2,000 രൂപയുടെ നോട്ടടി നിര്‍ത്തി; ഇനി 200 രൂപയുടെ നോട്ടുകള്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കറന്‍സി നിരോധനം പ്രാബല്യത്തില്‍വന്നശേഷം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2,000 രൂപയുടെ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിയതായി റിപ്പോര്‍ട്ട്. അഞ്ചു മാസങ്ങള്‍ക്കു മുന്‍പുതന്നെ ഈ നോട്ടിന്റെ അച്ചടികള്‍ നിര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 200 രൂപയുടെ നോട്ടുകള്‍ അച്ചടിച്ച് തുടങ്ങിയപ്പോഴാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിര്‍ത്തലാക്കിയത്.

2,000 രൂപയുടെ നോട്ടുകള്‍ ഉടന്‍ പിന്‍വലിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, നോട്ടുകളുടെ വ്യാപനം നിര്‍ത്തി ചെറിയ നോട്ടുകള്‍ കൂടുതല്‍ പുറത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വലിയ നോട്ടുകളുടെ കൈമാറ്റം ശ്രമകരമാണെന്ന് വ്യാപകമായ പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നോട്ടടി നിര്‍ത്തിയതെന്നാണ് സൂചന.

2000-rupee

7.4 ട്രില്യണ്‍ രൂപ മൂല്യമുള്ള 3.7 മില്യണ്‍ 2,000 നോട്ടുകളാണ് ഇതുവരെ പുറത്തിറക്കിയത്. 6.3 മില്യണ്‍ 1,000 നോട്ടുകളാണ് നവംബര്‍ എട്ടിന് പുറത്തിറക്കിയ സര്‍ക്കുലറിലൂടെ പിന്‍വലിച്ചത്. എന്നാല്‍, ഇതിന് പകരമായി പുറത്തിറക്കിയ 2,000 രൂപ നോട്ടുകള്‍ ചില്ലറ ക്ഷാമം രൂക്ഷമാക്കിയിരുന്നു. മാത്രമല്ല, പലരും കള്ളപ്പണത്തിന് പകരം 2,000 രൂപ നോട്ടുകള്‍ സൂക്ഷിച്ചതോടെ ഇവ അപ്രത്യക്ഷമാകാനും തുടങ്ങി.

15.7 മില്യണ്‍ പഴയ 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പകരം 14 മില്യണ്‍ പുതിയ 500 രൂപ നോട്ടുകള്‍ പുറത്തിറക്കിയതായാണ് കണക്ക്. ഏതാണ്ട് 90 ശതമാനം നോട്ടുകളും വിപണിയിലെത്തിക്കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ തുടക്കത്തില്‍ ഒരു ബില്യണ്‍ 200 രൂപ നോട്ടുകളാണ് പുറത്തിറക്കുക. ഇവ ചില്ലറ ക്ഷാമം പരിഹരിക്കാന്‍ ഉതകുമെന്ന് റിസര്‍വ് ബാങ്ക് കണക്കുകൂട്ടുന്നു.


English summary
RBI stops printing Rs 2000 notes, focus turns to Rs 200 notes
Please Wait while comments are loading...