രാമക്ഷേത്രം പണിയുമെന്ന് അദ്വാനിയും രാജ്‌നാഥ് സിംഗും
ഗോരഖ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയും. ഗോരഖ്പൂരില്‍ നടന്ന മഹന്ത് അവൈദ്യനാഥിന് ആദരാഞ്ജലി അര്‍പ്പിക്കുന്ന ഒരു ചടങ്ങിലാണ് ഇരുവരും രാമക്ഷേത്ര നിര്‍മാണം ബിജെപിയുടെ അജണ്ടയിലുള്ള കാര്യമാണെന്ന് വ്യക്തമാക്കിയത്. വെള്ളിയാഴ്ചയാണ് മഹന്ത് അവൈദ്യനാഥ് അന്തരിച്ചത്.
മഹന്ത് അവൈദ്യനാഥ് രാമക്ഷേത്രം പണിയുന്നതിനായി ഏറെ ആഗ്രഹിച്ച വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തികരിക്കുക ബിജെപിയുടെ ലക്ഷ്യമാണെന്നും നേതാക്കള്‍ പറഞ്ഞു. രാമജന്മഭൂമിയുടെ പ്രസ്ഥാനത്തിന്റെ മുന്‍പന്തിയിലുണ്ടായ മഹന്ത് അവൈദ്യ നാഥിന്റെ മരണം രാജ്യത്തിന് തീരാ നഷ്ടമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

മുന്‍ എംപി കൂടിയായ അവൈദ്യനാഥ് ജനങ്ങള്‍ക്കുവേണ്ടി ഏറെ പ്രവര്‍ത്തിച്ച നേതാവാണെന്ന് എല്‍കെ അദ്വാനയും ഓര്‍മിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വേളയില്‍ രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് അദ്വാനിയും ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ബിജെപി പതിവായി ഉയര്‍ത്തിക്കൊണ്ടുവരാറുണ്ട്. ഹരിയാന മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുതിര്‍ന്ന നേതാക്കള്‍ വീണ്ടും രാമക്ഷേത്രം നിര്‍മാണ വിഷയം ചര്‍ച്ച ചെയ്യുന്നതെന്ന് ശ്രദ്ധേയമാണ്. ജനങ്ങളുടെ മതപരമായ വികാരം ഇളക്കിവിട്ട് വോട്ടു നേടാനുള്ള ശ്രമമായാണ് എതിര്‍ പാര്‍ട്ടിക്കാര്‍ പലപ്പോഴും ഇതിനെ വിമര്‍ശിച്ചിരുന്നത്.


Click it and Unblock the Notifications