Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭാരത് ജോഡോ'യാത്രയ്ക്ക് രാഹുൽ ധരിച്ചത് 41,257 രൂപയുടെ ടിഷർട്ട്'; ആരോപണവുമായി ബിജെപി, മറുപടി

ദില്ലി; രാഹുൽ ഗാന്ധിയ്ക്കെതിരെ ബി ജെ പി. രാഹുൽ 'ഭാരത് ജോഡോ' യാത്രയ്ക്ക് ധരിച്ചത് 41,257 രൂപയുടെ ടിഷർട്ട് ആണെന്നാണ് ബി ജെ പിയുടെ ആരോപണം. ഔദ്യോഗിക ട്വിറ്റർ ഹാന്റിലിലൂടെയാണ് ബി ജെ പി ആരോപണം ഉന്നയിച്ചത്.

ടി ഷർട്ട് ധരിച്ച് നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രവും ഒപ്പം രാഹുൽ ധരിച്ച ടി ഷർട്ടിന് സമാനമായ ടിഷർട്ടും അതിന്റെ വില ഉൾപ്പെടുന്ന ചിത്രവും ബി ജെ പി ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്. 'ഭാരത് ദേഖോ' (ഇന്ത്യ നോക്കൂ) എന്ന കുറിപ്പോടെയാണ് ട്വീറ്റ് പങ്കിട്ടിരിക്കുന്നത്. അതേസമയം ബി ജെ പിക്ക് മറുപടിയുമായി കോൺഗ്രസും രംഗത്തെത്തി. ഭാരത് ജോഡോ യാത്രയ്ക്ക് ജനങ്ങൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത കണ്ട് ഭയന്ന് പോയെ എന്നാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തത്.

rahultshrt-1662723098.jpg

'പ്രശ്നങ്ങളേയും പ്രതിസന്ധികളേയും കുറിച്ച് സംസാരിക്കൂ, തൊഴിലില്ലായ്മയെ കുറിച്ച് പറയൂ, വിലക്കയറ്റത്തെ കുറിച്ച് പറയൂ, വസ്ത്രത്തെ കുറി്ച്ചാണ് സംസാരമെങ്കിൽ മോദി ജിയുടെ 10 ലക്ഷം വരുന്ന സ്യൂട്ടിന്റേയും 1.5 ലക്ഷം വരുന്ന കണ്ണടയെ കുറിച്ചും ചർച്ച നീണ്ടേക്കും, പറയണോ?', ബി ജെ പിയെ ടാഗ് ചെയ്ത് കൊണ്ട് കോൺഗ്രസ് മറുപടി നൽകി. അതേസമയം ട്വിറ്ററിൽ ഇത് സംബന്ധിച്ച് ചർച്ച കൊഴിക്കുകയാണ് കോൺഗ്രസിന്റെ യാത്ര ബി ജെ പിയെ ഭയപ്പെടുത്തിയത് കൊണ്ടാണ് ഇത്തരത്തിലുള്ള പ്രതികരണമെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ഇനി രാഹുൽ ഗാന്ധി അത്രയും വിലയുള്ള ടിഷർട്ട് ഉപയോഗിച്ചാൽ തന്നെ അതുകൊണ്ട് പ്രശ്നം എന്താണെന്ന് മറ്റൊരാൾ ചോദിച്ചു. അദ്ദേഹം ചെലവഴിക്കുന്നത് സ്വന്തം പണമാണെന്നും പൊതു ഖജനാവിൽ നിന്നുള്ള പണമല്ലെന്നും കമന്റിൽ പറയുന്നു.

'ഇത് വയലറ്റ് ഡാൻസർ ബട്ടർഫ്ലൈ';വൈറലായി ദിൽഷ പ്രസന്നന്റെ ഫോട്ടോസ്

രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ ആണ് തുടക്കമായത്.ശ്രീപെരുമ്പത്തൂരിലെ രാജിവ് ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു രാഹുൽ കന്യാകുമാരിയിൽ എത്തിയത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്ന് പോകുക. 3500 കിമി ഗൂരമാണ് രാഹുൽ ഗാന്ധിയും സംഘവും നടക്കുക. ദിവസം 25 കിമിയാണ് നടക്കുന്നത്. . ജാഥയുടെ ഭാഗമായി രാജ്യത്തെ 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.

സോളാർ കേസ്; അഴിയെണ്ണുമോ ഇവർ? ആരോപണം നേരിട്ട കോൺഗ്രസ് നേതാക്കൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+