കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ പരാജയത്തിന്‍റെ കുഴി തോണ്ടിയത് വസുന്ധര! പരാജയത്തിലേക്ക് നയിച്ചത് ഈ 8 നിലപാടുകള്‍

  • By Aami Madhu
Google Oneindia Malayalam News

2013 ല്‍ റെക്കോഡ് വിജയിത്തിലായിരുന്നു വസുന്ധര രാജെ സിന്ധ്യ സര്‍ക്കാര്‍ രാജസ്ഥാനില്‍ അധികാരത്തില്‍ ഏറിയത്. അന്ന് കോണ്‍ഗ്രസ് നേടിയതാകട്ടെ വെറും 21 സീറ്റുകള്‍. കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലയി തകര്‍ച്ച. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ അധികാരമേറിയിട്ടും പിന്നീട് അങ്ങോട്ടുണ്ടായ കാര്യങ്ങള്‍ ബിജെപിയെ സംബന്ധിച്ച് ആശങ്കപെടേണ്ടതായിരുന്നു. വസുന്ധര ദാര്‍ഷ്ട്യം നിറഞ്ഞ ഭരണം ജനങ്ങളേയും ദേശീയ നേതാക്കളേയും അവരില്‍ നിന്ന് ഒരു പോലെ അകറ്റി.

എന്നാല്‍ മറ്റൊരു നേതാവിനെ ഉയര്‍ത്തി കാണിക്കാന്‍ ഇല്ലാതിരുന്നതിനാല്‍ വസുന്ധരയെ ഇറക്കിതന്നെ മറ്റൊരു അംഗത്തിന് ബിജെപിക്ക് മുതിരേണ്ടി വന്നു. ഫലമോ സംസ്ഥാനം തന്നെ ബിജെപിക്ക് നഷ്ടമായി. കോണ്‍ഗ്രസിന് അനായാസ വിജയം പോലും നേടാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരുന്നിട്ട് പോലും ബിജെപിക്ക് വിജയം നേടാന്‍ കഴിയാതിരുന്നതിന് പിന്നിലെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അതേസമയം രാജസ്ഥാനില്‍ ബിജെപിയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ വസുന്ധരയുടെ ഈ നിലപാടുകളൊക്കെയാണെന്നാണ് വിമര്‍ശനം. വിവരങ്ങളെ ഇങ്ങനെ

 കേന്ദ്രത്തോട് കൊമ്പ് കോര്‍ത്തു

കേന്ദ്രത്തോട് കൊമ്പ് കോര്‍ത്തു

ജനങ്ങളില്‍ നിന്ന് ഇത്രത്തോളം അകന്ന മുഖ്യമന്ത്രി സംസ്ഥാന ചരിത്രത്തില്‍ തന്നെ ഇല്ലെന്ന് വേണം പറയാന്‍. അവരുടെ വികലമായ പല നയങ്ങളും ധാര്‍ഷ്ട്യവും അവരുടെ പിന്തുണ ഇടിയാന്‍ കാരണമായി. കേന്ദ്ര നേതൃത്വത്തോടുളള തുടര്‍ച്ചയായ കൊമ്പുകോര്‍ക്കല്‍ വസുന്ധരയെ മോദിക്കും അമിത് ഷായ്ക്കും വരെ അനഭിമതയാക്കി.

 ആര്‍എസ്എസിനോടും പിണങ്ങി

ആര്‍എസ്എസിനോടും പിണങ്ങി

ഇതിനിടെ ആര്‍എസ്എസ് നേതൃത്വവുമായും വസുന്ധര ഉടക്കി. ഇതോടെ ബിജെപിയുടെ പ്രചരണങ്ങളില്‍ നിന്ന് ആര്‍എസ്എസ് വിട്ടു നിന്നു. വസുന്ധരയുടെ പരാജയം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ വരെ ആര്‍എസ്എസില്‍ നിന്നും ഉണ്ടായി. വസുന്ധരയെ വിജയിപ്പിക്കില്ലെന്ന് പ്രവര്‍ത്തകര്‍ തന്നെ പരസ്യമായി വിളിച്ച് പറഞ്ഞ സാഹചര്യവും ഉണ്ടായി.

 ഗതികെട്ട് രണ്ടാം അങ്കം

ഗതികെട്ട് രണ്ടാം അങ്കം

ആള്‍വാര്‍, അജ്മീര്‍ ലോക്സഭാ സീറ്റുകളിലും മണ്ഡലനഗര്‍ നിയമസഭാ സീറ്റിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റു. തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേട്ടം കൊയ്തു. എന്നാല്‍ മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ ഇല്ലാതിരുന്നതിനാല്‍ വീണ്ടും വസുന്ധരയുടെ അമരത്വത്തില്‍ പാര്‍ട്ടി രണ്ടാം അംഗത്തിന് ഇറങ്ങി.

 വസുന്ധരയോട് ഇടഞ്ഞു

വസുന്ധരയോട് ഇടഞ്ഞു

അതിനിടെ പ്രബല വിഭാഗമായ രജപുത്രര്‍ വസുന്ധരയുമായി ഇടിഞ്ഞു. ഗുജ്ജാര്‍ സമുദായത്തിന് നല്‍കിയ സംവരണം അവരെ വസുന്ധരയില്‍ നിന്ന് അകറ്റി.പിന്നീട് പദ്മാവത് സിനിമയ്ക്കെതിരായ പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ പിന്തുണച്ചില്ലെന്നതും രജപുത്രര്‍ ബിജെപിക്കെതിരെ തിരിയാന്‍ കാരണമായി.

 എതിര്‍പ്പിന് കാരണം

എതിര്‍പ്പിന് കാരണം

ബിജെപി സംസ്ഥാന അധ്യക്ഷനായി രജപുത്ര വിഭാഗക്കാരനായ ഗജേന്ദ്ര സിങ്ങ് ഷെഖാവത്തിനെ നിയമിക്കണമെന്ന രജപുത്രരുടെ ആവശ്യവും വസുന്ധര രാജെ തള്ളിയിരുന്നു. കേന്ദ്രത്തില്‍ നിന്ന് പിന്തുണ ഉണ്ടായിട്ട് കൂടി രാജെയുടെ അടുത്തയാളായ മദന്‍ ലാല്‍ സൈനിക്കിനെയായിരുന്നു പിന്നീട് അധ്യക്ഷനായി നിയമിച്ചത്. ഇതും വിഭാഗത്തിന്‍റെ എതിര്‍പ്പിന് കാരണമായി.

 ചീത്തപേര്

ചീത്തപേര്

ആള്‍ക്കൂട്ട കൊലപാതകങ്ങളും വസുന്ധരയ്ക്ക് ചീത്തപേരുണ്ടാക്കി. കര്‍ഷക ആത്മഹത്യകളും കര്‍ഷക പ്രക്ഷോഭങ്ങളും ശക്തമായി.വസുന്ധര രാജെ സര്‍ക്കാരിന്‍റെ വികലമായ കാര്‍ഷിക പദ്ധതികള്‍ പലതും കര്‍ഷകരെ ബിജെപിയില്‍ നിന്ന് അകറ്റി.

 കര്‍ഷക ആത്മഹത്യ

കര്‍ഷക ആത്മഹത്യ

ഏറ്റവുമധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്നായിരി മാറി രാജസ്ഥാന്‍. വലിയ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കും സര്‍ക്കാര്‍ സാക്ഷ്യം വഹിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിട്ട് പോലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല.

 ഹിന്ദുക്കളേയും

ഹിന്ദുക്കളേയും

മഹാറാണിയെന്ന വസുന്ധരയുടെ ദാര്‍ഷ്ട്യവും ജനങ്ങളെ അവരില്‍ നിന്ന് അകറ്റി. നഗര നവീകരണത്തിനായി കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചപ്പോള്‍ ക്ഷേത്രങ്ങളും അക്കൂട്ടത്തില്‍ പൊളിച്ച് മാറ്റപ്പെട്ടു. ഇത് ഹിന്ദുക്കളേയും അവര്‍ക്കെതിരായി തിരിച്ചു.

 അവസാന ലാപ്പില്‍ എങ്കിലും

അവസാന ലാപ്പില്‍ എങ്കിലും

വസുന്ധരയോട് പിണങ്ങി പാര്‍ട്ടി വിട്ട് പോയവരും നിരവധിയായിപുന്നു.സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചും വസുന്ധരയോട് പിണങ്ങിയും പാര്‍ട്ടി വിട്ടത് ഒരു മന്ത്രിയടക്കം നിരവധി സിറ്റിങ്ങ് എംഎല്‍എമാരായിരുന്നു.ഇത്തരത്തില്‍ പരാജയം ഇരന്നു വാങ്ങുകയായിരുന്നു ബിജെപി. ഒരുപക്ഷേ അവസാന ലാപ്പിലെങ്കിലും മവസുന്ധരയ്ക്ക് പകരം മറ്റൊരാളെ ബാറ്റണ്‍ ഏല്‍പ്പിച്ചിരുന്നെങ്കില്‍ വിജയം കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമായേനെ എന്ന് അഭിപ്രായപ്പെടുന്നവരും പാര്‍ട്ടിയില്‍ കുറവല്ല.

 വിമര്‍ശനവുമായി വസുന്ധര

വിമര്‍ശനവുമായി വസുന്ധര

അതേസമയം സംസ്ഥാനത്തെ പല സ്ഥാനാര്‍ത്ഥി നിര്‍ണയവും പാളിയെന്നും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും വേണ്ട സഹായങ്ങള്‍ ലഭിക്കാത്തതുമാണ് പരാജയത്തിന് കാരണമെന്നാണ് വസുന്ധര രാജെയുടെ ആക്ഷേപം

English summary
Rajasthan election results 2018: 8 reasons why Vasundhara Raje is losing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X