കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബ രാംദേവിന് പണി കിട്ടുമോ? ആട്ടാ ന്യൂഡില്‍സിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനുമതിയില്ല

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: യോഗാ ഗുരു ബാബ രാംദേവിന്റെ 'ആട്ടാ' ന്യൂഡില്‍സിനും പൂട്ടു വീഴുമോ? വിലയിലും ഗുണമേന്മയിലും മറ്റു മാഗിയേക്കാള്‍ മികച്ചതാണെന്നുള്ള അവകാശവാദം കമ്പനി ഉന്നയിക്കുമ്പോള്‍ രാംദേവിനും പണി കിട്ടുമോ എന്ന കാര്യത്തില്‍ സംശയമില്ലാതില്ല. രാംദേവിന്റെ പദാഞ്ജലി ഗ്രൂപ്പ് ഭക്ഷ്യ സുരാക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ആട്ടാ ന്യൂഡില്‍സ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്.

മാഗിക്ക് വെല്ലുവിളിയായി, ബാബ രാംദേവിന്റെ 'ആട്ടാ' ന്യൂഡില്‍സെത്തി!മാഗിക്ക് വെല്ലുവിളിയായി, ബാബ രാംദേവിന്റെ 'ആട്ടാ' ന്യൂഡില്‍സെത്തി!

പദാഞ്ജലിയുടെ ആട്ടാ ന്യൂഡില്‍സിന് ഞങ്ങള്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെയര്‍മാന്‍ ആഷിഷ് ബഹുഗുണ അറിയിച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആട്ടാ ന്യൂഡില്‍സിന്റെ വില്പനയ്ക്കുള്ള അനുമതിക്കായി പദാഞ്ജലി ഗ്രൂപ്പ് അംഗങ്ങളെ സമീപിച്ചിരുന്നതായും ആഷിഷ് പറഞ്ഞു. എന്നാല്‍, പരിശോധനയ്ക്കുശേഷം ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അനുമതി നല്‍കിയിട്ടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

advani-ramdev

ഇതിലും വലിയ രസകരമായ കാര്യം എന്തെന്നാല്‍, വിപണിയിലെത്തുന്ന ആട്ടാ ന്യൂഡില്‍സിന്റെ പാക്കറ്റില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് നമ്പര്‍ പതിച്ചിട്ടുണ്ടെന്നുള്ളതാണ്. ബാബ രാംദേവ് ഇതിലൂടെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍, ഇങ്ങനെയൊരു വാര്‍ത്ത തെറ്റാണെന്നാണ് പദാഞ്ജലി ഗ്രൂപ്പ് അറിയിച്ചത്. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതു ഉടന്‍ പരിഹരിക്കുമെന്നും അവര്‍ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രാംദേവിന്റെ പദാഞ്ജലി ഗ്രൂപ്പ് ആട്ടാ ന്യൂഡില്‍സ് വിപണിയിലെത്തിച്ചത്. തുച്ഛമായ വിലയില്‍ എത്തിച്ച ആട്ടാ ന്യൂഡില്‍സ് മാഗിക്ക് വെല്ലുവിളിയാകുമോ എന്ന ചര്‍ച്ചയുമുണ്ടായിരുന്നു. 2000 കോടിയാണ് ഈ പദ്ധതിക്കു വേണ്ടി പദാഞ്ജലി ഗ്രൂപ്പ് ചിലവാക്കിയത്. പോഷകസമൃദ്ധമായ ഭക്ഷ്യോത്പന്നം എന്ന രീതിയിലാണ് രാംദേവ് ഉത്പന്നത്തെ വിപണിയിലെത്തിച്ചത്.

എന്നാല്‍, ഇത്തരം അവകാശവാദങ്ങളൊക്കെ തള്ളിക്കൊണ്ടാണ് പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. വിപണിയില്‍ ലാഭം കൊയ്യലല്ല കമ്പനിയുടെ ലക്ഷ്യമെന്ന് രാംദേവ് വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് വേണ്ടതെന്നും രാംദേവ് പറഞ്ഞിരുന്നു.

English summary
The instant Patanjali Atta Noodles launched by Yoga Guru Ramdev has not obtained mandatory product approvals from the Food Safety and Regulatory Authority of India (FSSAI), the Indian Express reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X