കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോ-പസഫിക് സമുദ്രത്തിലെ അമിതമായ ചൂട്; ഇന്ത്യയില്‍ മഴ കുറഞ്ഞതിന് കാരണം

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇന്തോ-പസഫിക് സമുദ്രത്തിലെ ദ്രുതഗതിയിലുള്ള ചൂടാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചതിനും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കുറവിനും കാരണമായതെന്ന് പഠന റിപ്പോര്‍ട്ട്. പൂനെ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ (ഐഐടിഎം) റോക്‌സി മാത്യു കോളിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം. സമുദ്രത്തിലെ ചൂട് ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാലാവസ്ഥാ ഏറ്റക്കുറച്ചിലുകളെ മാറ്റിമറിച്ചുവെന്നും ഇത് മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എംജെഒ) എന്നറിയപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാണ് നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഉത്തരേന്ത്യയിലെ മഴ കുറയാന്‍ കാരണമായത്.

രാജസ്ഥാന്‍; മേയര്‍, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തൂത്തുവാരി കോണ്‍ഗ്രസ്!! തകര്‍ന്നടിഞ്ഞ് ബിജെപിരാജസ്ഥാന്‍; മേയര്‍, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തൂത്തുവാരി കോണ്‍ഗ്രസ്!! തകര്‍ന്നടിഞ്ഞ് ബിജെപി

ഇന്തോ-പസഫിക് സമുദ്രത്തിന്റെ ദ്രുതഗതിയിലുള്ള ചൂട് കാരണം ലോകമെമ്പാടുമുള്ള മഴയുടെ രീതി മാറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എംജെഒയിലെ മാറ്റം വടക്കന്‍ ഓസ്ട്രേലിയ, പടിഞ്ഞാറന്‍ പസഫിക്, ആമസോണ്‍ തടം, തെക്കുപടിഞ്ഞാറന്‍ ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ (ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, പപ്പുവ ന്യൂ ഗ്വിനിയ) എന്നിവിടങ്ങളില്‍ മഴ വര്‍ദ്ധിപ്പിച്ചു. അതേസമയം, ഈ മാറ്റങ്ങള്‍ മധ്യ പസഫിക്ക്, അമേരിക്കയുടെ പടിഞ്ഞാറന്‍, കിഴക്കന്‍ തീരങ്ങളില്‍ (ഉദാ. കാലിഫോര്‍ണിയ), ഉത്തരേന്ത്യ, കിഴക്കന്‍ ആഫ്രിക്ക, ചൈനയിലെ യാങ്സി തടം എന്നിവിടങ്ങളില്‍ മഴയില്‍ കുറവുണ്ടാക്കിയതായും പഠനം പറയുന്നു.

rain-15706

ഇന്തോ-യുഎസ് സഹകരണത്തിന്റെ ഭാഗമായി യുഎസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ നേതൃത്വത്തില്‍ എര്‍ത്ത് സയന്‍സസ് മന്ത്രാലയവും യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനും (എന്‍എഎഎഎ) ചേര്‍ന്നാണ് പഠനം നടത്തിയത്. പാനിനി ദാസ് ഗുപ്ത (ഐഐടിഎം), മൈക്കല്‍ മക്‌ഫെഡന്‍, ചിഡോംഗ് ഷാങ് (എന്‍ഒഎഎ), ഡെഹ്യൂണ്‍ കിം (വാഷിംഗ്ടണ്‍ സര്‍വകലാശാല), തമാകി സുമത്സു (ടോക്കിയോ സര്‍വകലാശാല) എന്നിവരുമായി സഹകരിച്ചാണ് ഗവേഷണം നടത്തിയത്.

English summary
Reasons revealed in lack of rain fall in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X