• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ ഐക്യം 100 സീറ്റ് കടക്കില്ല..... ചരിത്രം രാഹുല്‍ ഗാന്ധിക്കൊപ്പം!!

cmsvideo
  ചരിത്രം രാഹുല്‍ ഗാന്ധിക്കൊപ്പം | Oneindia Malayalam

  ദില്ലി: പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി നല്ല രീതിയില്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും അവര്‍ക്ക് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴും ദേശീയ തലത്തില്‍ ദുര്‍ബലമാണെന്ന തോന്നല്‍ നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്. പ്രധാനമായും കോണ്‍ഗ്രസിന്റെ സാന്നിധ്യമാണ് എല്ലാവരെയും ആശങ്കപ്പെടുത്തുന്നത്. കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്തെങ്കിലും പല കക്ഷികളും സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസിനെ അകറ്റിയിരിക്കുകയാണ്. പക്ഷേ ഇത് അവര്‍ ഗുണത്തേക്കാളേറെ ദോഷമാണ് കൊണ്ടുവരിക. ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസില്ലാതെ ഒരു സഖ്യവും വിജയിച്ച ചരിത്രമില്ല.

  മുമ്പ് അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസ് വിരുദ്ധ മുന്നണി ഉണ്ടാക്കിയെങ്കിലും വെറും മൂന്ന് വര്‍ഷം കൊണ്ട് തന്നെ അത് തകര്‍ന്ന് തരിപ്പണമായി. ഇതിന് ശേഷം ബിജെപി മാത്രമാണ് സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത്. പക്ഷേ അപ്പോഴൊന്നും പ്രതിപക്ഷ മുന്നണി എന്ന ആശയം വന്നിരുന്നില്ല. അതുകൊണ്ട് ചരിത്രം കോണ്‍ഗ്രസിന് ഒപ്പമാണ്. മഹാസഖ്യം കോണ്‍ഗ്രസില്ലാതെ ഒരിക്കലും വിജയിക്കില്ല. നേട്ടം ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങും.

  വോട്ട് ശതമാനം ഇങ്ങനെ

  വോട്ട് ശതമാനം ഇങ്ങനെ

  കോണ്‍ഗ്രസിന്റെയും ബിജെപിയുടെ വോട്ട് ശതമാനം ഒഴിച്ച് നിര്‍ത്തി പരിശോധിച്ചാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇതുവരെ കാര്യമായിട്ടുള്ള നേട്ടം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ല. 2014ല്‍ ഇത് ഏറ്റവും താഴെ തട്ടിലായിരുന്നു. 1991ന് ശേഷമുള്ള ഏറ്റവും ദയനീയ അവസ്ഥയായിരുന്നു. 40 ശതമാനമായിരുന്നു എല്ലാ പാര്‍ട്ടികളും കൂടി നേടിയ സീറ്റുകള്‍. 2009ലും ഇത് തന്നെയായിരുന്നു അവസ്ഥ. 1984 മുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകളില്‍ ഇവര്‍ക്ക് അനുകൂലമായി ഒരു പ്രത്യേക ട്രെന്‍ഡ് ഉണ്ടാവാറില്ല.

  ഒരുമിച്ച് മത്സരിച്ചാല്‍ നേട്ടമില്ല

  ഒരുമിച്ച് മത്സരിച്ചാല്‍ നേട്ടമില്ല

  ഉത്തര്‍പ്രദേശില്‍ എസ്പി ബിഎസ്പിയോ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസോ ഒറ്റയ്ക്ക് മത്സരിച്ച് കൊണ്ടത് യാതൊരു നേട്ടവും ഇല്ല. ഇവര്‍ ദേശീയ തലത്തില്‍ വലിയ ശക്തികളല്ല. അതുകൊണ്ട് ബിജെപിക്ക് അധികാരത്തില്‍ വരിക എളുപ്പമല്ല. ഇവര്‍ ഒരുമിച്ച് മത്സരിച്ചാല്‍ വമ്പനൊരു ശക്തിക്കെതിരെ വലിയ ഫലം കാണില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെയാണ് കോണ്‍ഗ്രസ് പ്രസക്തമാകുന്നത്. കോണ്‍ഗ്രസ് നല്ലൊരു സീറ്റ് നേടേണ്ടത് ഈ മുന്നണിയുടെ അത്യാവശ്യമാണ്. ഇല്ലെങ്കില്‍ അധികാരത്തിന് പുറത്തിരിക്കേണ്ടി വരും.

  100 സീറ്റിലൊതുങ്ങും

  100 സീറ്റിലൊതുങ്ങും

  കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമായിട്ടില്ലെങ്കില്‍ അവര്‍ 100 സീറ്റിലൊതുങ്ങും. ഉത്തര്‍പ്രദേശിന് പുറമേ ബംഗാള്‍ മാത്രമാണ് ഇവര്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടാകുക. ആന്ധ്രയില്‍ ടിഡിപിക്ക് കോണ്‍ഗ്രസില്ലെങ്കില്‍ വീഴ്ച്ച ഉറപ്പാണ്. കര്‍ണാടകത്തില്‍ സഖ്യം ഉള്ളത് കൊണ്ട് പ്രശ്‌നങ്ങളുണ്ടാവില്ല. അതേസമയം 100 സീറ്റിലൊതുങ്ങിയാല്‍, അധികാരം പിടിക്കുക അസാധ്യമാണ്. കോണ്‍ഗ്രസുമായി വിലപേശല്‍ പോലും നടക്കില്ല. ഇവിടെ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചാല്‍ യുപിയും ബംഗാളും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും നേട്ടം ഉറപ്പാണ്.

  ബിജെപിക്ക് നേട്ടമെങ്ങനെ

  ബിജെപിക്ക് നേട്ടമെങ്ങനെ

  കോണ്‍ഗ്രസിന്റെ വോട്ട് കുറയുന്ന സ്ഥലത്ത് മാത്രമേ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കു. അതാണ് ഇതുവരെ കണ്ടത്. ബിജെപി അധികാരം നേടിയ 1999, 2014 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന്റെ സ്‌ട്രൈക്ക് റേറ്റ് 0.7 ശതമാനമായിരുന്നു. കോണ്‍ഗ്രസിനെ കാലാ കാലങ്ങളായി പിന്തുണച്ചിരുന്ന മണ്ഡലങ്ങള്‍ പോലും ബിജെപിക്കൊപ്പം പോയി. ബിജെപി സ്വന്തം ശക്തി കേന്ദ്രങ്ങള്‍ ഏതാണെന്ന് തിരിച്ചറിഞ്ഞ് അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. ഇതിന് പുറമേ ബിജെപിയുടെ വോട്ടുബാങ്ക് മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസതമാണ്. അവ ഒരിക്കലും ബിജെപിയില്‍ നിന്ന് വിട്ടുപോകില്ല.

  ചരിത്രം രാഹുലിനൊപ്പം

  ചരിത്രം രാഹുലിനൊപ്പം

  ചരിത്രം രാഹുല്‍ ഗാന്ധിക്കൊപ്പമാണ്. പ്രതിപക്ഷ കോണ്‍ഗ്രസിനെ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയാല്‍ അദ്ദേഹത്തിന് ഇത്തവണ പ്രധാനമന്ത്രിയാവാന്‍ എല്ലാ സാധ്യതയുമുണ്ട്. ബിജെപി ഇത്തരം മുന്നണി രാഷ്ട്രീയത്തിലൂടെയാണ് ഇന്നത്തെ അവസ്ഥയിലെത്തിയത് എന്നത് രാഹുലിന് അറിയാം. 1984ല്‍ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയുണ്ടായപ്പോള്‍ അതിന്റെ ഭാഗമായിരുന്നു ബിജെപി. എല്ലാ പാര്‍ട്ടികളുമായുള്ള പ്രശ്‌നങ്ങളും അവര്‍ മറന്നു. 15 കൊല്ലം കൊണ്ട് അവര്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാവുകയും ചെയ്തു.

  എന്തുകൊണ്ട് കോണ്‍ഗ്രസ്

  എന്തുകൊണ്ട് കോണ്‍ഗ്രസ്

  പത്ത് വര്‍ഷം മുമ്പുള്ള അവസ്ഥയല്ല ഇന്ന് പല പാര്‍ട്ടികളും നേരിടുന്നത്. 2009ല്‍ ഒഡീഷയിലും ബംഗാളിലുമൊക്കെ കോണ്‍ഗ്രസ് പ്രധാന പാര്‍ട്ടിയായിരുന്നു. ഇന്ന് കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് മുഴുവന്‍ ബിജെപിക്കൊപ്പമാണ്. പാര്‍ട്ടിയുടെ വളര്‍ച്ച അവരുടെ പരമ്പരാഗത വോട്ടിനും പുറത്തേക്ക് നീണ്ടിരിക്കുകയാണ്. 2018ല്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും ശക്തിയുള്ള പാര്‍ട്ടിയായി മാറിയിരുന്നു ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി മുഖ്യ എതിരാളിയാവുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്, പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വയം ഇല്ലാതാവുന്നതിന് തുല്യമാണ്.

  രാഹുലിനെ പിന്തുണയ്ക്കും

  രാഹുലിനെ പിന്തുണയ്ക്കും

  മമതാ ബാനര്‍ജി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന കാര്യം ചിന്തിച്ച് തുടങ്ങിയിരിക്കുകയാണ്. ഒന്നാമത്തെ കാര്യം ത്രികോണ പോരാട്ടം നടന്നാല്‍ പ്രാദേശിക കക്ഷികള്‍ക്ക് വലിയ നേട്ടമുണ്ടാകാന്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള പാര്‍ട്ടികള്‍ ദുര്‍ബലരായിരിക്കണം. ബംഗാളില്‍ ബിജെപിയും കോണ്‍ഗ്രസും അത്യാവശ്യ ശക്തിയുള്ള പാര്‍ട്ടികളാണ്. യുപിയിലും ഇത് തന്നെ അവസ്ഥ. ഇത് പ്രാദേശിക കക്ഷികളെ പരാജയത്തിലേക്ക് നയിക്കും. രാഹുല്‍ ഗാന്ധിയെ പിന്തുണച്ചാല്‍ കോണ്‍ഗ്രസിന് അതിന്റെ നേട്ടം ലഭിക്കുമെന്ന് പ്രതിപക്ഷം തിരിച്ചറിഞ്ഞിട്ടുണ്ട്.

  പ്രതിപക്ഷ നിരയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ എത്തുന്നു.... സൂചനയുമായി അഖിലേഷ് യാദവ്!!

  English summary
  regional parties need congress to win
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X