കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് തെറ്റല്ല,പക്ഷെ....ശരിക്കും ഇതാണ് രജനികാന്തിന്‍റെ രാഷ്ട്രീയം!!

ആരാധകരുടെ സംഗമത്തില്‍ പങ്കെടുക്കവെയാണ് തന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് രജനികാന്ത് പ്രതികരിച്ചത്.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്. ആദ്യം രജനികാന്ത് ബിജെപിയില്‍ ചേരുമെന്നായിരുന്നു വാര്‍ത്തകള്‍. പിന്നീട് അദ്ദേഹം സ്വന്തം പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചു. അടുത്തിടെ നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ അദ്ദേഹത്തെ സന്ദര്‍ശിച്ചതോടെ അദ്ദേഹം കോണ്‍ഗ്രസിലേക്ക് പോകുന്നതായി വാര്‍ത്തകള്‍ വന്നു.

എന്നാല്‍ എന്താണ് തന്‍റെ നിലപാടെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആരാധകരുടെ സംഗമത്തില്‍ പങ്കെടുക്കവെയാണ് തന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് രജനികാന്ത് പ്രതികരിച്ചത്. തന്‍റെ പേര് നിരന്തരം തെറ്റായി ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും അദ്ദേഹം ആ‍ഞ്ഞടിച്ചു.

 രാഷ്ട്രീയ പ്രവേശനം

രാഷ്ട്രീയ പ്രവേശനം

രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും ഇല്ലെന്ന് തന്നെയാണ് താരം പറയുന്നത്. ആരാധക സംഗമത്തിലാണ് തന്‍റെ രാഷ്ട്രീയ പ്രവേശന വിവാദങ്ങളോട് രജനികാന്ത് പ്രതികരിച്ചത്.

 ആരാധകരെയും ദുരുപയോഗം ചെയ്യുന്നു

ആരാധകരെയും ദുരുപയോഗം ചെയ്യുന്നു

രാഷ്ട്രീയക്കാര്‍ തന്റെ പേര് വോട്ട് നേടുന്നതിനായി ദുരുപയോഗം ചെയ്യുന്നതായി താരം ആരോപിച്ചു. തന്റെ ആരാധകരെ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിലും മറ്റും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇനി അത് അനുവദിക്കില്ലെന്നും രജനികാന്ത് പറയുന്നു.

 ഇതാ ണ് രാഷ്ട്രീയം

ഇതാ ണ് രാഷ്ട്രീയം

തന്‍റെ പല ആരാധകരും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് താരം പറയുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് ഒരു തെറ്റല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പണം ഉണ്ടാക്കുന്നതിനായി രാഷ്ട്രീയത്തിലിറങ്ങുന്നവരോട് പുച്ഛമാണെന്ന് താരം തുറന്നു പറയുന്നുഎന്നെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെങ്കില്‍ അത് പണമുണ്ടാക്കണമെന്ന താത്പര്യത്തോടെ ആയിരിക്കില്ലെന്നും അദ്ദേഹം.

 ആരാധകരെ നിരാശപ്പെടുത്തില്ല

ആരാധകരെ നിരാശപ്പെടുത്തില്ല

തന്റെ വിധി ദൈവം നിശ്ചയിക്കുന്നത് പോലെയാണെന്ന് താരം പറഞ്ഞു. നാളെ എന്താകണമെന്നത് ദൈവം തീരുമാനിക്കുന്നത് പോലെയെന്നും രജനികാന്ത് പറയുന്നു. ദൈവമാണ് തന്നെ ഒരു നടനാക്കിയതെന്നും അഭിനയം കൊണ്ട് ആരാധകരെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ദൈവത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രജനികാന്ത്.

 21 വര്‍ഷം മുമ്പ് ചെയ്ത തെറ്റ്

21 വര്‍ഷം മുമ്പ് ചെയ്ത തെറ്റ്

21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണച്ചത് വലിയൊരു തെറ്റായിരുന്നുവെന്ന് രജനികാന്ത് പറയുന്നു. 1996ലാണ് രജനികാന്ത് ഡിഎംകെ തമിഴ് മനില കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണച്ചത്. ഇതിനെ രാഷ്ട്രീയ അപകടമെന്നാണ് രജനികാന്ത് വിശേഷിപ്പിച്ചത്.

 ആരോപണങ്ങളില്‍ നിശബ്ദന്‍

ആരോപണങ്ങളില്‍ നിശബ്ദന്‍

ശ്രീലങ്കന്‍ സന്ദര്‍ശനം റദ്ദാക്കിയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. ഒരു തീരുമാനം എടുത്ത ശേഷം അതിന്‍റെ പരിണിത ഫലങ്ങളെ കുറിച്ച് മനസിലാക്കിയാല്‍ പ്രശ്നമുണ്ടാകുമെന്ന് മനസിലായാല്‍ അതില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം.

 ആരാധകരുമായി കൂടിക്കാഴ്ച

ആരാധകരുമായി കൂടിക്കാഴ്ച

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രജനികാന്ത് ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഇതിനു മുന്‍പ് ശിവാജി റിലീസ് ചെയ്ത 200 9ലായിരുന്നു ആരാധക സംഗമത്തില്‍ പങ്കെടുത്ത്. നേരത്തെ ആരാധക സംഗമത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും ഓരോ ആരാധകനുമൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിലെ ബുദ്ധിമുട്ട് പരിഗണിച്ച് മാറ്റുകയായിരുന്നു.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കൂ

ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നവരും കൊല്ലിച്ചവരും കുടുങ്ങും!!റിനീഷ് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍....കൂടുതല്‍ വായിക്കാന്‍

English summary
Megastar Rajinikanth addressed fans in Chennai Monday morning to thank them for their support and clear the air about his role in Indian politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X