇടഞ്ഞു

ജെഡിഎസ്സ് ഇടഞ്ഞു

ജെഡിഎസ്സും കോണ്‍ഗ്രസുമായി ഇടഞ്ഞിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ സൂചിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ വകുപ്പുകളില്‍ ഇടപെടുന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കോണ്‍ഗ്രസ് തങ്ങളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ മാത്രമേ സഖ്യം മുന്നോട്ട് പോകൂ എന്നും അദ്ദേഹം സൂചിപ്പിച്ചു. ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലുമുള്ള നിയമനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നു എന്നും പരാതിയുണ്ട്. ദേവഗൗഡയെ കാണാന്‍ കൂടിയാണ് രാഹുല്‍ കര്‍ണാടകത്തിലെത്തുന്നത്. കുമാരസ്വാമിയെയും കാണും. സഖ്യം നിലനിര്‍ത്താനാണ് രാഹുലിന്റെ ആഗ്രഹം.

രാഹുല്‍ ഗാന്ധിയുടെ മന്ത്രിസഭാ രൂപീകരണം അമ്പരിപ്പിക്കും.... 54 മണ്ഡലങ്ങളിലെ നീക്കം ഇങ്ങനെരാഹുല്‍ ഗാന്ധിയുടെ മന്ത്രിസഭാ രൂപീകരണം അമ്പരിപ്പിക്കും.... 54 മണ്ഡലങ്ങളിലെ നീക്കം ഇങ്ങനെ

വനിതാ മതിലില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കും.... സാഹചര്യം ഒത്തുവന്നാല്‍ പിന്തുണയ്ക്കും!വനിതാ മതിലില്‍ തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുക്കും.... സാഹചര്യം ഒത്തുവന്നാല്‍ പിന്തുണയ്ക്കും!

English summary
rahul gandhi to take final call on karnatka port folios
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X