• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ ഗാന്ധിയുടെ പുതുതന്ത്രം; കോണ്‍ഗ്രസ് ജനപ്രിയമാകുന്നു!! എല്ലാ വീട്ടിലും... ക്രൗഡ് ഫണ്ടിങ്

ദില്ലി: ഒരുകാലത്ത് രാജ്യം മൊത്തം വ്യാപിച്ചുകിടക്കുന്ന സ്വാധീനമുള്ള പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. 1990കളില്‍ സംഭവിച്ച തളര്‍ച്ച 2014ല്‍ പൂര്‍ണമായി. രാജ്യത്തിന്റെ ഭരണം മാത്രമല്ല, സംസ്ഥാനങ്ങള്‍ ഓരോന്നായി നഷ്ടപ്പെട്ടു. പല നേതാക്കളും മറുകണ്ടം ചാടി. അകത്ത് ആഭ്യന്തര കലഹവും രൂക്ഷമായി. ഇതോടെ പാര്‍ട്ടി ഒരിക്കലും തിരിച്ചുവരില്ലേ എന്ന ആശങ്ക പോലും രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവച്ചു.

എന്നാല്‍, ഇനി പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. കോണ്‍ഗ്രസ് ശക്തമായ രീതിയില്‍ തിരിച്ചുവരുന്നു. രാഷ്ട്രീയ ശത്രുക്കളുടെ ആക്ഷേപത്തിന് പാത്രമായ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ വിജയം കാണുന്നു. അദ്ദേഹത്തിന്റെ പുതിയ നിര്‍ദേശം ക്രൗഡ് ഫണ്ടിങ്ങിന് വേണ്ടിയാണ്. വിശദമാക്കാം....

തിരഞ്ഞെടുപ്പ് കാഹളം

തിരഞ്ഞെടുപ്പ് കാഹളം

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് മുന്നേറ്റം കാഴ്ചവയ്ക്കുമെന്ന സര്‍വ്വെ ഫലം വന്നു കഴിഞ്ഞു. കൂടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മിസോറാമില്‍ കോണ്‍ഗ്രസിനെ വെല്ലാന്‍ പോന്ന ശക്തമായ പാര്‍ട്ടിയില്ല. ഇതിനിടെയാണ് തെലങ്കാനയിലും കോണ്‍ഗ്രസിന് അനുകൂല സാഹചര്യം ഒരുങ്ങുന്നത്.

പ്രധാന വെല്ലുവിളി

പ്രധാന വെല്ലുവിളി

ലോക്‌സഭയിലും രാജ്യത്തെ നിമയസഭകളിലും ശക്തി കുറഞ്ഞ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി ഫണ്ടാണ്. പണം വേണം. തിരഞ്ഞെടുപ്പ് ചെലവിന് കൂടുതല്‍ പണം വേണം. പ്രത്യേകിച്ചും അഞ്ച് സംസ്ഥാനങ്ങളില്‍ ഒരുമിച്ച് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍. തൊട്ടുപിന്നാലെ പൊതുതിരഞ്ഞെടുപ്പ് വരുമ്പോള്‍.

വ്യത്യസ്തമായ വഴി

വ്യത്യസ്തമായ വഴി

ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയത്. വ്യവസായ ഭീമന്‍മാര്‍ക്ക് കോണ്‍ഗ്രസില്‍ കാര്യമായ പ്രതീക്ഷയില്ല. അതുകൊണ്ടുതന്നെ അവരുടെ ഭാഗത്തുനിന്നുള്ള സഹായം കുറയും. ഈ വേളയില്‍ വ്യത്യസ്തമായ വഴിയാണ് കോണ്‍ഗ്രസ് കാണുന്നത്.

ക്രൗഡ് ഫണ്ടിങ്

ക്രൗഡ് ഫണ്ടിങ്

ക്രൗഡ് ഫണ്ടിങ്. പല രാജ്യങ്ങളിലെയും നേതാക്കള്‍, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ വരെ പയറ്റിയ വഴിയാണിത്. പണത്തിനായി ജനങ്ങളെ സമീപിക്കുക. ജനകീയമായി പണം പിരിക്കുക. ജനങ്ങളില്‍ നിന്ന് നേരിട്ട് പണം പിരിക്കുമ്പോള്‍ ആ പാര്‍ട്ടിയെ ജയിപ്പിക്കല്‍ ജനങ്ങളുടെ കൂടെ ബാധ്യതയാകും.

ആശങ്കപ്പെടുത്തിയ റിപ്പോര്‍ട്ട്

ആശങ്കപ്പെടുത്തിയ റിപ്പോര്‍ട്ട്

കഴിഞ്ഞ മെയ് മാസത്തില്‍ കോണ്‍ഗ്രസ് പാപ്പരാണെന്നും തിരഞ്ഞെടുപ്പ് ഒരുങ്ങാന്‍ പണമില്ലെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനോട് ശശി തരൂര്‍ എംപി തമാശ രൂപേണയാണ് പ്രതികരിച്ചത്. ഈ റിപ്പോര്‍ട്ടില്‍ ആശങ്ക വേണ്ടെന്നും പണമില്ലെങ്കില്‍ ജനങ്ങളെ സമീപിക്കുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

ശശി തരൂരിന്റെ വാക്കുകള്‍ ഏറ്റെടുത്തു

ശശി തരൂരിന്റെ വാക്കുകള്‍ ഏറ്റെടുത്തു

ലോക പരിചയമുള്ള ശശി തരൂരിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് നെഞ്ചേരിക്കുകയാണിപ്പോള്‍. പണത്തിന് വേണ്ടി ജനങ്ങളെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ ഇതിന് വേണ്ടിയുള്ള നിര്‍ദേശവും രാഹുല്‍ ഗാന്ധി നല്‍കി കഴിഞ്ഞു.

ഗുണങ്ങള്‍ ഏറെ

ഗുണങ്ങള്‍ ഏറെ

ജനങ്ങളില്‍ നിന്ന പണം പിരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഒട്ടേറെ ഗുണമാണ് ലഭിക്കുക. പാര്‍ട്ടിയുടെ പ്രതിഛായ മെച്ചപ്പെടും. സമ്പന്നരുടെ കൂടെയാണ് പാര്‍ട്ടി എന്ന ആരോപണം ഇല്ലാതാകും. മാത്രമല്ല, ഓരോരുത്തര്‍ക്കും പാര്‍ട്ടി വിജയിക്കണമെന്ന തോന്നലുണ്ടാക്കും.

രാഹുലിന് മറ്റൊരു ലക്ഷ്യവും

രാഹുലിന് മറ്റൊരു ലക്ഷ്യവും

കോണ്‍ഗ്രസിന് പണം ലഭിക്കുക മാത്രമല്ല രാഹുല്‍ ഗാന്ധിയുടെ ഉദ്ദേശം. ജനങ്ങളുമായി സംവദിക്കാന്‍ പാര്‍ട്ടിക്ക് അവസരമുണ്ടാക്കുക എന്നത് കൂടിയാണ്. ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. രാജസ്ഥാനിലെ നേതാക്കള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം ലഭിച്ചുകഴിഞ്ഞു.

ഉമ്മന്‍ ചാണ്ടി അറിയിച്ചു

ഉമ്മന്‍ ചാണ്ടി അറിയിച്ചു

രാജസ്ഥാനില്‍ മാത്രമല്ല, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതാക്കളോട് ദേശീയ നേതൃത്വം ക്രൗഡ് ഫണ്ടിങിന് നിര്‍ദേശം നല്‍കുമെന്നാണ് വിവരം. ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള ഉമ്മന്‍ ചാണ്ടി ഇക്കാര്യം പ്രവര്‍ത്തകരെ അറിയിച്ചുകഴിഞ്ഞു. ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.

പ്രൊഫണലുകളെ നിയോഗിച്ചു

പ്രൊഫണലുകളെ നിയോഗിച്ചു

പാര്‍ട്ടിയിലെ യുവാക്കളായ പ്രൊഫഷണലുകളെ രാജസ്ഥാനില്‍ നിയോഗിച്ചിരിക്കുകയാണ്. ക്രൗഡ് ഫണ്ടിങ് ഭംഗിയായി നടത്തുകയാണ് ഇവരുടെ ദൗത്യം. മറ്റു സംസ്ഥാനങ്ങളിലും സമാനമായ ലക്ഷ്യം കോണ്‍ഗ്രസിനുണ്ട്. അഴിമതി പണമാണ് പ്രചാരണത്തിന് ഉപയോഗിക്കുന്നതെന്ന ആരോപണം ഇതോടെ ഇല്ലാതാകുകയും ചെയ്യും.

വീഡിയോ പുറത്തിറക്കി

വീഡിയോ പുറത്തിറക്കി

രാജസ്ഥാനിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ജനങ്ങളോട് സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ പുറത്തിറക്കി. പ്രത്യേക ബാങ്ക് അക്കൗണ്ടുകളും വെബ്‌സൈറ്റും ഇതിന് വേണ്ടി പരസ്യമാക്കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാകുന്ന നീക്കമാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

സെമി ഫൈനല്‍

സെമി ഫൈനല്‍

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നവംബറിലോ ഡിസംബറിലോ ആണ് നടക്കുക. തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കാണുന്നത്. അതുകൊണ്ടുതന്നെ ഈ രണ്ട് തിരഞ്ഞെടുപ്പുകളും ലക്ഷ്യമിട്ടുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

ദിവ്യ സ്പന്ദന പറയുന്നു

ദിവ്യ സ്പന്ദന പറയുന്നു

കൂടുതല്‍ ജനങ്ങളെ പാര്‍ട്ടിയുമായി നേരിട്ട് അടുപ്പിക്കുകയാണ് ലക്ഷ്യമെന്ന് സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദന പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഭാഗികമായി ഈ പദ്ധതി നടപ്പാക്കിയിരുന്നു. ദേശീയതലത്തില്‍ ക്രൗഡ് ഫണ്ടിന്റെ കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ദിവ്യ സ്പന്ദനയും കനിഷ്‌ക സിങുമാണ്.

ത്രിപുരയില്‍ സിപിഎമ്മിന് ശവപ്പെട്ടി ഒരുക്കി ബിജെപി; 96 ശതമാനം സീറ്റിലും എതിരില്ല!! ദയനീയ കാഴ്ച

English summary
Congress goes to public for cash: Rahul Gandhi's Rajasthan crowdfunding campaign is all about 'clean image' battle

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more