അബോധാവസ്ഥയില്‍ പതിനേഴുകാരി റെയില്‍വേ ട്രാക്കില്‍, അപകടം ഒഴിവായത് തലനാരിഴക്ക്...

  • By: Afeef Musthafa
Subscribe to Oneindia Malayalam

നാഗപട്ടണം: അവസരോചിതമായ ഇടപെടലിലൂടെ ഗേറ്റ് കീപ്പര്‍ പതിനേഴുകാരിയുടെ ജീവന്‍ രക്ഷിച്ചു. നാഗപട്ടണം ജില്ലയിലെ സിര്‍ക്കിഴിയിലാണ് സംഭവം. അബോധാവസ്ഥയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നിരുന്ന പെണ്‍കുട്ടി സമീപവാസിയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അടുത്തുള്ള പനമംഗലം റെയില്‍വേ ഗേറ്റിലെ ഗേറ്റ് കീപ്പറായ മഹേന്ദ്രനെ വിവരമറിയിക്കുകയായിരുന്നു.

പെണ്‍കുട്ടി കിടന്നിരുന്ന ട്രാക്കിലൂടെ ട്രെയിന്‍ കടന്നു വരുന്ന സമയത്താണ് മഹേന്ദ്രന്‍ റെയില്‍വേ അധികൃതരെയും ട്രെയിനിലെ ലോക്കോ പൈലറ്റിനെയും വിവരമറിയച്ചത്. വിവരം ലഭിച്ച ലോക്കോ പൈലറ്റ് പെണ്‍കുട്ടി കിടന്നിരുന്നതിന് ഏതാനും മീറ്ററുകള്‍ക്ക് അകലെ വെച്ച് ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് ട്രാക്കില്‍ കിടന്നിരുന്ന പെണ്‍കുട്ടിയെ ഗേറ്റ് കീപ്പര്‍ മഹേന്ദ്രനും മറ്റു റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ശരീരത്തില്‍ മുറിവുകളും...

ശരീരത്തില്‍ മുറിവുകളും...

റെയില്‍വേ ട്രാക്കില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിറയെ മുറിവുകളുണ്ടായിരുന്നു. ആരോ പെണ്‍കുട്ടിയെ ശാരീരകമായി അക്രമിച്ച ശേഷം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്.

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി...

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി...

പെണ്‍കുട്ടിയുടെ ദേഹത്തുണ്ടായിരുന്ന കോളേജ് തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നുമാണ് പെണ്‍കുട്ടിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. സിര്‍ക്കിഴിക്ക് സമീപമുള്ള അളകുടി ഗ്രാമവാസിയായ പെണ്‍കുട്ടി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്.

ജീവന്‍ രക്ഷിച്ചു...

ജീവന്‍ രക്ഷിച്ചു...

പെണ്‍കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസിയുടെയും ഗേറ്റ് കീപ്പറുടെയും അവസരോചിത ഇടപെടലാണ് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്.

ദുരൂഹത തുടരുന്നു...

ദുരൂഹത തുടരുന്നു...

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ അക്രമിച്ചത് ആരാണെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ട്രാക്കില്‍ ഉപേക്ഷിച്ചാതാണോ എന്നതും വ്യക്തമല്ല.

English summary
An alert railway gate keeper saved a 17-year-old girl, who was found lying on a railway track near Sirkazhi, from being crushed under a train, just before it passed through that route.
Please Wait while comments are loading...