പരിശോധന തുടങ്ങി; റസിഡന്‍ഷ്യല്‍ ഏരിയയില്‍ ബാച്ചിലേഴ്‌സ് താമസിച്ചാല്‍ പണി കിട്ടും!

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: ഷാര്‍ജയില്‍ റസിഡന്‍ഷ്യല്‍ ഏരിയയില്‍ താമസിക്കുന്ന ബാച്ചിലേഴ്‌സിന് മുന്നറിയിപ്പ്- ഇത് കണ്ടെത്താന്‍ ഷാര്‍ജ മുനിസിപ്പാലിറ്റി താമസസ്ഥലങ്ങളില്‍ പരിശോധന തുടങ്ങിക്കഴിഞ്ഞു. ഷാര്‍ജ ഭരണാധികാരി ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസിമിയുടെ നിര്‍ദേശപ്രകാരമാണിത്. ഇതുമായി ബന്ധപ്പെട്ട് കുടുംബങ്ങളില്‍ നിന്ന് നിരവധി പരാതികള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തുറന്നടിച്ച് ഖത്തര്‍ അമീര്‍; എന്നെ താഴെയിറക്കുകയാണ് അവരുടെ ലക്ഷ്യം

ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതിനകം റസിഡന്‍ഷ്യല്‍ ഏരിയകളിലെ അവിവാഹിതര്‍ താമസിക്കുന്ന 1492 കേന്ദ്രങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയതായി ഷാര്‍ജ മിനിസിപ്പാലിറ്റി അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ ഖാലിദ് ബിന്‍ ഫലാഹ് അല്‍ സുവൈദി അറിയിച്ചു. ഇവരില്‍ 1143 താമസ സ്ഥലങ്ങളിലുള്ളവര്‍ ഇതിനകം മാറിത്താമസിച്ചു കഴിഞ്ഞു. എന്നാല്‍ ഉത്തരവ് പാലിക്കാത്ത 349 താമസ കേന്ദ്രങ്ങള്‍ക്കെതിരേ നിയമനടപടി വരുമെന്നും അദ്ദേഹം അറിയിച്ചു. മുന്നറിയിപ്പ് നല്‍കിയിട്ടും പാലിക്കാന്‍ തയ്യാറല്ലാത്ത വീട്ടുടമകള്‍ക്കെതിരേ കര്‍ശനമായ നടപടികളായിരിക്കും വരികയെന്നും അദ്ദേഹം പറഞ്ഞു. റെസിഡന്‍ഷ്യല്‍ ഏരിയയില്‍ താമസിക്കുന്നവരുടെ സുരക്ഷയും സമാധാനവും സുപ്രധാനമാണെന്നും അത് പാലിക്കപ്പെടേണ്ടതുണ്ടെന്നും അല്‍ സുവൈദി അഭിപ്രായപ്പെട്ടു.

8da476f72f06a276b1f930cdb28c21f1-s-30-1509336269.jpg -Properties

അവിവാഹിതര്‍ക്ക് താമസിക്കാന്‍ പ്രത്യേകമായ സംവിധാനം മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ട്. തൊഴിലാളികളാണെങ്കിലും ജീവനക്കാരാണെങ്കിലും പ്രൊഫഷനല്‍സാണെങ്കിലും ഓരോരുത്തര്‍ക്കും അനുയോജ്യമായ താമസയിടങ്ങളാണ് അല്‍ സജ്ജയിലും ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുമായി ഷാര്‍ജ മുനിസിപ്പാലിറ്റി തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ക്ക് വിധേയമായി റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ തുടരാം. കെട്ടിടത്തില്‍ അനുവദനീയമായ എണ്ണത്തിലധികം പേര്‍ താമസിക്കുന്നുണ്ടെങ്കിലും നടപടി വരും. അല്‍ നാസരിയ്യ, മൈസാലണ്‍, അല്‍ നബ്ബ, അല്‍നഹ്ദ, അല്‍മജാസ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇതിനകം പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്.

English summary
The Sharjah Municipality has stepped up its crackdown on bachelors' accommodation in family areas.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്