കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസിനോട് രാഹുല്‍ ഗാന്ധി മാപ്പ് പറയില്ല... കേസ് എങ്കില്‍ കേസ്!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന വാക്കുകള്‍ തിരുത്താനും മാപ്പ് പറയാനും രാഹുല്‍ ഗാന്ധി തയ്യാറല്ല എന്ന് റിപ്പോര്‍ട്ടുകള്‍. ഒന്നുകില്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുക. അല്ലെങ്കില്‍ അപകീര്‍ത്തി കേസില്‍ നടപടി നേരിടുക എന്നായിരുന്നു കഴിഞ്ഞ ദിവസം കേസ് പരിഗണക്കവേ രാഹുല്‍ ഗാന്ധിയോട് സുപ്രീം കോടതി പറഞ്ഞത്.

<strong> മാപ്പ് പറയൂ അല്ലെങ്കില്‍ നടപടി; രാഹുല്‍ ഗാന്ധിയോട് സുപ്രീം കോടതി!</strong> മാപ്പ് പറയൂ അല്ലെങ്കില്‍ നടപടി; രാഹുല്‍ ഗാന്ധിയോട് സുപ്രീം കോടതി!

എന്നാല്‍ മാപ്പ് പറയാന്‍ രാഹുല്‍ ഗാന്ധിയെ കിട്ടില്ല എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല നയം വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധി പക്വമതിയായ ഒരു രാഷ്ട്രീയ നേതാവാണ്. അദ്ദേഹത്തിന് ചരിത്രവിവരമുണ്ട്. ഉചിതമായ രീതിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും ഈ കേസിനെ നേരിടും. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ താന്‍ കൂടുതലൊന്നും പറയുന്നില്ല എന്നും സുര്‍ജെവാല പറഞ്ഞു.

rahul-gandhi

രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്നും മാപ്പ് പറയുന്ന പ്രശ്‌നമില്ല എന്നും എ ഐ സി സി ബ്രീഫിങിന് ശേഷം പാര്‍ട്ടി വക്താവായ ഗൗരവ് ഗോഗോയിയും പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ഒന്നടങ്കം രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. മാപ്പ് പറഞ്ഞ് കേസ് ഒഴിവാക്കാന്‍ രാഹുല്‍ ഗാന്ധിക്ക് നേരത്തെയും സാധിക്കുമായിരുന്നു എന്നാല്‍ അതിന് താനില്ല എന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയതാണ്.

കേസില്‍ തനിക്കെതിരായ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി തന്നെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഒരു സംഘടനയ്ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലാതെ എന്തെങ്കിലും പറയുന്നത് ശരിയല്ല എന്നായിരുന്നു കോടതി ബഞ്ചിന്റെ നിരീക്ഷണം. സുപ്രീം കോടതി കേസ് പരിഗണിക്കുന്നത് ജൂലൈ 27 ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. 2014 മാര്‍ച്ചില്‍ താനെയില്‍ നടന്ന ഒരു റാലിയില്‍ രാഹുല്‍ ഗാന്ധി കേസിന് കാരണമായ പരാമര്‍ശം നടത്തിയത്.

English summary
Congress Vice president Rahul Gandhi will not apologize for RSS remarks, says Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X