നൃത്തവും പാട്ടുമായി ഇംഗ്ലീഷ് ഗ്രാമര്‍ പഠനം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: റാപ് നര്‍ത്തകരെപ്പോലെ ആംഗ്യവിക്ഷേപങ്ങളുമായി ഒരു അധ്യാപകന്‍ തന്റെ വിദ്യാര്‍ഥികളെ ഇംഗ്ലീഷ് ഗ്രാമര്‍ പഠിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റാകുന്നു. ഏറ്റവും രസകരമായ രീതിയിലുള്ള അധ്യാപകന്റെ പഠനം സോഷ്യല്‍ മീഡിയയില്‍ വലിയതോതിലുള്ള ചര്‍ച്ചയ്ക്കും ഇടവെച്ചിട്ടുണ്ട്.

താളാത്മകമായ ആംഗ്യവിക്ഷേപത്തോടൊപ്പം അധ്യാപകന്‍ പറയുന്ന വാക്കുകള്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ഏറ്റുചൊല്ലുന്നുണ്ട്. രണ്ടരമിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ 1.2 മില്യണ്‍ ആളുകളാണ് ഇതുവരെയായി കണ്ടതെന്നത് വീഡിയോയുടെ സ്വീകാര്യത തെളിയിക്കുന്നു. ഗ്രാമര്‍ റാപ് എന്ന് ഇതിന് പേരും വീണുകഴിഞ്ഞു.

teacher

ഇത് അതിമനോഹരവും ആകര്‍ഷകവുമാണെന്നാണ് ഒരാള്‍ പ്രതികരിച്ചത്. പലര്‍ക്കും കീറാമുട്ടിയായ ഗ്രാമര്‍ പഠിക്കാനുള്ള എളുപ്പവഴികൂടിയാണിത്. ഇതിലൂടെ ആര്‍ക്കും ഗ്രാമര്‍ പഠനം മടുപ്പുളവാക്കില്ലെന്നും ഇയാള്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ലഭിച്ച കമന്റുകളെല്ലാംതന്നെ അധ്യാപകനെ പുകഴ്ത്തിക്കൊണ്ടുള്ളതാണ്.

ക്ലാസ് റൂമുകളില്‍ ചോക്കും വടിയുമായെത്തി ഗ്രാമര്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ ഇത് കണ്ടു പഠിക്കേണ്ടതാണ്. വ്യത്യസ്ത രീതിയിലുള്ള ഗ്രാമര്‍ പഠനം ഒട്ടേറെ അധ്യാപകര്‍ ഭാവിയില്‍ അനുകരിച്ചേക്കാം. ദിവസങ്ങള്‍ കഴിയുമ്പോഴേക്കും വീഡിയോ റെക്കോര്‍ഡുകള്‍ ഭേദിച്ചേക്കാമെന്നാണ് ചിലരുടെ അഭിപ്രായപ്രകടനം.

English summary
Repeat after me: Teacher's rap grammar lessons wows social media
Please Wait while comments are loading...