എംഎൽഎ മാർക്കെതിരെയുള്ള ലേഖനം!!! രണ്ട് മാധ്യമപ്രവർത്തകർക്ക് തടവുശിക്ഷ!!!

  • Posted By:
Subscribe to Oneindia Malayalam

ബംഗളൂരു: കർണാടകയിലെ എംഎൽഎമാർക്കെതിരെ ലേഖനങ്ങൾ എഴുതിയ രണ്ട് മാധ്യമപ്രവർത്തകർക്ക് തടവു ശിക്ഷ. ഒരു വർഷത്തെ തടവു ശിക്ഷയും 10000 രൂപ പിഴയും നൽകണം. പിഴ ഒടുക്കാൻ തയ്യറായില്ലെങ്കിൽ ആറു മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. കർണ്ണാടക നിയമസഭ സ്പീകർ കെബി കോളിവാദാണ് മാധ്യമപ്രവർത്തകർക്ക് ശിക്ഷ വിധിച്ചത്.

അതിഥിയല്ല, ഇവിടെ സ്ഥിര താമസത്തിന് വന്നതാണ്.. പക്ഷെ അലമാരയില്‍ നിന്ന് ഇറങ്ങണം!!

വായ്പ തിരിച്ചടച്ചില്ല !!! വീഴ്ച വരുത്തിയ സ്വകാര്യ കമ്പനികൾക്കെതിരെ നടപടിക്കൊരുങ്ങി എസ്​ബിഐ

ബംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹായ് ബാംഗ്ലൂർ' പത്രത്തിലെ രവി ബെലഗെരെ, ടാബ്ലോയ്ഡ് പത്രമായ 'യലഹങ്ക വോയ്സി'ലെ അനിൽ രാജ് എന്നിവർക്കെതിരെയാണ് കേസ്.

jail

നിയമസഭ പ്രിവിലേജ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. അപകീർത്തികരമായ ലേഖനങ്ങളിലൂടെ നിയമസഭാ സമാജികരുടെ പ്രത്യേകാവകാശം ലംഘിച്ചതായി പ്രിവിലേജ് കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.തുടർന്നാണ് ഇവർകെകരിരെ സ്പീക്കർ നിയമ നടപടി സ്വീകരിച്ചത്.

English summary
Karnataka Assembly Speaker K.B. Koliwad on Thursday imposed one-year jail term on two journalists for writing defamatory articles against legislators.The Speaker also imposed a fine of Rs. 10,000 on each of them.
Please Wait while comments are loading...