കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമുഖം കളറായി! പക്ഷേ മുന്‍പത്തെ പെര്‍ഫോമന്‍സിന് അടുത്ത് എത്തിയില്ല! മോദിയെ ട്രോളി ബിജെപി നേതാവ്

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
മോദിയുടെ അഭിമുഖത്തെ ട്രോളി BJP നേതാവ് | Oneindia Malayalam

അധികാരത്തില്‍ എത്തി നാല് വര്‍ഷം കഴിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിമുഖീകരിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഈ വിമര്‍ശനങ്ങളെ മറികടക്കുകയെന്ന ലക്ഷ്യവുമായി പുതുവത്സരത്തില്‍ തന്നെ ബിജെപി മോദിയുടെ ഒരു 'ഫ്രഷ്' അഭിമുഖം പുറത്തിറക്കുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയായിരുന്നു മോദിയുടെ അഭിമുഖം പുറത്തുവിട്ടത്.

എന്നാല്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു ആ അഭിമുഖം എന്ന് വിമര്‍ശനം ഉയര്‍ന്നു. പലപ്പോഴും മറു ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിട്ട് പോലും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവതാരക തയ്യാറാകാതിരുന്നതും ഏറെ വിമര്‍ശിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് മോദിയെ കണക്കിന് ട്രോളി ബിജെപി നേതാവ് ശത്രുഖ്നന്‍ സിന്‍ഹ രംഗത്തെത്തിയത്.

 സ്റ്റുഡിയോ വിട്ട് പോയി

സ്റ്റുഡിയോ വിട്ട് പോയി

മുൻകൂട്ടി തയ്യാറാക്കിയ പ്രസംഗങ്ങൾക്ക് അപ്പുറത്ത് ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി മോദിക്കില്ലെന്ന വിമര്‍ശനം ശക്തമാണ്.മുമ്പ് മോദിയുമായി കരൺഥാപ്പർ നടത്തിയ അഭിമുഖത്തിൽ അഞ്ച് മിനുട്ടിനിടെ തന്നെ മോദി വെള്ളം കുടിച്ചത് വന്‍ വാര്‍ത്തയായിരുന്നു. കരണിന്‍റെ ചോദ്യങ്ങളില്‍ ഉത്തരം മുട്ടിപ്പോയ മോദി രോഷാകുലനായി സ്റ്റുഡിയോ വിട്ട് ഇറങ്ങിപ്പോകുകയായിരുന്നു.

 'ഇന്‍റര്‍വ്യൂ' പേടി

'ഇന്‍റര്‍വ്യൂ' പേടി

മറ്റൊരു സന്ദർഭത്തിൽ ഇഷ്ടപ്പെടാത്ത ഒരുചോദ്യം റിപ്പോർട്ടർ ചോദിച്ചതിനെ തുടർന്ന് മോദി ഒരു ഹെലികോപ്റ്റർ യാത്രയിലുടനീളം മൗനിയായി ഇരുന്നതും വാര്‍ത്തയായിരുന്നു. ഇതോടെ മുൻകൂട്ടി തയ്യാറാക്കാത്ത പ്രതികരണങ്ങളുടെ കാര്യത്തിൽ മോദി ദുർബലനാണെന്ന വിമര്‍ശനങ്ങള്‍ ശക്തമായി. മോദിയുടെ 'ഇന്‍റര്‍വ്യൂ' പേടിയെ നേരത്തേ തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കണക്കിന് ട്രോളിയിട്ടുമുണ്ട്.

 കേട് പാട് തീര്‍ക്കാന്‍

കേട് പാട് തീര്‍ക്കാന്‍

ആഴ്ചകള്‍ക്ക് മുന്‍പ് പോണ്ടിച്ചേരിയില്‍ നടന്ന ബിജെപിയുടെ പൊതു പരിപാടിക്കിടെ ബിജെപി പ്രവര്‍ത്തകന്‍റെ കുറിക്ക് കൊള്ളണ ചോദ്യത്തിന് മുന്‍പില്‍ മോദിക്ക് മുട്ടിടച്ചതോടെ കോണ്‍ഗ്രസ് വീണ്ടും മോദിക്കെതിരെ രംഗത്തെത്തി. ഇതോടെ പുതുവത്സര ദിനത്തില്‍ എഎന്‍ഐയ്ക്ക് അഭിമുഖം നല്‍കി ഈ കേടുപാടുകള്‍ മറികടക്കാമെന്നായിരുന്നു ബിജെപിയുടെ തന്ത്രം.

 കടുത്ത വിമര്‍ശനം

കടുത്ത വിമര്‍ശനം

എന്നാല്‍ ആ നീക്കവും എട്ട് നിലയില്‍ തന്നെ പൊട്ടി. ചോദ്യങ്ങള്‍ കേട്ടാല്‍ തന്നെ അത് മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് വ്യക്തമാണെന്നായിരുന്നു വ്യാപകമായി വിമര്‍ശനം ഉയര്‍ന്നത്. മോദി ഉത്തരം തയ്യാറാക്കി നല്‍കിയപ്പോള്‍ അതിന് അനുസരിച്ച് ചോദ്യങ്ങള്‍ ചോദിക്കുക മാത്രമായിരുന്നു അവതാരക സ്മിത പ്രകാശ് എന്നും വിമര്‍ശനം ഉയര്‍ന്നു.

 ഇഷ്ടമല്ലെന്ന് അറിയാം

ഇഷ്ടമല്ലെന്ന് അറിയാം

ഇതോടെയാണ് മോദിയെ ട്രോളി ബിജെപി നേതാവ് ശത്രുഖ്നന്‍ സിന്‍ഹ രംഗത്തെത്തിയത്. സിന്‍ഹയുടെ ട്രോള്‍ ഇങ്ങനെ ' നേരിട്ടുള്ള ചോദ്യങ്ങള്‍ താങ്കള്‍ക്ക് ഇഷ്ടമല്ലെന്ന് ഞങ്ങള്‍ക്കറിയാം. കുറഞ്ഞപക്ഷം താങ്കള്‍ രാഷ്ട്രമീമാംസകന്‍ യശ്വന്ത് സിന്‍ഹയുടേയും ജ്ഞാനിയായ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ ഷൂരിയുടേയും ചോദ്യങ്ങള്‍ നേരിടാനുള്ള ധൈര്യം എങ്കിലും കാണിച്ചല്ലോ,

 എന്തേ സര്‍

എന്തേ സര്‍

എങ്കിലും താങ്കളുടെ പണ്ടത്തെ പെര്‍ഫോമന്‍സിന് അടുത്ത് എത്തിയില്ല.മുന്‍ പ്രധാനമന്ത്രിമാരെല്ലാവരും തന്നെ പത്രസമ്മേളനങ്ങള്‍ നടത്തിയിരുന്നു സര്‍, പക്ഷേ ഈ നാലര വര്‍ഷത്തെ ഭരണത്തിന് ഇടയില്‍ താങ്കള്‍ ഒരു പത്രസമ്മേളനത്തിന് പോലും സമയം കണ്ടെത്താതിരുന്നത് എന്തേ സര്‍.

 എല്ലാവരും വിട്ട് പോകുന്നു

എല്ലാവരും വിട്ട് പോകുന്നു

ജെനുവിനായ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കാത്ത മാധ്യമപ്രവര്‍ത്തകരേയാണ് ആവശ്യം.
എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിനേയും ദ വയറിന്‍റെ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ വിനോദ് ദുവയേയും നേരിടാന്‍ താങ്കള്‍ തയ്യാറാകുമോ?
സബ് കാ സാഥ് സബ്കാ വികാസും രാമജന്‍മ ഭൂമിയും ഒക്കെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് സര്‍ എല്ലാവരും എന്‍ഡിഎ വിട്ട് പോകുന്നത്.

 സത്യസന്ധമായി

സത്യസന്ധമായി

ഈ പുതുവര്‍ഷത്തില്‍ എങ്കിലും സുതാര്യമായും സത്യസന്ധമായും പ്രവര്‍ത്തിക്കാനുള്ള ധൈര്യം കാണിക്കണം സര്‍. ഒട്ടും നാടകീയത ഇല്ലാതെ സുതാര്യമായി ഇനിയെങ്കിലും പ്രവര്‍ത്തിക്കണം സര്‍,

 ഓര്‍മ്മിപ്പിക്കുന്നു

ഓര്‍മ്മിപ്പിക്കുന്നു

ഒരു സഹോദരനായി, സഹപ്രവര്‍ത്തകനായി, സുഹൃത്തായി താങ്കളെ ഞാന്‍ ഓര്‍മിപ്പിക്കുകയാണ് രാജ്യത്തിന്‍റെ നന്‍മയ്ക്ക് വേണ്ടിയും താങ്കളുടെ നന്‍മയ്ക്ക് വേണ്ടിയും ഇത് ചെയ്യണം.

 തിരഞ്ഞെടുപ്പാണെന്ന് മറക്കേണ്ട

തിരഞ്ഞെടുപ്പാണെന്ന് മറക്കേണ്ട

ഇനിയും താങ്കള്‍ അതിന് തയ്യാറായില്ലേങ്കില്‍ രാജ്യത്തെ ജനങ്ങളെ ദൈവം രക്ഷിക്കട്ടെ, പക്ഷേ തെരഞ്ഞെടുപ്പ് അടുത്തെത്തി കഴിഞ്ഞു സര്‍, ജനാധിപത്യം വിജയിക്കട്ടെ സിന്‍ഹ കുറിച്ചു.

English summary
Rebel BJP MP Shatrughan Sinha asks why PM Modi refuses to do candid interviews and only goes for staged ones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X