വേണമെങ്കില്‍ ഇടക്കാല തിരഞ്ഞെടുപ്പിനും തയ്യാറെന്ന് ദേവേന്ദ്ര ഫട്‌നാവിസ്

Subscribe to Oneindia Malayalam

മുംബൈ: ആരെങ്കിലും വെല്ലു വിളിക്കുകയാണെങ്കില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. സംസ്ഥാനത്തെ കര്‍കസമരത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ഫട്‌നാവിസ്.

ചിലയാളുകള്‍ പറയുന്നത് സര്‍ക്കാരിനെ താഴെയിറക്കുമെന്നാണ്. എന്നാല്‍ ഞങ്ങള്‍ ഇടക്കാല തിരഞ്ഞെടുപ്പിന് തയ്യാറാണെന്നാണ് എനിക്ക് അവരോട് പറയാനുള്ളത്. ആരെങ്കിലും അതിനു നിര്‍ബന്ധിച്ചാല്‍ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിട്ട് ഞങ്ങള്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് എനിക്ക് ആത്മ വിശ്വാസമുണ്ട്. ഫട്‌നാവിസ് വ്യക്തമാക്കി.

കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം! ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ചത് ഭർത്താവ്...കാരണം കേട്ടാൽ...

 devendrafadnavi

കാര്‍ഷക പ്രക്ഷോഭം രൂക്ഷമായതോടെ മഹാരാഷ്ട്രയിലെ മുഴുവന്‍ കാര്‍ഷിക കടങ്ങളും സംസ്ഥാന സര്‍ക്കാര്‍ എഴുതി തള്ളുമെന്നും പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് കര്‍ഷക കാലാപത്തിനു അറുതിയുണ്ടായില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ ബിജെപിയില്‍ നിന്നും മാറിപോകുമെന്ന് ബിജെപി സൂചന നല്‍കിയിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് 11 ദിവസമായി നടന്നുവരുന്ന മഹാരാഷ്ട്രയിലെ കര്‍ഷക സമരം അവസാനിച്ചത്. ചെറുകിട, ഇടത്തരം കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉറപ്പു നല്‍കിയത്.

English summary
Ready for mid-term polls if anyone challenges us, says Devendra Fadnavsi
Please Wait while comments are loading...