കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയത്തിന് തല്‍കാലം സുലാന്‍ പറഞ്ഞ് രജനീകാന്ത്! പിന്നില്‍ ബിജെപി?

  • By
Google Oneindia Malayalam News

കഴിഞ്ഞ ഡിസംബറിലാണ് ചൈന്നൈയില്‍ നടന്ന ആരാധക സംഗമത്തില്‍ വെച്ച് തന്‍റെ രാഷ്ട്രീയ പ്രവേശനം നടന്‍ രജനീകാന്ത് പ്രഖ്യാപിച്ചത്. ഉടന്‍ പാര്‍ട്ടി രൂപീകരിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ സ്വാധീനമാവുമെന്നും രജനീകാന്ത് വ്യക്തമാക്കി. ഏകദേശം ഇതേ കാലയളവില്‍ തന്നെയാണ് നടന്‍ കമലഹാസനും രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

അതേസമയം രജനിയാവട്ടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതല്ലാതെ പാര്‍ട്ടി രൂപീകരണം നടത്തിയിട്ടില്ല. ജയലളിതയുടെ മരണ ശേഷം തമിഴ്നാട്ടില്‍ ആരെന്ന ചോദ്യത്തിന് കമലും രജനിയും സ്റ്റാലിനും ഉത്തരമായേക്കുമെന്ന് കണക്കാക്കപ്പെട്ടിരുന്നെങ്കിലും സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്നോട്ടടിക്കുന്ന കാഴ്ചയാണ് ഉള്ളത്. സഖ്യത്തിനായി രജനിക്ക് മേല്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തിയതാണോ താരത്തെ പിന്നോട്ടടിപ്പിച്ചതെന്ന രീതിയില്‍ ചില ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കാമെന്ന നിലപാടാണത്രേ നടന്‍ സ്വീകരിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.

 രാഷ്ട്രീയ പ്രവേശനം

രാഷ്ട്രീയ പ്രവേശനം

മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണശേഷം തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥകള്‍ക്കിടയിലാണ് തമിഴ് സിനിമയിലെ താരരാജാക്കന്‍മാരായ രജിനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

 അമ്മയുടെ പകരക്കാരന്‍

അമ്മയുടെ പകരക്കാരന്‍

ജയലളിതയും കരുണാനിധിയും ഇല്ലാത്തതിനാല്‍ ആണ് താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. എംജിആറിനെപോലെ നല്ല ഭരണം കാഴ്ചവെയ്ക്കാന്‍ തനിക്ക് സാധിക്കുമെന്നായിരുന്നു രജനി പറഞ്ഞത്.

 ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍

കമലഹാസനായിരുന്നു ആദ്യം രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. മക്കള്‍ നീതി മയ്യം എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കമലഹാസന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു.
കാവി രാഷ്ട്രീയത്തിന്‍റേയും മോദിയുടേയും നിരന്തര വിമര്‍ശകനായ കമല്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യവുമായി ഒത്തുപോകുമെയെന്നാണ് തമിഴ്നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

 താമര തണ്ടില്‍ തൂങ്ങും

താമര തണ്ടില്‍ തൂങ്ങും

അതേസമയം രാഷ്ട്രീയ പ്രഖ്യാപനം നടത്തിയിട്ടും ഇതുവരെ സ്വന്തം പാര്‍ട്ടി രൂപീകരിച്ചിട്ടില്ല രജനീകാന്ത്. രജനി രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോള്‍ തന്നെ താരം താമര തണ്ടില്‍ തൂങ്ങും എന്ന് പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

 ബിജെപി അധ്യക്ഷന്‍

ബിജെപി അധ്യക്ഷന്‍

തന്‍റെ ആത്മീയ കാഴ്ചപ്പാടുകളും ഹിന്ദു ക്ഷേത്രങ്ങളിലൂടെയുള്ള തീര്‍ത്ഥാടന യാത്രകളും ചേര്‍ത്ത് താന്‍ ഹൈദവ ആശയങ്ങള്‍ മുറുകെ പിടിക്കുന്ന ആളാണെന്ന് സ്ഥാപിക്കാന്‍ തന്നെയാണ് രജനീകാന്ത് ശ്രമിച്ചത്.ഇതിന് പിന്നാലെ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം എന്‍ഡിഎയിലൂടെയായിരിക്കുമെന്ന പ്രഖ്യാപനവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു.

രജനി എന്‍ഡിഎക്കൊപ്പം

രജനി എന്‍ഡിഎക്കൊപ്പം

സംസ്ഥാന അധ്യക്ഷന്‍ തമിളിസൈ സൗന്ദരരാജനായിരുന്നു ഇക്കാര്യം പറഞ്ഞത്. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് എന്‍ഡിഎയുടെ ഭാഗമായി മത്സരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

 അനുകൂല നിലപാട്

അനുകൂല നിലപാട്

വലിയ ആരാധകവലയമുള്ള രജനിയെ തങ്ങളുടെ പാളയത്തില്‍ എത്തിച്ച് തമിഴ്‌നാട്ടില്‍ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യമായിരുന്നു ബിജെപിക്കുള്ളില്‍ നിന്ന് ഉയര്‍ന്നു വന്നത്. ഇതിന് അനുകൂലമായ ചില നിലാപാടുകള്‍ രജനിയുടെ ഭാഗത്തുനിന്ന് ഉണ്ടായതും അദ്ദേഹത്തിന്റെ എന്‍ഡിഎ പ്രവേശന സാധ്യതകള്‍ക്ക് ബലമേറി.

 നിലപാട് തിരുത്തി

നിലപാട് തിരുത്തി

അതേസമയം ബിജെപി രാഷ്ട്രീയത്തെ തമിഴ് മണ്ണ് നിരന്തരം പുറത്തുനിര്‍ത്തുന്ന വാര്‍ത്തകള്‍ ഈ സമയത്ത് സജീവമായി. ഗോ ബാക്ക് മോദി പോലുള്ള കാമ്പെയ്നുകളും അമിത് ഷായ്ക്കെതിരെ ട്വിറ്റര്‍ കാമ്പെയനുകളും ഇക്കാലയളവില്‍ ഉയര്‍ന്നു. ഇതോടെ ബിജെപിയോടുള്ള നിലപാട് രജനി തിരുത്തി.

 രാഷ്ട്രീയത്തില്‍ നിന്ന്

രാഷ്ട്രീയത്തില്‍ നിന്ന്

ബിജെപി അപകടം പിടിച്ച പാര്‍ട്ടിയാണെന്നായിരുന്നു പിന്നീട് രജനിയുടെ മറുപടി. ഇപ്പോള്‍ മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ എഐഎഡിഎംകെയേയും രജനിയേയും സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രമം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ നിന്നേ മാറി നില്‍ക്കാന്‍ ഒരുങ്ങുകയാണെത്രേ രജനീകാന്ത്.

 കൂടുതല്‍ സിനിമകള്‍

കൂടുതല്‍ സിനിമകള്‍

രാഷ്ട്രീയം തത്കാലം മാറ്റി നിര്‍ത്തി കൂടുതല്‍ സിനിമകളില്‍ സജീവമാകാനാണ് രജനിയുടെ പുതിയ പദ്ധതി. ചില പുതിയ സിനിമകള്‍ക്ക് താരം കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. അവയുടെ ഷൂട്ടിങ്ങ് തിരക്കുകളില്‍ വ്യാപൃതനാണ് താരം.

 പാര്‍ട്ടി പ്രഖ്യാപനും ഇല്ല

പാര്‍ട്ടി പ്രഖ്യാപനും ഇല്ല

പാര്‍ട്ടി പ്രഖ്യാപനവും അതുകൊണ്ട് തന്നെ ഉടന്‍ ഉണ്ടാകില്ലെന്നാണ് വാര്‍ത്ത. താന്‍ ഇപ്പോഴും സിനിമ ചെയ്യുമെന്നും ഇപ്പോഴും തന്നില്‍ ഊര്‍ജ്ജമുണ്ടെന്നും നടന്‍ പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കപ്പെടുന്നുണ്ട്. അതിനിടെ മലയാളത്തില്‍ നടന്‍ മോഹന്‍ലാലിനെ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നടന്‍ വ്യക്തമാക്കുകയായിരുന്നു.

English summary
rajanikanth to stay away from politics says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X