ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നവരും കൊല്ലിച്ചവരും കുടുങ്ങും!!റിനീഷ് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: കണ്ണൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. വ്യക്തമായ ആസൂത്രണത്തോടെയാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്നാണ് അറസ്റ്റിലായ മുഖ്യപ്രതി റിനീഷിന്‍റെ മൊഴി. റിനീഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. നേരത്തെ പല തവണ ബിജുവിനെ കൊലപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായതായും റിനീഷ് പോലീസിനെ അറിയിച്ചിട്ടുണ്ട്.

അതിനിടെ കൊലപാതകം ഉന്നത നേതാക്കളുടെ അറിവോടെയാണെന്ന് ബിജെപി ആരോപിക്കുന്നു. ബിജുവിന്‍റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതായും ബിജെപി ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ പയ്യന്നൂരില്‍ രാമന്തള്ളിയില്‍ വച്ചാണ് കേസിലെ മുഖ്യപ്രതി റിനീഷിനെ പൊലീസ് പിടികൂടുന്നത്. പയ്യന്നൂരില്‍ കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകന്‍ ധന്‍രാജിന്റെ സുഹൃത്തും ലോറി ഡ്രൈവറുമാണ് റിനീഷ്. പിടിയിലായ റിനീഷ് സിപിഐഎം അനുഭാവികൂടിയാണ്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

 വ്യക്തമായ ആസൂത്രണം

വ്യക്തമായ ആസൂത്രണം

രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതി റിനീഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ റിനീഷ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. വ്യക്തമായ ആസൂത്രണത്തോടെയാണ് കൊല നടത്തിയതെന്നാണ് മൊഴി . ഒരു മാസം മുമ്പ് തന്നെ ബിജുവിനെ കൊലപ്പെടുത്തുന്നതിനുള്ള ആസൂത്രണങ്ങള്‍ തുടങ്ങിയിരുന്നതായി മുഖ്യപ്രതി റെനീഷ് പൊലീസിന് മൊഴി നല്‍കി.

 നേരത്തെയും കൊലപാതക ശ്രമം

നേരത്തെയും കൊലപാതക ശ്രമം

കൊലപാതകം നടക്കുന്നതിന് മുമ്പും ബിജുവിന് നേരെ വധശ്രമം ഉണ്ടായിരുന്നതായി പ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ പരാജയപ്പെടുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. ബിജുവിനോ ബിജുവിന് ഒപ്പമുള്ളവര്‍ക്കോ ഇത് മനസിലായിരുന്നില്ലെന്നും പിടിയിലായവര്‍ പറയുന്നു.

 ധന്‍രാജുമായുള്ള ബന്ധം

ധന്‍രാജുമായുള്ള ബന്ധം

പയ്യന്നൂരില്‍ കൊല്ലപ്പെട്ട ധന്‍രാജിന്‍റെ കൊലപാതകത്തിലെ പ്രതികാരം തന്നെയാണ് റിനീഷിന്‍റെ കൊലയ്ക്കും കാരണമെന്നാണ് പ്രതികളുടെ മൊഴി. പാര്‍ട്ടി ബന്ധത്തിന് അപ്പുറത്ത് റിനീഷിന് പയ്യന്നൂരില്‍ കൊല്ലപ്പെട്ട ധന്‍രാജുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതാണ് ധന്‍രാജ് വധത്തില്‍ ഉള്‍പ്പെട്ട ബിജുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. അതേസമയം രാഷ്ട്രീയ കൊലപാതകമാണണോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

 വാഹനം വാടകയ്ക്കെടുത്തത് ഒരുമാസം മുമ്പ്

വാഹനം വാടകയ്ക്കെടുത്തത് ഒരുമാസം മുമ്പ്

ബിജുവിനെ കൊലപ്പെടുത്താനായി പ്രതികള്‍ എത്തിയ ഇന്നോവ കാര്‍ ഒരു മാസം മുമ്പാണ് വാടകയ്ക്കെടുത്തതെന്നും പ്രതികള്‍ മൊഴി നല്‍കി. കൊലപാതകം നടക്കുന്ന ദിവസം വാഹനമോടിച്ചത് റിനീഷ് ആണെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.കൊലപാതകത്തില്‍ റിനീഷിനെ സഹായിച്ച വ്യക്തിയാണ് ഇപ്പോള്‍ പൊലീസ് പിടിയിലായിരിക്കുന്ന പയ്യന്നൂര്‍ സ്വദേശി ജ്യോതിഷ്. നിഖില്‍ എന്ന ആളില്‍ നിന്നും വാഹനം വാടകയ്‌ക്കെടുത്ത് കൊടുത്തത് ജ്യോതിഷ് ആയിരുന്നു.

 രണ്ടു പേര്‍ക്ക് നേരിട്ട് ബന്ധം

രണ്ടു പേര്‍ക്ക് നേരിട്ട് ബന്ധം

ഏറ്റവും ഒടുവില്‍ പിടിയിലായിരിക്കുന്ന മൂന്ന് പേരില്‍ രണ്ട് പേര്‍ക്കാണ് കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളതെന്ന് പൊലീസ് പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട അഞ്ച് പേരെ ഇനി പിടികൂടാനുണ്ട്. നിലവില്‍ പിടിയിലായിരിക്കുന്നവരെ ചോദ്യം ചെയ്യുന്നതിലൂടെ ഇവരെ പിടികൂടാന്‍ സാധിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

 ഫോണ്‍ ചോര്‍ത്തി

ഫോണ്‍ ചോര്‍ത്തി

കൊലപാതകത്തില്‍ പാര്‍ട്ടിയിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. പഴയങ്ങാടി ഭാഗത്തു കൂടി വരുന്ന വിവരം രാജേഷിനും ബിജുവിനും മാത്രമായിരുന്നു അറിഞ്ഞതെന്നും ഇക്കാര്യം റിനീഷും സംഘവും അറിഞ്ഞത് എങ്ങനെയാണെന്നാണ് ബിജെപി ചോദിക്കുന്നത്. ഇതില്‍ നിന്ന് ഫോണ്‍ ചോര്‍ത്തിയെന്ന കാര്യം വ്യക്തമാണെന്നും ബിജെപി പറയുന്നു. പോലീസും സൈബര്‍ സെല്ലും ഉന്നത നേതാക്കളും അറിയാതെ ഇത് സംഭവിക്കില്ലെന്നും ബിജെപി.

 പിന്നാലെ അറസ്റ്റ്

പിന്നാലെ അറസ്റ്റ്

ശനിയാഴ്ച അക്രമികള്‍ ഉപയോഗിച്ച ഇന്നോവ കാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. രാമന്തളി സ്വദേശി ബിനോയി എന്നയാളുടേതാണ് കാര്‍. ഇതിനു പിന്നാലെ ഞായറാഴ്ച ഇടനിലക്കാരനും കാറുടമയും അറസ്റ്റിലായി. ഇവരുടെ മൊഴിയനുസരിച്ചാണ് റിനീഷിനെ അറസ്റ്റ് ചെയ്തത്.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കൂ

സിപിഎം കുടുങ്ങും!!പയ്യന്നൂര്‍ കൊലപാതകത്തിലെ പ്രതികളെ തിരിച്ചറിഞ്ഞു!! ധന്‍രാജ് വധക്കേസിലെ പ്രതികാരം?കൂടുതല്‍ വായിക്കാന്‍

English summary
rss worker murder case more details out.
Please Wait while comments are loading...