• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മായാവതിക്ക് എന്‍ഡിഎയുടെ ക്ഷണം.... ഒപ്പം നിന്നാല്‍ നേട്ടമുണ്ടാക്കാമെന്ന് കേന്ദ്ര മന്ത്രി!!

cmsvideo
  മായാവതിക്ക് NDAയുടെ ക്ഷണം | Oneindia Malayalam

  ദില്ലി: പ്രതിപക്ഷ നിരയെ പിളര്‍ത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ വലിയ വെല്ലുവിളിയാവുമെന്ന് ബിജെപി ഉറപ്പിച്ചിരിക്കുകയാണ്. ആദ്യ ക്ഷണം മായാവതിക്കാണ്. ബിഎസ്പി അധ്യക്ഷയെ എന്‍ഡിഎയുടെ ഭാഗമാവാനാണ് കേന്ദ്ര മന്ത്രി ക്ഷണിച്ചിരിക്കുന്നത്. ചരിത്രം പരിശോധിച്ചാല്‍ ബിജെപി വിരുദ്ധ മുന്നണിയിലെ 16 പാര്‍ട്ടികള്‍ പണ്ട് ബിജെപിയെ പിന്തുണച്ചവരാണ്. അതുകൊണ്ട് തന്നെ മുന്നണിയിലെ പലരും വീണ്ടും എന്‍ഡിഎയുടെ ഭാഗമാകാനുള്ള സാധ്യതയുണ്ട്.

  അമിത് ഷാ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തി കഴിഞ്ഞ സാഹചര്യത്തില്‍ ബിജെപി പുതിയ നീക്കം തുടങ്ങിയിരിക്കുന്നത്. യുപിയിലെ സഖ്യം പൊളിഞ്ഞാല്‍ പ്രതിപക്ഷത്തിന് രാജ്യത്ത് മറ്റൊരിടത്തും നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അമിത് ഷാ ചാഞ്ഞാട്ടമുള്ള പാര്‍ട്ടികളുമായി നേരിട്ട് ഇടപെടുമെന്നാണ് സൂചന. ഇവര്‍ക്ക് കേന്ദ്രത്തില്‍ വമ്പന്‍ പദവികള്‍ വാഗ്ദാനം ചെയ്യും.

  പ്രതിപക്ഷ പാര്‍ട്ടികള്‍

  പ്രതിപക്ഷ പാര്‍ട്ടികള്‍

  പ്രതിപക്ഷ റാലിയില്‍ പങ്കെടുത്തവര്‍ 21 പാര്‍ട്ടികളാണ്. ഇതില്‍ 16 പേര്‍ മുമ്പ് ബിജെപിയുമായി സഖ്യമുണ്ടാക്കിയവരാണ്. അതുകൊണ്ട് ഇവരുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്നതാണ്. എപ്പോള്‍ വേണമെങ്കില്‍ ഇവര്‍ കാലുമാറാം. പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസ് മുഖ്യകക്ഷിയല്ല. അതുകൊണ്ട് തന്നെ പ്രാദേശിക പാര്‍ട്ടികളെ എളുപ്പത്തില്‍ തങ്ങള്‍ക്കൊപ്പം കൊണ്ടുവരാന്‍ ബിജെപിക്ക് സാധിക്കും. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ബിജെപി തുടങ്ങിയിരിക്കുന്നത്.

  തുടക്കം മമതയില്‍

  തുടക്കം മമതയില്‍

  മമത പ്രതിപക്ഷത്തെ പിന്നില്‍ നിന്ന് കുത്താനുള്ള സാധ്യതയാണ് കൂടുതല്‍. ബംഗാളില്‍ ബിജെപിയുടെ എതിര്‍പ്പ് ഉണ്ടെന്ന കാരണം കൊണ്ടാണ് അവര്‍ റാലി നടത്താന്‍ തയ്യാറായത്. ഇവിടെ ബിജെപി ഒന്ന് പിടിവിട്ടാല്‍ അത് മമതയ്ക്ക് ഗുണകരമാകും. ഇവര്‍ക്ക് ഒരുമിച്ച് മത്സരിക്കുകയും ചെയ്യാം. ഇനി ചരിത്രം പരിശോധിച്ചാല്‍ 1999ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അതില്‍ സഖ്യം ചേര്‍ന്നിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ചുമതലയും ലഭിച്ചിരുന്നു.

  വിശ്വസിക്കാന്‍ പ്രയാസമുള്ളവര്‍

  വിശ്വസിക്കാന്‍ പ്രയാസമുള്ളവര്‍

  പ്രതിപക്ഷത്തിനൊപ്പം നിലവില്‍ രണ്ട് ബിജെപി നേതാക്കളുണ്ട്. യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും. ഇവര്‍ മനസ്സുകൊണ്ട് ഇപ്പോഴും ബിജെപിക്കാരാണ്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും മാത്രം എതിരാണ് ഇവര്‍. ഇരുവരെയും അനുനയിപ്പിച്ചാല്‍ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് ഇവര്‍ എളുപ്പത്തില്‍ പിന്‍മാറും. അരുണ്‍ ഷൂരിക്കും ഇത് തന്നെയാണ് പ്രശ്‌നം. ഇവര്‍ക്ക് സീറ്റ് നല്‍കുകയും പാര്‍ട്ടിയിലെ ഉന്നതാധികാര സമിതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ അതോടെ ഇവരുടെ പ്രശ്‌നങ്ങള്‍ അവസാനിക്കും.

  നേതാക്കള്‍ ആരൊക്കെ?

  നേതാക്കള്‍ ആരൊക്കെ?

  16 നേതാക്കള്‍ മുമ്പ് ബിജെപിയുമായി കൈകോര്‍ത്തവരാണ്. മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, കുമാരസ്വാമി, ലോക് താന്ത്രിക് ജനതാദളിന്റെ ശരത് യാദവ്, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, ആര്‍എല്‍ഡി എന്നിവര്‍ ബിജെപിക്കൊപ്പം കൈകോര്‍ത്തവരാണ്. ഇവര്‍ക്ക് പുറമേ തെലങ്കാന രാഷ്ട്ര സമിതി നേതാവ് കെ ചന്ദ്രശേഖര്‍ റാവുവും എന്‍ഡിഎയെ പിന്തുണച്ചിരുന്നു. ഇതില്‍ ഡിഎംകെ മാത്രമാണ് ഇപ്പോള്‍ ബിജെപിയില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ അകലം പാലിക്കുന്നത്. ബാക്കിയുള്ളവര്‍ ഏത് നിമിഷവും കളം മാറ്റാം.

  കൈവിടാത്തവര്‍ ആരൊക്കെ?

  കൈവിടാത്തവര്‍ ആരൊക്കെ?

  അഞ്ച് പാര്‍ട്ടികളാണ് യഥാര്‍ത്ഥത്തില്‍ എന്തൊക്കെ പറഞ്ഞാലും പ്രതിപക്ഷത്തിനൊപ്പം ഉറച്ച് നില്‍ക്കുന്നവര്‍. ആര്‍ജെഡിയും തേജസ്വി യാദവും ഇതുവരെ ബിജെപിയെ പിന്തുണച്ചിട്ടില്ല. ആംആദ്മി പാര്‍ട്ടി, എന്‍സിപി, സമാജ് വാദി പാര്‍ട്ടി എന്നിവരും ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ഇവര്‍ ബിജെപിക്ക് ഇപ്പോഴും കീഴ്‌പ്പെടുത്താനാവാത്തവരുമാണ്. ഇവരെല്ലാം ഇപ്പോള്‍ അതാത് സംസ്ഥാനങ്ങളിലെ കേഡര്‍ പാര്‍ട്ടികളാണ്. അതുകൊണ്ട് ഒരുകാലത്തും ബിജെപിയെ പിന്തുണയ്‌ക്കേണ്ട അവസ്ഥ വന്നിട്ടില്ല.

  ബിജെപി കളി തുടങ്ങി

  ബിജെപി കളി തുടങ്ങി

  പ്രതിപക്ഷത്തെ പാര്‍ട്ടികളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. മായാവതിയെയാണ് ആദ്യം എന്‍ഡിഎയിലേക്ക് ക്ഷണിച്ചത്. കേന്ദ്ര മന്ത്രി രാംദാസ് അത്താവാലയാണ് ക്ഷണിച്ചത്. ബിജെപിയുമായി ചേര്‍ന്നപ്പോള്‍ ബിഎസ്പിക്കുണ്ടായിരുന്ന തിരഞ്ഞെടുപ്പ് വിജയങ്ങളും അത്താവാലെ ചൂണ്ടിക്കാണിക്കുന്നു. യുപിയില്‍ ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ വന്‍ നേട്ടം ഹബിഎസ്പിക്ക് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മായാവതി പ്രതിപക്ഷ റാലിയില്‍ പങ്കെടുക്കാതിരുന്നത് എതിര്‍പ്പ് കൊണ്ടാണെന്ന് ബിജെപി പറയുന്നു.

  നേട്ടം കോണ്‍ഗ്രസിന്

  നേട്ടം കോണ്‍ഗ്രസിന്

  ബിജെപിയുടെ രാഷ്ട്രീയ കളികള്‍ കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കാന്‍ പോകുന്നത് കോണ്‍ഗ്രസിനാണ്. ബിജെപിയുമായി ഇതുവരെ സഖ്യമുണ്ടാക്കാത്ത പാര്‍ട്ടികളില്‍ എന്‍സിപിയും ആര്‍ജെഡിയും രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നവരാണ്. സമാജ് വാദി പാര്‍ട്ടിക്കും രാഹുലിനോട് എതിര്‍പ്പില്ല. ബിജെപിയുടെ ക്ഷണത്തോടെ മായാവതിയെ ആ രീതിയില്‍ തന്നെ കാണാനും പ്രചാരണം നടത്താനും കോണ്‍ഗ്രസിന് സാധിക്കും. ഇതിലൂടെ വന്‍ നേട്ടങ്ങള്‍ കോണ്‍ഗ്രസിന് ലഭിക്കും. ബംഗാളിലടക്കം ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ സ്വീകാര്യമായ പാര്‍ട്ടിയാക്കി മാറ്റും.

  ദില്ലിയില്‍ ഡോര്‍ ടു ഡോര്‍ ക്യാമ്പയിനുമായി രാഹുല്‍ ഗാന്ധി.... ചുമതല ഷീലാ ദീക്ഷിതിന്

  ബാലഭാസ്കറിന്റെ മരണം; അർജുൻ ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പോലീസ്, സാമ്പത്തിക ബന്ധങ്ങൾ പരിശോധിക്കുന്നു

  English summary
  ramdas athawale invites mayawati to join nda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X