Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ വിടാതെ രാഹുല്‍ ഗാന്ധി; എന്തുകൊണ്ട് ഒരു ലക്ഷമാക്കുന്നില്ല? അരിക്കും ഡിഎക്കും ശേഷം

ദില്ലി: കൊറോണ വ്യാപന പ്രതിസന്ധി തരണം ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ പോരെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നു. രോഗ വ്യാപനം തടയുന്നതിനും രോഗികളെ വേഗത്തില്‍ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രതിസന്ധി തീരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊറോണ പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള സമിതിയെ സോണിയ ഗാന്ധി നിയോഗിച്ചിരുന്നു. 11 അംഗ സമിതിയില്‍ രാഹുലും അംഗമാണ്. വിദഗ്ധരുമായി സമിതി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വിശദാംശങ്ങള്‍....

ഇത് നാലാം തവണ

ഇത് നാലാം തവണ

ഇത് നാലാം തവണയാണ് കൊറോണ വ്യാപന വിഷയത്തില്‍ രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവരുന്നത്. നേരത്തെ പലപ്പോഴും കേന്ദ്രസര്‍ക്കാരിനെതിരെ മാത്രമാണ് രാഹുല്‍ പ്രതികരിച്ചതെങ്കില്‍ ഇത്തവണ പ്രധാനമന്ത്രി മോദിയുടെ പേര് പരാമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

എണ്ണം കൂട്ടുക

എണ്ണം കൂട്ടുക

കൊറോണ പരിശോധനയുടെ എണ്ണം കൂട്ടുക മാത്രമാണ് പ്രതിരോധം ശക്തമാക്കാനുള്ള പോംവഴിയെന്ന് വിദഗ്ധര്‍ പറയുന്നു. ഇപ്പോഴും ദിവസം 40000 പരിശോധനകളാണ് നടക്കുന്നത്. എന്തുകൊണ്ട് ഒരു ലക്ഷമാക്കാന്‍ സാധിക്കുന്നില്ല. പരിശോധന കിറ്റ് റെഡിയാണ്. മോദി വേഗത്തില്‍ ഇടപെട്ട് തടസങ്ങള്‍ നീക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

 രാഹുലിന്റെ ആദ്യ ചോദ്യം

രാഹുലിന്റെ ആദ്യ ചോദ്യം

ആഗോളതലത്തില്‍ എണ്ണ വില കുറഞ്ഞിട്ടും ഇന്ത്യയില്‍ കുറയ്ക്കാത്ത വിഷയമാണ് ആദ്യമായി രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ ഉന്നയിച്ചത്. ആഗോളതലത്തില്‍ എണ്ണ ബാരലിന് 20 ഡോളറില്‍ താഴെ വരെ എത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കാര്യമായ വില കുറഞ്ഞില്ല. 140 ഡോളറുണ്ടായിരുന്ന കാലത്തെ വിലയാണ് ഇന്ത്യയില്‍ ഈടാക്കുന്നത്.

ജനങ്ങള്‍ക്ക് തിരിച്ചടി

ജനങ്ങള്‍ക്ക് തിരിച്ചടി

അമേരിക്കയിലെ ഡബ്ല്യുടിഐ ക്രൂഡിന് പൂജ്യം ഡോളറില്‍ താഴെ വരെ എത്തി. ഈ എണ്ണ ഇന്ത്യ വാങ്ങുന്നില്ല എന്നത് വേറെ കാര്യം. പൊതുവില്‍ എണ്ണവില കുറഞ്ഞിട്ടും രാജ്യത്ത് വില കുറയാത്തത് കൊറോണ കാലത്ത് പ്രതിസന്ധി നേരിടുന്ന ജനങ്ങള്‍ക്ക് തിരിച്ചടിയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം.

ഡിഎ വര്‍ധന മരവിപ്പിച്ചു

ഡിഎ വര്‍ധന മരവിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധന മരവിപ്പിച്ച വിഷയത്തിലും രാഹുല്‍ രംഗത്തുവന്നിരുന്നു. ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരുത്തരുത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മധ്യവര്‍ഗത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നത് രാജ്യത്തെ സാമ്പത്തിക രംഗത്തെ ബാധിക്കും. പകരം അനാവശ്യ ചെലവുകള്‍ കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മിച്ചം വരുന്ന അരി

മിച്ചം വരുന്ന അരി

മിച്ചം വരുന്ന അരി സാനിറ്റൈസര്‍ നിര്‍മാണത്തിന് ഉപയോഗിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെയും രാഹുല്‍ ചോദ്യം ചെയ്തിരുന്നു. പാവപ്പെട്ടവന്റെ അരി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നാണ് രാഹുല്‍ വാദിച്ചത്. എന്നാല്‍ കൊറോണ കാലത്ത് രാഷ്ട്രീയം പറയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.

വെല്ലുവിളി നേരിടാന്‍

വെല്ലുവിളി നേരിടാന്‍

രോഗം അമിത വേഗതയില്‍ വ്യാപിക്കുന്നത് കുറഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ പരിശോധന വേഗത്തിലാക്കിയാല്‍ മാത്രമേ വെല്ലുവിളി നേരിടാന്‍ സാധിക്കൂ എന്ന് കോണ്‍ഗ്രസ് പറയുന്നു. എക്കാലവും രാജ്യം ലോക്ക് ഡൗണില്‍ നിലനിര്‍ത്താന്‍ സധിക്കില്ലെന്നും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നു.

ദേശീയ ഫോര്‍മുല

ദേശീയ ഫോര്‍മുല

കൊറോണ വൈറസ് പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തിന് ദേശീയതലത്തില്‍ ഒരു പദ്ധതി തയ്യാറാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. മോദി സര്‍ക്കാര്‍ ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ദേശീയ ദുരന്ത നിവാരണ നിയമം അടിസ്ഥാനമാക്കി സര്‍ക്കാര്‍ പ്രതിസന്ധി കൈകാര്യം ചെയ്യണമെന്നാണ് സിബല്‍ പറയുന്നത്.

ജനങ്ങളെ അടച്ചിട്ട്

ജനങ്ങളെ അടച്ചിട്ട്

ജനങ്ങളെ അടച്ചിട്ടുകൊണ്ട് സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താമെന്ന് കരുതേണ്ട. അവശ്യവസ്തുക്കളുടെ സേവനം സര്‍ക്കാര്‍ ഉറപ്പാക്കണം. ഇതിന് വേണ്ട നിയമ നടപടികള്‍ സ്വീകരിക്കണം. എന്താണ് രാജ്യത്ത് നടക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യാതൊരു വ്യക്തതയുമില്ലെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ മൗനം പാലിക്കുന്നു

സര്‍ക്കാര്‍ മൗനം പാലിക്കുന്നു

നിയമപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ ബാധ്യതയാണ് ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ ദേശീയ ഫോര്‍മുല തയ്യാറാക്കുക എന്നത്. എന്നാല്‍ സുപ്രധാന വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. എല്ലാ ഉത്തരവാദിത്തങ്ങളും സംസ്ഥാന സര്‍ക്കാരുകളെ ഏല്‍പ്പിച്ച് മാറി നില്‍ക്കുകയാണ് ചെയ്യുന്നതെന്നും കപില്‍ സിബല്‍ ആരോപിച്ചു.

പ്രസംഗം മാത്രമാകരുത്

പ്രസംഗം മാത്രമാകരുത്

ദേശീയ തലത്തില്‍ നേരിടുന്ന ഒരു പ്രതിസന്ധിയെ സംസ്ഥാനങ്ങള്‍ക്ക് കൈകാര്യം ചെയ്യുന്നതിന് പരിമിതിയുണ്ട്. ഇടക്കിടെ രാജ്യത്തെ അഭിസംബോധന ചെയ്യുക മാത്രമായി ഒതുങ്ങിയിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ജോലി. ജനുവരി അവസാനത്തില്‍ തന്നെ ലോകാരോഗ്യ സംഘടന കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+