ഇടപാടുകാര്‍ക്ക് ആശ്വാസം, ആര്‍ബിഐ പലിശനിരക്ക് എംസിഎല്‍ആറുമായി ബന്ധിപ്പിക്കും, ബാങ്കുകള്‍ കുടുങ്ങും

  • Written By: Vaisakhan
Subscribe to Oneindia Malayalam

ദില്ലി: ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നവര്‍ക്കും ഇനി വായ്പയെടുക്കാന്‍ പോകുന്നവര്‍ക്കും ആശ്വസിക്കാം. അടിസ്ഥാന പലിശനിരക്ക് എംസിഎല്‍ആറു(മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിങ് റേറ്റ്‌സ്)മായി ബന്ധിപ്പിക്കാനൊരുങ്ങുകയാണ് റിസര്‍വ് ബാങ്ക്. ഏപ്രില്‍ ഒന്നുമുതല്‍ ഇത് നടപ്പാക്കി തുടങ്ങാനാണ് ആര്‍ബിഐ തീരുമാനിച്ചിരിക്കുന്നത്.

ഇതുവരെ ബാങ്കുകള്‍ പല രീതിയില്‍ ചുമത്തിയിരുന്ന പലിശനിരക്കുകളില്‍ കുറവുണ്ടാകുകയും അത് റിസര്‍വ് ബാങ്ക് ചട്ടത്തിന് കീഴിലുള്ള പലിശ നിരക്കില്‍ വരുമെന്നതുമാണ് ഇടപാടുകാര്‍ക്ക് ആശ്വാസം നല്‍കുന്നത്. റിസര്‍വ് ബാങ്ക് ചട്ടപ്രകാരമുള്ള എംസിഎല്‍ആര്‍ പ്രകാരം വായ്പയുടെ പലിശയ്‌ക്കെല്ലാം ഏകീകൃത സ്വഭാവം വരുമെന്നതും ഗുണകരമാണ്.

എന്താണ് എംസിഎല്‍ആര്‍

എന്താണ് എംസിഎല്‍ആര്‍

ഒരു ബാങ്കിന്റെ മിനിമം പലിശ നിരക്കിനെയാണ് എംസിഎല്‍ആര്‍ എന്ന് പറയുന്നത്. ഇത് ഓരോ ഇന്ത്യയില്‍ ഓരോ ബാങ്കിനും വ്യത്യസ്തമാണ്. രണ്ടുവര്‍ഷം മുന്‍പ് റിസര്‍വ് ബാങ്ക് നിയമപ്രകാരം ഇത് നടപ്പിലാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നടന്നിരുന്നില്ല. നിലവില്‍ പലിശനിരക്ക് ഓരോ ബാങ്കുകളുമാണ് നിയന്ത്രിക്കുന്നത്. പുതിയ നിയമം വരുന്നതോടെ ഇത് റിസര്‍വ് ബാങ്കിന്റെ നിയമപ്രകാരമുള്ള കുറഞ്ഞ പലിശനിരക്കിലേക്ക് വരും.

ബാങ്കുകള്‍ സഹകരിക്കുന്നില്ല

ബാങ്കുകള്‍ സഹകരിക്കുന്നില്ല

റിസര്‍വ് ബാങ്ക് ഓരോ തവണയും പലിശനിരക്ക് കുറയ്ക്കുമ്പോള്‍ അത് വായ്പയെടുക്കുന്ന വ്യക്തിക്ക് നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം. പലിശനിരക്ക് പ്രഖ്യാപിച്ചാല്‍ വളരെയധികം കാലങ്ങള്‍ കഴിഞ്ഞാണ് ബാങ്കുകള്‍ ഇത് പ്രാബല്യത്തില്‍ വരുത്തുക. ഇക്കാര്യം സംബന്ധിച്ച് ആര്‍ബിഐക്ക് നിരവധി പരാതി ലഭിച്ചിട്ടുണ്ട്. ബാങ്കുകള്‍ ഇനി അഥവാ ആര്‍ബിഐ ചട്ടം പാലിക്കുകയാണെങ്കില്‍ തന്നെ അത് ബാങ്കുകളുടെ ഇഷ്ടപ്രകാരമാണെന്നും ആരോപണമുണ്ട്.

ഗുണകരമായ മാറ്റം

ഗുണകരമായ മാറ്റം

വിവിധ കാലയളവുകളിലേക്കുള്ള വായ്പകളുടെ പലിശനിരക്കുകള്‍ ആര്‍ബിഐ മാറ്റം വരുത്തുന്ന അതേ ദിവസം തന്നെ ബാങ്കുകളും മാറ്റം വരുത്തേണ്ടി. അതിന് പ്രത്യേക കാലയളവ് അനുവദിക്കില്ല. ഭവന വായ്പയുടെ നിരക്കിലും കാലാവധിക്ക് അനുസരിച്ചുള്ള മാറ്റം വരും. ഈ കാലാവധി ഒരുവര്‍ഷമോ അതില്‍ കുറവോ വരാം. ചിലപ്പോള്‍ വായ്പാ ചട്ടപ്രകാരമായിരിക്കും മാറ്റം. നിലവില്‍ വായ്പയെടുത്തവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.

പ്രശ്‌നങ്ങള്‍ക്കും സാധ്യത

പ്രശ്‌നങ്ങള്‍ക്കും സാധ്യത

റിസര്‍വ് ബാങ്ക് നിലവിലെ വായ്പാ പലിശനിരക്കില്‍ നിന്ന് എംസിഎല്‍ആറിലേക്ക് മാറാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും ഇതിനെ പറ്റി കൃത്യമായ ധാരണയില്ല. ഇപ്പോഴും ബേസ് റേറ്റില്‍ നിന്ന് മാറാനും സാധാരണക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് സൂചനയുണ്ട്. എംസിഎല്‍ആര്‍ പ്രകാരം അടിസ്ഥാന നിരക്ക് എപ്പോഴും കുറഞ്ഞിരിക്കില്ലെന്നും സാമ്പത്തിക ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം വായ്പാ കാലാവധി അവസാനിക്കാറായവര്‍ക്ക് ഇതേ രീതി തുടരാമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.

English summary
rbi to link banks base rate to mclr

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്