പത്മാവതി സിനിമ; കര്‍നി സേനയുടെ ആക്രമണത്തെ ന്യായീകരിച്ച് ബിജെപി മന്ത്രി

  • Posted By:
Subscribe to Oneindia Malayalam

ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയെന്ന ചരിത്ര സിനിമയ്‌ക്കെതിരെ കര്‍നി സേന നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് രാജസ്ഥാനിലെ ബിജെപി മന്ത്രി വസുദേവ് ദേവ്‌നാനി. ചരിത്ര സിനിമയെ വളച്ചൊടിക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ലെന്നും റാണി പത്മാവതിയെക്കുറിച്ചുള്ള സിനിമ സത്യസന്ധമാകണമെന്നും മന്ത്രി വ്യക്തമാക്കി.

സഞ്ജയ് ലീല ബന്‍സാലിക്കെതിരായ ആക്രമണത്തെ ചെറുക്കുന്നതിലും പിന്നട് കര്‍നി സേന അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിലും രാജസ്ഥാനിലെ വസുന്ധര രാജെയുടെ സര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു. ജയ്പൂരിലെ ജയ്ഗഡ് കോട്ടയില്‍ നടന്ന ഷൂട്ടിങ്ങിനിടെ സഞ്ജയ് ലീല ബന്‍സാലിയെ കര്‍നി സേനാ അംഗങ്ങള്‍ മര്‍ദ്ദിക്കുകയും ചെയ്തു.

sanjay

പിന്നീട് സംഘടനയുമായി നടന്ന ചര്‍ച്ചയ്ക്കുശേഷമാണ് ഷൂട്ടിങ് പുന:രാരംഭിച്ചത്. അലാവുദ്ദീന്‍ ഖില്‍ജിയുമായി പത്മാവതിക്ക് പ്രണയരംഗങ്ങള്‍ ഉണ്ടാകരുതെന്നാണ് കര്‍നി സേനയുടെ മുന്നറിയിപ്പ്. ഇത്തരം രംഗങ്ങളുമായി സിനിമ ഇറങ്ങിയാല്‍ പ്രതിഷേധിക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ദീപിക പദുക്കോണ്‍ ആണ് പ്രധാന കഥാപാത്രമായ റാണി പത്മനിയെ സിനിമയില്‍ അവതരിപ്പിക്കുന്നത്.

English summary
Padmavati: Rajasthan minister supports Karni Sena, says distortion won't be permitted
Please Wait while comments are loading...