കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി; ലാലുവിന്റെ മകന്‍ തേജസ്വി യാദവ് രാജിവെച്ചേക്കും

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: ബിഹാര്‍ ഉപമുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് രാജിവെച്ചേക്കും. അഴിമതിക്കേസില്‍ ആരോപണവിധേയനായ തേജസ്വി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടര്‍ന്നാണ് രാജിക്കൊരുങ്ങുന്നത്. തേജസ്വിയുടെ രാജിയുമായി ബന്ധപ്പെട്ട് ബിഹാറിലെ മഹാസഖ്യത്തിന് ഉലച്ചില്‍ തട്ടുന്നത് ഒഴിവാക്കാനായാണ് ഇപ്പോഴത്തെ നീക്കം.

മഹാസഖ്യം പിളരാതിരിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഇടപെട്ടതായാണ് സൂചന. ശനിയാഴ്ചയോടെ തേജസ്വിയുടെ രാജിക്കാര്യത്തില്‍ ലാലു പ്രസാദ് അന്തിമ തീരുമാനമെടുക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനമുണ്ടാക്കാനാണ് എല്ലാ ഭാഗത്തുനിന്നും ശ്രമമുള്ളതെന്ന് ആര്‍ജെഡി വക്താവ് പറഞ്ഞു.

lalu-prasad-yadav

ലാലു പ്രസാദിനും കുടുംബത്തിനുമെതിരെ കോടികളുടെ അഴിമതി ആരോപണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയര്‍ന്നുവന്നിരിക്കുന്നത്. ലാലു കേന്ദ്ര റെയില്‍വെ മന്ത്രിയായിരിക്കുന്ന വേളയില്‍ നടത്തിയ അഴിമതിയിലൂടെ മകനും ഭാര്യയും സ്വത്തു സമ്പാദിച്ചെന്ന് സിബിഐ പറയുന്നുണ്ട്. ലാലുവിന്റെ മക്കളുടെയും വീടുകളിലും സിബിഐയും എന്‍ഫോഴ്‌സമെന്റും വ്യാപകമായ റെയ്ഡ് നടത്തിയതും വിവാദത്തിനിടയാക്കി.


English summary
Tejashwi Yadav may resign in Sonia Gandhi-brokered peace plan for Bihar’s warring allies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X