കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുറന്നടിച്ച് ഖത്തര്‍ അമീര്‍; എന്നെ താഴെയിറക്കുകയാണ് അവരുടെ ലക്ഷ്യം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
തുറന്നടിച്ച് ഖത്തര്‍ അമീര്‍, 'അവര്‍ക്ക് വേണ്ടിയിരുന്നത് ഭരണകൂടി അട്ടിമറി' | Qatar Crisis Updation

ദോഹ: ഭീകരവാദത്തിന്റെ പേരു പറഞ്ഞ് സൗദിയുടെ നേതൃത്വത്തില്‍ നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത് തന്നെ താഴെയിറക്കാനാണെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. അമേരിക്കന്‍ ചാനലായ സി.ബി.എസ്സിന്റെ 60 മിനുട്ട്‌സ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് ഖത്തര്‍ അമീര്‍ അട്ടിമറി ശ്രമത്തെ കുറിച്ച് തുറന്നു പറയുന്നത്.

യുഎസ്സുമായി ചര്‍ച്ചയ്ക്കുപോകുന്നത് ഭ്രാന്ത്; മിസൈല്‍ നിര്‍മാണം തുടരുമെന്ന് ഇറാന്‍

അവര്‍ക്കു വേണ്ടത് ഭരണമാറ്റം

അവര്‍ക്കു വേണ്ടത് ഭരണമാറ്റം

സൗദി, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ജൂണ്‍ അഞ്ചിന് ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നിലെ ലക്ഷ്യം ഖത്തറില്‍ ഭരണമാറ്റം അടിച്ചേല്‍പ്പിക്കാനാണെന്ന് ഖത്തര്‍ അമീര്‍ അവതാരക ചാര്‍ളി റോസിനോട് തുറന്നു പറഞ്ഞു. മറ്റെന്തൊക്കെ കാരണം പറഞ്ഞാലും ഇക്കാര്യം വളരെ വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു.

 ഇതിനു മുമ്പും അവര്‍ ശ്രമിച്ചു

ഇതിനു മുമ്പും അവര്‍ ശ്രമിച്ചു

ഖത്തര്‍ ഭരണകൂടത്തെ മറിച്ചിടാന്‍ ഈ രാജ്യങ്ങള്‍ ശ്രമങ്ങള്‍ നടത്തുന്നത് ഇതാദ്യമായല്ലെന്നും അമീര്‍ പറഞ്ഞു. ചരിത്രം ഇക്കാര്യം നമ്മെ പഠിപ്പിച്ചതാണ്. ഇതിനു മുമ്പും അവര്‍ അട്ടിമറി ശ്രമം നടത്തിയിട്ടുണ്ട്. 1996ല്‍ എന്റെ പിതാവ് അമീറായിരുന്ന കാലത്തായിരുന്നു അത്. പക്ഷെ ആ ശ്രമത്തിലും അവര്‍ പരാജയപ്പെടുകയായിരുന്നു- അമീര്‍ പറഞ്ഞു.

 ഞങ്ങളുടെ രീതി അവര്‍ക്കിഷ്ടമല്ല

ഞങ്ങളുടെ രീതി അവര്‍ക്കിഷ്ടമല്ല

ഞങ്ങളുടെ സ്വാതന്ത്ര്യ കാഴ്ചപ്പാട് അവര്‍ക്കിഷ്ടമല്ല. ഞങ്ങളുടെ ചിന്താരീതിയും മേഖലയെക്കുറിച്ചുള്ള വീക്ഷണവും അവര്‍ക്ക് ദഹിക്കില്ല. മേഖലയിലെ ജനങ്ങള്‍ക്ക് ആവിഷ്‌ക്കാര സ്വാതന്ത്ര്യം വേണമെന്നാണ് ഞങ്ങളുടെ പക്ഷം. പക്ഷെ അവരത് അംഗീകരിക്കില്ല. അതൊരു ഭീഷണിയായാണ് അവര്‍ കാണുന്നത്- 33ാം വയസ്സില്‍ പിതാവില്‍ നിന്ന് അമീര്‍ സ്ഥാനം ലഭിച്ച ശെയ്ഖ് തമീം പറഞ്ഞു.

 ഉപരോധ തീരുമാനം ഞെട്ടിച്ചു

ഉപരോധ തീരുമാനം ഞെട്ടിച്ചു

അറബ് രാജ്യങ്ങള്‍ പൊടുന്നനെ ഏര്‍പ്പെടുത്തിയ ഉപരോധ തീരുമാനം തന്നെ ഞെട്ടിച്ചതായി അമീര്‍ പറഞ്ഞു. 55 അറബ്-മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള താനടക്കമുള്ള പ്രതിനിധികള്‍ റിയാദില്‍ ഒത്തുചേര്‍ന്ന് ദിവസങ്ങള്‍ക്കിടയിലായിരുന്നു ഉപരോധമേര്‍പ്പെടുത്തിയത്. ഇത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. കാരണം അമേരിക്കന്‍ പ്രസിഡന്റ് ട്രംപടക്കം പങ്കെടുത്ത യോഗത്തില്‍ ഒരേ മുറിയിലിരുന്ന് ഞങ്ങള്‍ തീവ്രവാദത്തെ കുറിച്ചും മറ്റും സംസാരിച്ചിരുന്നു. പക്ഷെ ആരും ഖത്തറിനെതിരേ ഒന്നും പറഞ്ഞിരുന്നില്ല- അമീര്‍ വ്യക്തമാക്കി.

 താലിബാനെ ക്ഷണിച്ചത് അമേരിക്കക്ക് വേണ്ടി

താലിബാനെ ക്ഷണിച്ചത് അമേരിക്കക്ക് വേണ്ടി

അമേരിക്ക ആവശ്യപ്പെട്ടതനുസരിച്ചാണ് ഖത്തര്‍ താലിബാന്‍ നേതാക്കള്‍ക്ക് താവളമൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. താലിബാനുമായി ചര്‍ച്ചയ്ക്ക് അവസരമൊരുക്കണമെന്നും താലിബാനെ ഖത്തറിലേക്ക് ക്ഷണിക്കാമോ എന്നും അമേരിക്ക ചോദിച്ചു. ഞങ്ങള്‍ അതിന് തയ്യാറായി. അല്ലാതെ ഇക്കാര്യത്തില്‍ ഖത്തറിന് പ്രത്യേക താല്‍പര്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 ആരോപണങ്ങളെല്ലാം വെറുതെ

ആരോപണങ്ങളെല്ലാം വെറുതെ

ഖത്തറിനെതിരേ ഉപരോധ രാജ്യങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും അമീര്‍ പറഞ്ഞു. ഉപരോധശേഷം ആദ്യമായാണ് ഇത്തരം കാര്യങ്ങളില്‍ അമീര്‍ പ്രസ്താവന നടത്തുന്നത്. ഭീകരവാദ ആരോപണം കെട്ടിച്ചമച്ച കഥകള്‍ മാത്രമാണ്. ഒരു രീതിയിലുള്ള ഭീകരവാദത്തെയും ഖത്തര്‍ പ്രോല്‍സാഹിപ്പിക്കുന്നില്ല. ഭീകരവാദത്തിനെതിരായി ഉറച്ച് നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് ഖത്തറെന്നും അദ്ദേഹം പറഞ്ഞു.

 ചര്‍ച്ചയ്ക്കു തയ്യാര്‍

ചര്‍ച്ചയ്ക്കു തയ്യാര്‍

പ്രതിസന്ധി പരിഹരിക്കാന്‍ ഖത്തര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മധ്യസ്ഥം വഹിക്കാമെന്ന് ഏറ്റിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അതേക്കുറിച്ച് ലഭ്യമല്ല. പ്രശ്‌നങ്ങള്‍ അവസാനിക്കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഇങ്ങോട്ടേക്ക് ഒരു മീറ്റര്‍ അടുക്കാന്‍ അവര്‍ തയ്യാറാണെങ്കില്‍ 10,000 മൈല്‍ അങ്ങോട്ടേക്ക് അടുക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. പക്ഷെ, രാജ്യത്തിന്റെ അന്തസ്സും പരമാധികാരവും വിട്ടുകളിക്കുന്ന പ്രശ്‌നമില്ല- അദ്ദേഹം വ്യക്തമാക്കി.

 അല്‍ജസീറ അടച്ചുപൂട്ടില്ല

അല്‍ജസീറ അടച്ചുപൂട്ടില്ല

ഉപരരോധ രാജ്യങ്ങള്‍ ഖത്തറിന് 13 ആവശ്യങ്ങളടങ്ങിയ ഭീമ ഹരജി സമര്‍പ്പിച്ചിരുന്നു. ഭീകരവാദം അവസാനിപ്പിക്കുക, ഇറാനുമായുള്ള ബന്ധം വിച്ഛേദിക്കുക തുടങ്ങിയ ആവശ്യങ്ങളുടെ കൂട്ടത്തില്‍ അല്‍ജസീറ വാര്‍ത്താ ശൃംഖല അടച്ചുപൂട്ടണമെന്ന ആവശ്യവുമുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് കൃത്യമായിരുന്നു അമീറിന്റെ മറുപടി- അല്‍ ജസീറ അടച്ചുപൂട്ടാന്‍ ഞങ്ങള്‍ ഒരുക്കമല്ല.

English summary
The emir of Qatar has said a group of Arab states blockading his country for almost five months is seeking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X