രാഹുല്‍ 2024ല്‍ നയിക്കും, പ്രതിപക്ഷ ഐക്യം ഗോവയില്‍ തുടങ്ങും, എന്‍സിപിയും കോണ്‍ഗ്രസിനൊപ്പം
ദില്ലി: ജയ്പൂരില്‍ നടന്ന റാലിയോടെ ഒരു കാര്യം കോണ്‍ഗ്രസില്‍ വ്യക്തമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഉടന്‍ തിരിച്ചെത്തും. അതിന് മുമ്പ് പ്രതിപക്ഷ ഐക്യം വിവിധ സംസ്ഥാനങ്ങളില്‍ തുടങ്ങുന്നതിനുള്ള നീക്കവും ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ നേതൃത്വം ഏറ്റെടുത്തോടെ രാജസ്ഥാനിലെ യുവ നേതാക്കളെല്ലാം വന്‍ ആവേശത്തിലാണ്.
സാമന്തയുടെ ആരോഗ്യനില മോശം? വൈറല്‍ ഇന്‍ഫക്ഷന്‍, ആശുപത്രിയിലെത്തി നടി, മാനേജര്‍ പറയുന്നത് ഇങ്ങനെ
ഇത് ഓരോ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കാനാണ് രാഹുലിന്റെ പ്ലാന്‍. പാര്‍ട്ടിയിലെ യുവാക്കള്‍ ഒറ്റക്കെട്ടായി രാഹുലിന് പിന്നിലെത്തിയതോടെ കഴിഞ്ഞ തവണ ലഭിക്കാത്ത ഊര്‍ജമാണ് രാഹുലിന് ലഭിച്ചിരിക്കുന്നത്. ഗോവയില്‍ നിന്നാണ് പ്രതിപക്ഷ മഹാസഖ്യത്തിന്റെ തുടക്കമിടുന്നത്.

ജനകീയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി തെരുവില്‍ ഇറങ്ങി സമരത്തില്‍ പങ്കാളിയായതോടെ യുവാക്കള്‍ക്ക് നഷ്ടപ്പെട്ട വിശ്വാസമാണ് ഹൈക്കമാന്‍ഡില്‍ തിരിച്ചെത്തിയത്. ഈ ആവേശം കെടാതിരിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്. ദില്ലി ലെഫ്. ഗവര്‍ണറും ദില്ലി പോലീസും നേരത്തെ കോണ്‍ഗ്രസിന്റെ ഈ മാര്‍ച്ചിന് അനുമതി നിഷേധിച്ചതാണ്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ജയ്പൂരില്‍ പ്രതിഷേധ പ്രകടനം നടത്തി കോണ്‍ഗ്രസ് പരിപാടി വന്‍ വിജയമാക്കി. രാജസ്ഥാനിലെ സമരം കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിന്റെ തിരിച്ചുവരവ് കൂടിയാണ്. പരസ്യമായി പല നേതാക്കളും രാഹുല്‍ തിരിച്ചുവരണമെന്ന ആവശ്യമാണ് ശക്തമായി ഉന്നയിച്ചത്. പോസ്റ്ററുകളും അത്തരത്തിലുള്ളതായിരുന്നു.

രാഹുലിന്റെ പോസ്റ്ററിലായിരുന്നു ജയ്പൂര്‍ നഗരം ഒന്നടങ്കം നിറഞ്ഞത്. രാഹുലായിരിക്കും 2024ല്‍ കോണ്‍ഗ്രസിന്റെ മുഖമെന്ന പ്രഖ്യാപനവും ഈ പോസ്റ്ററിലുണ്ടായിരുന്നു. സോണിയ പോലും രാജസ്ഥാന്‍ റാലിയില്‍ സംസാരിച്ചിരുന്നില്ല. ഇതിനര്‍ത്ഥം രാഹുലാണ് കോണ്‍ഗ്രസിനെ നയിക്കുകയെന്നതാണ്. പാര്‍ട്ടിയിലെ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കും. ഭൂപേഷ് ബാഗലും സച്ചിന്‍ പൈലറ്റും രാഹുലിനെ തിരിച്ചെത്താന്‍ എല്ലാ പരിപാടിയും ചെയ്യുന്നുണ്ട്. ഒപ്പം കോണ്‍ഗ്രസ് പ്രതിഷേധം ഐക്യത്തിന്റെ വേദിയാവുകയും ചെയ്തു. ഒരു ലക്ഷത്തോളം പേരാണ് ഈ റാലിയില്‍ പങ്കെടുത്തത്. തൃണമൂലിനുള്ള വെല്ലുവിളി കൂടിയായിരുന്നു ഇത്. അതേസമയം കോണ്‍ഗ്രസിന്റെ മാറ്റം വലിയ വെല്ലുവിളിയാണ് തൃണൂലിന്.

അതേസമയം പ്രതിപക്ഷ പരീക്ഷണത്തിന്റെ ആദ്യ വേദിയായി ഗോവ നിയമസഭാ തിരഞ്ഞെടുപ്പായി മാറും. ശിവസേനയുടെ സഖ്യം ഉറപ്പായിട്ടുണ്ട്. ഇനി ഒരാള്‍ കൂടി വരും. അത് എന്‍സിപിക്കാണ്. ശരത് പവാറുമായി നേരത്തെ സോണിയ ഇക്കാര്യം ചര്‍ച്ച ചെയ്തതാണ്. ഒപ്പം ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുടെ സഹകരണവും കോണ്‍ഗ്രസിനുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി. മഹാരാഷ്ട്ര ഗോമന്ദക് പാര്‍ട്ടി എന്നിവരെയും കോണ്‍ഗ്രസിന് ആവശ്യമുണ്ട്. എന്നാല്‍ ഗോമന്ദക് പാര്‍ട്ടി അടക്കമുള്ളവര്‍ കോണ്‍ഗ്രസിനോട് യെസ് പറഞ്ഞിട്ടില്ല. എന്നാല്‍ തൃണമൂലുമായി കോണ്‍ഗ്രസ് ചേരുമോ എന്ന് ഇപ്പോഴും അറിയില്ല. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുന്നിലുള്ളത് തൃണമൂലാണ്

തൃണമൂല്‍ വിചാരിച്ചത്ര എളുപ്പമല്ല ദേശീയ തലത്തിലെ പോരാട്ടമെന്ന് മമത തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി വളര്‍ത്താന്‍ നോക്കിയിട്ടും അത്ര എളുപ്പമൊന്നും സാധിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് അവര്‍ ഗോവയില്‍ കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം മത്സരിച്ചാലോ എന്ന് ആലോചിക്കുന്നത്. എന്നാല്‍ മമതയുടെ തീരുമാനം അനുസരിച്ചേ നടക്കൂ. പ്രശാന്തും അഭിഷേകും മമതയും മുമ്പ് പറഞ്ഞിരുന്നത് കോണ്‍ഗ്രസുമായി ചേരില്ലെന്നായിരുന്നു. നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കാന്‍ പോലും യുപിയില്‍ കോണ്‍ഗ്രസിന് നേതാവില്ല. എംജിപിയോ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ടി വരും. നിലവില്‍ പ്രതാപ് സിംഗ് റാണെ മാത്രമാണ് ഗോവയില്‍ കോണ്‍ഗ്രസിന് എടുത്ത് പറയാനുള്ള നേതാവ്.

തൃണമൂലും എഎപിയും കോണ്‍ഗ്രസും സഖ്യമില്ലാതെയാണ് മത്സരിക്കുന്നതെങ്കില്‍ അതോടെ ഇവരുടെ കരിയറും ആശംസിക്കുന്നു. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളാണ് തൃണമൂലും എഎപിയും സ്വന്തമാക്കുക. എന്നാല്‍ ഇവര്‍ കോണ്‍ഗ്രസ് വോട്ടിനെ ഭിന്നിക്കുന്നത് ബിജെപിക്ക് വന്‍ നേട്ടമാകും. നിലവിലെ സാഹചര്യത്തില്‍ എളുപ്പത്തില്‍ ബിജെപി അധികാരത്തില്‍ വരും. അത് മറികടക്കാന്‍ പ്രാദേശിക കക്ഷികളെ മുഴുവന്‍ ഒന്നാക്കി സഖ്യത്തിനുള്ള നടപടികള്‍ കോണ്‍ഗ്രസ് ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ ഇത് എളുപ്പമല്ല. സഖ്യം യാഥാര്‍ത്ഥ്യമാകാന്‍ കോണ്‍ഗ്രസ് ഒരുപാട് വിട്ടുവീഴ്ച്ചയും നടത്തേണ്ടി വരും. മമതയ്ക്ക് കോണ്‍ഗ്രസിനോടുള്ള സമീപനം മാറാനും സാധ്യതയും ഇതിലുണ്ട്.












Click it and Unblock the Notifications