കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധകാഹളം മുഴക്കി കോണ്‍ഗ്രസ്; തൃണമൂല്‍, ടിഡിപി, ഡിഎംകെ, എസ്പി, കോണ്‍ഗ്രസ് സഖ്യനീക്കങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ദില്ലി: തോറ്റുപോയെങ്കിലും അവിശ്വാസപ്രമേയദിനത്തില്‍ രാഷ്ട്രീയ വിജയം നേടിയതിന്റെ കരുത്തുമായി കോണ്‍ഗ്രസ് 2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് രാഹുല്‍ഗാന്ധി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ബാധിക്കുന്ന ആരോപണങ്ങളാണ് രാഹുല്‍ നടത്തിയത്.

വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആവില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു കഴിഞ്ഞു. ഏതുവിധേനേയും അധികാരം പിടിക്കുക എന്ന ലക്ഷ്യത്തിനായി പ്രദേശിക പാര്‍ട്ടികളുമായി സഖ്യം ഉണ്ടാക്കുനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ശക്തമാക്കി കഴിഞ്ഞു.

പഴയ പ്രതാപം

പഴയ പ്രതാപം

ദേശീയ രാഷ്ട്രീയത്തിലെ പഴയ പ്രതാപത്തിലേക്ക് കോണ്‍ഗ്രസ്സിന് തിരിച്ചുവന്നേ മതിയാവു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് 2019 ലെ തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രങ്ങള്‍ക്ക് ഇപ്പോള്‍തന്നെ രൂപം നല്‍കി കഴിഞ്ഞു. പ്രവര്‍ത്തകരോട് ലോകസഭ തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു കഴിഞ്ഞു. ബിജെപിയെ തളക്കാന്‍ കൂടുതല്‍ പ്രാദേശിക സംഖ്യങ്ങളോട് സംഖ്യം ഉണ്ടാക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പയറ്റുന്നത്.

തനിച്ചു നേരിടാന്‍

തനിച്ചു നേരിടാന്‍

നിലവിലെ സാഹചര്യത്തില്‍ ബിജെപിയ തനിച്ചു നേരിടാനുള്ള ശക്തി തങ്ങള്‍ക്കില്ലെന്ന ബോധ്യം കോണ്‍ഗ്രസ്സിന് തന്നേയുണ്ട്. അതിനാല്‍ വിവിധ സംസ്ഥാനങ്ങളിലേ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു. നിലവിലെ സഖ്യകക്ഷികള്‍ക്ക് പുറമേ പുതിയ സഖ്യങ്ങളാണ് കോണ്‍ഗ്രസസ് പ്രധാനമായും തേടുന്നത്.

കോണ്‍ഗ്രസ് ശ്രമം

കോണ്‍ഗ്രസ് ശ്രമം

ലോകസഭാ സീറ്റുകളിലെ ഉപതിരഞ്ഞടുപ്പുകളില്‍ വിജയിച്ച പ്രാദേശിക കക്ഷികളുമായുള്ള സഖ്യം വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വ്യാപകമാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഉത്തര്‍ പ്രദേശിലെ കൈറാനയില്‍ ലോകസഭ ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തിന് വിജയിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സിന് ആത്മവിശ്വാസം നല്‍കുന്നതാണ്

മുന്നേറ്റത്തെ തടയാന്‍

മുന്നേറ്റത്തെ തടയാന്‍

ഓരോ സംസ്ഥാനത്തേയും സാഹചര്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് സംഖ്യത്തിന് രൂപം നല്‍കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പ്രാദേശീക നീക്കുപോക്കുകള്‍ നടത്തുന്നതിലൂടെ ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് കോണ്‍ഗ്രസ്.

കര്‍ണാടക

കര്‍ണാടക

കര്‍ണാടകയില്‍ സഖ്യത്തിന്റെ കാര്യങ്ങല്‍ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ജനതാദള്‍ എസ്സുമായി ഉണ്ടക്കിയ സഖ്യം ലോക്‌സഭ തിരഞ്ഞെടുപ്പിലും തുടരാന്‍ തീരുമാനമായിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാനത്ത് സീറ്റ് ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

തമിഴ്‌നാട്

തമിഴ്‌നാട്

തങ്ങള്‍ക്ക് കാര്യമായ സ്വാധീനം ഇല്ലെങ്കിലും തമിഴ്‌നാട്ടില്‍ നിന്ന് ബിജെപി സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടാതിരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാനത്ത് പഴയ സഖ്യകക്ഷിയായ ഡിഎംകെയുമായുള്ള ബന്ധം ശക്തമാക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് നീക്കം. സംസ്ഥാനത്തെ മറ്റൊരു പ്രബലകക്ഷിയാ എഐഎഡിഎംകെ ബിജെപി സഖ്യത്തിലേക്ക് എത്തുമെന്ന സൂചനായാണ് ഇപ്പോള്‍ ഉള്ളത്.

ആന്ധ്രാപ്രദേശില്‍

ആന്ധ്രാപ്രദേശില്‍

അടുത്ത കാലം വരെ ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായിരുന്നു. അന്ധ്രയിലും സഖ്യസാധ്യതകള്‍ കോണ്‍ഗ്രസ് തേടുന്നുണ്ട്. ടിഡിപിയാണ് ഹൈക്കമാന്‍ഡിന്റെ ലക്ഷ്യം. കോണ്‍ഗ്രസ്സില്‍ നിന്ന് വേര്‍പെട്ട് പോയ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വെഎസ്ആര്‍ കോണ്‍ഗ്രസ്സും സഖ്യസാധ്യത തേടുന്നു പട്ടികയിലുണ്ട്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ മുമ്പത്തെ പോലെ എന്‍സിപി തന്നെയാകും പ്രധാനം സഖ്യകക്ഷി. സമീപകാലത്ത് ശിവസേന നടത്തിവരുന്ന ബിജെപി വിമര്‍ശനവും കോണ്‍ഗ്രസ് നിരീക്ഷിച്ച് വരുന്നുണ്ട്. തിവ്രചിന്താഗതിയുള്ള ശിവസേനയെ അത്ര പെട്ടെന്നൊന്നും കോണ്‍ഗ്രസ് സഖ്യകക്ഷിയാക്കാന്‍ താല്‍പര്യപ്പെടില്ല.

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍ എസ്പി, ബിഎസ്പി തുടങ്ങിയ കക്ഷികളുമായി ചേര്‍ന്ന് മഹാസഖ്യം തന്നെ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. അഖിലേഷ് യാദവ്, മായാവതി എന്നീ നേതാക്കളില്‍ നിന്ന് സഖ്യനീക്കങ്ങല്‍ക്ക് അനുകൂല നിലപാടാണ് ലഭിച്ചിരിക്കുന്നത്.

ബീഹാറില്‍

ബീഹാറില്‍

ബീഹാറില്‍ ആര്‍ജെഡിയുമായുള്ള സഖ്യം സീറ്റ് ചര്‍ച്ചവരെ എത്തിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിച്ചിട്ടുണ്ട്. ജെഡിയു ബിജെപി സഖ്യത്തിലേക്ക് പോയത് ക്ഷീണമായെങ്കിലും സംസ്ഥാനത്തെ മറ്റു ചെറിയപാര്‍ട്ടികളേയും ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം.

ജാര്‍ഖണ്ഡ്

ജാര്‍ഖണ്ഡ്

സംസ്ഥാനത്ത് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുമായി സംഖ്യം രൂപീകരിക്കുന്നതിനായി കോണ്‍ഗ്രസ് നടത്തുന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിശാല സഖ്യം അടുത്ത് തന്നെ രൂപീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവ് ആര്‍പിഎന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ബംഗാളില്‍

ബംഗാളില്‍

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ചേരണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചത്. കോണ്‍ഗ്രസ്സുമായി സഖ്യം ഉണ്ടാക്കാനാണ് സിപിഎം സംസ്ഥാന ഘടകത്തിന് താല്‍പര്യം ഉണ്ടായിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഖ്യം ഉണ്ടാക്കുന്നതായിരിക്കും മെച്ചമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.

ഓഡീഷയില്‍

ഓഡീഷയില്‍

ഓഡീഷയില്‍ ഇരുമുന്നണിയിലുമില്ലാതെ നില്‍ക്കുന്ന ബിജു ജനതാദളിനേയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്, അവിശ്വാസ പ്രമേയത്തില്‍ ബിജെപിയെ അനുകൂലിച്ച് വോട്ട് ചെയ്യാതെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയ ബിജു ജനതാദളില്‍ കോണ്‍ഗ്രസ്സിന് ഒരുപാട് പ്രതീക്ഷയുണ്ട്.

മറ്റിടങ്ങളില്‍

മറ്റിടങ്ങളില്‍

ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി അനുകൂലമല്ലാത്ത പാര്‍ട്ടികളേയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. തെലുങ്കാനയില്‍ ടിആര്‍എസ്, കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ പാര്‍ട്ടികളുമായി സഖ്യനീക്കങ്ങല്‍ നടത്താന്‍ അതത് സംസ്ഥാനത്തെ ഘടകങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കികഴിഞ്ഞു.

English summary
rainbow coalition for 2019 has to be congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X