Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ്സിന്റെ രാമക്ഷേത്ര വാഗ്ദാനം; തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയെന്ന് സൂചന

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്ര വിഷയവുമായി വീണ്ടും ബിജെപി രംഗത്തെത്തി

ലക്നൗ: ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്ര വിഷയവുമായി വീണ്ടും ബിജെപി രംഗത്തെത്തി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാകില്ലെന്ന് പറയാന്‍ ലോകത്താരും ധൈര്യപ്പെടില്ലെന്ന ആര്‍എസ്എസ് നേതാവ് കൃഷ്ണ ഗോപാലിന്റെ പരാമര്‍ശം ഇക്കാര്യം അടിവരയിടുന്നു.

പരിശോധന തുടങ്ങി; റസിഡന്‍ഷ്യല്‍ ഏരിയയില്‍ ബാച്ചിലേഴ്‌സ് താമസിച്ചാല്‍ പണി കിട്ടും!
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് പങ്കെടുത്ത ചടങ്ങിലായിരുന്നു പരാമര്‍ശമെന്നത് ശ്രദ്ധേയമാണ.് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോഴെല്ലാം രാമക്ഷേത്ര വിഷയം സജീവമാക്കുന്നത് ബിജെപിയുടെയും ആര്‍എസ്എസ്സിന്റെ തന്ത്രമാണ്. ഇത്തവണയും ഇതാണ് ലക്ഷ്യമിടുന്നതെന്നാണ് സൂചന.

rammandir

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആര്‍ക്കും തടയാനാകില്ലെന്ന് ഗോപാല്‍ പറഞ്ഞു. രാമന്‍ ജനങ്ങളുടെ മനസിലുണ്ട്. ഇത് നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അയോധ്യയില്‍ ഒരു ക്ഷേത്രമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര ഭൂമിയില്‍ തര്‍ക്കം തുടരവെയാണ് നേതാവിന്റെ പ്രകോപന പ്രസംഗം.

തുറന്നടിച്ച് ഖത്തര്‍ അമീര്‍; എന്നെ താഴെയിറക്കുകയാണ് അവരുടെ ലക്ഷ്യം
ലക്നൗവില്‍ ആര്‍എസ്എസ് പത്രം പാഞ്ചജന്യയുടെ ബ്യൂറോ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഗോപാല്‍. പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയേയും ഗോപാല്‍ വിമര്‍ശിച്ചു. വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് രാഹുലിന്റ ക്ഷേത്ര സന്ദര്‍ശനം. ഇത് നാടകമാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+