കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ നോട്ട് നിക്ഷേപത്തിന് പരിധികളില്ല; വിവാദ ഉത്തരവ് പിന്‍വലിച്ചു

Google Oneindia Malayalam News

ദില്ലി: 5000 രൂപയ്ക്ക് മുകളിലുള്ള തുക നിക്ഷേപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ റിസര്‍വ് ബാങ്ക് ഉത്തരവ് പിന്‍വലിച്ചു. ഡിസംബര്‍ 19ലെ വിവാദ ഉത്തരവാണ് പിന്‍വലിച്ചത്. 5000 രൂപയ്ക്ക് മുകളിലുള്ള അസാധുവാക്കിയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ വിശദീകരണം നല്‍കണമെന്ന റിസര്‍വ് ബാങ്ക് സര്‍ക്കുലറിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിക്കുന്നത്.

5000 രൂപയ്ക്ക് മുകളില്‍ നിക്ഷേപിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. രാജ്യത്ത് അസാധുവാക്കിയ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള കാലവധി ഡിസംബര്‍ 30ന് അവസാനിക്കാനിരിക്കെ ജനങ്ങളുടെ നോട്ട് പ്രതിസന്ധിയ്ക്ക് പരിഹാരമെന്നോണമാണ് റിസര്‍വ്വ് ബാങ്കിന്റെ ഈ നീക്കം.

 വിവാദ ഉത്തരവ്

വിവാദ ഉത്തരവ്

ഡിസംബര്‍ 30 വരെ ജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള പഴയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചുകൊണ്ട് റിസര്‍വ്വ് ബാങ്ക് ഡിസംബര്‍ 19നാണ് ഉത്തരവ് പുറത്തിറക്കിയത്.

 പ്രതിസന്ധികള്‍ അവസാനിക്കുന്നില്ല

പ്രതിസന്ധികള്‍ അവസാനിക്കുന്നില്ല

നവംബര്‍ എട്ടിലെ പ്രഖ്യാപനത്തോടെ അസാധുവായ 500, 1000 രൂപ നോട്ടുകള്‍ 5000 രൂപ വരെ ഒറ്റത്തവണയായി നിക്ഷേപിക്കാമെന്നായിരുന്നു റിസര്‍വ്വ് ബാങ്ക് സര്‍ക്കുലര്‍. 5000 രൂപയ്ക്ക് മുകളിലുള്ള തുക നിക്ഷേപിക്കാനെത്തുന്നവരെ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പണം നിക്ഷേപിയ്ക്കാന്‍ വൈകിയത് എന്തിനെന്ന് മനസ്സിലാക്കുന്നതിനായി ചോദ്യം ചെയ്യാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

 വിശദീകരണവുമായി ആര്‍ബിഐ

വിശദീകരണവുമായി ആര്‍ബിഐ

ഡിസംബര്‍ 19ന് പുറത്തിറക്കിയ സര്‍ക്കുലറിന് വിശദീകരണവുമായി അന്നുതന്നെ രംഗത്തെത്തിയ റിസര്‍വ്വ് ബാങ്ക് ഒറ്റത്തവണയായി പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണങ്ങളില്ലെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് തുടര്‍ച്ചയായി പലതവണ നിക്ഷേപിക്കേണ്ടിവരുമ്പോള്‍ ബാങ്ക് അധികൃതര്‍ക്ക് വിശദീകരണം നല്‍കേണ്ടതായി വരുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

 ഡിസംബര്‍ 30 വരെ

ഡിസംബര്‍ 30 വരെ


രാജ്യത്ത് അസാധുവാക്കിയ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനുള്ള കാലവധി ഡിസംബര്‍ 30ന് അവസാനിക്കാനിരിക്കെ ജനങ്ങളുടെ നോട്ട് പ്രതിസന്ധിയ്ക്ക് പരിഹാരമെന്നോണമാണ് റിസര്‍വ്വ് ബാങ്കിന്റെ ഈ നീക്കം.

English summary
RBI cancells controversial order on cash deposit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X