പ്രവാചക നിന്ദയില്‍ പ്രതിഷേധം കനക്കുന്നു; റാഞ്ചിയില്‍ പൊലീസ് വെടിവയ്പ്പില്‍ രണ്ട് പേർ കൊല്ലപ്പെട്ടു
ദില്ലി: പ്രവാചകനെതിരായ പരാമര്‍ശം നടത്തിയ ബി ജെ പി മുന്‍ വക്താവ് നുപൂര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. റാഞ്ചില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. 11 പൊലീസുകാര്‍ അടക്കം 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുപിയിലെ പ്രയാഗരാജന്ദ് പശ്ചിമ ബംഗാളിലെ ഹൗറയിലും പ്രതിഷേധം അക്രമാസക്തമായി. ഡല്‍ഹിയിലും മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും പ്രതിഷേധം സമാധാനപരമായിരുന്നു.
റാഞ്ചിയില്‍ ശനിയാഴ്ച രാവിലെ 6 വരെയും ഹൗറയില്‍ തിങ്കളാഴ്ച രാവിലെ 6 വരെയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. ഡല്‍ഹിയില്‍ ഷാഹി ഇമാം പ്രതിഷേധത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും അനുരഞ്ജനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. അതേസമയം, ഇസ്ലാമിക പണ്ഡിതന്മാരോടും ബുദ്ധിജീവികളോടും 'ഇസ്ലാമിനെയും മുസ്ലിംകളെയും അപമാനിക്കുക' എന്ന ഒറ്റ ഉദ്ദേശത്തോടെയുള്ള ടെലിവിഷന്‍ സംവാദങ്ങളില്‍ പങ്കെടുക്കരുതെന്ന് ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് (എ ഐ എം പി എല്‍ ബി) അഭ്യര്‍ത്ഥിച്ചു.

അതേസമയം, ഉത്തര്‍ പ്രദേശിലും ജാര്‍ഖണ്ഡിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെ സംഘര്‍ഷമുണ്ടായ ജമ്മു കാശ്മീരിലെ ബധേര്നയില് കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ 136 പേരെയാണ് അറസ്റ്റ് ചെയ്തത്.
റാഞ്ചിയില്‍, കല്ലേറുണ്ടായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു, റാഞ്ചി എസ്എസ്പി സുരേന്ദ്ര ഝാ, മറ്റൊരു ഉദ്യോഗസ്ഥന്, ഒരു പോലീസുകാരന് എന്നിവര്‍ക്ക് പരിക്കേറ്റു. ധരിച്ചിരുന്ന ഹെല്‍മെറ്റില്‍ കല്ല് പതിച്ചതിനെ തുടര്‍ന്ന് ഝായ്ക്ക് കുഴഞ്ഞുവീണു. പിന്നീട് മെയിന്റോഡ് മേഖലയില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
പ്രതിഷേധക്കാരില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചെന്ന് എസ്പി റാഞ്ചി (റൂറല്‍) നൗഷാദ് ആലം പറഞ്ഞു. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച മറ്റ് 12 പേര്‍ക്ക് കല്ലേറ് കാരണമാണ് പരിക്കേറ്റത്. ചികിത്സയില്‍ കഴിയുന്നവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറിയതിനെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രയാഗ്രാജിലും പ്രതിഷേധം നിയന്ത്രണാതീതമായി. കനത്ത കല്ലേറില്‍ നിരവധി പോലീസുകാര്‍ക്ക് നിസാര പരിക്കേറ്റു. വൈകുന്നേരത്തോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും സംസ്ഥാനത്ത് അക്രമ സംഭവങ്ങളിലും നിയമവിരുദ്ധ പ്രതിഷേധങ്ങളിലും ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
സംസ്ഥാനങ്ങല്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്കി. ശര്‍മ്മയുടെയും ജിന്‍ഡാലിന്റെയും പരാമര്‍ശങ്ങളെ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
-
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല












Click it and Unblock the Notifications