കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷയിൽ ബീഫിനെ ചൊല്ലി ആക്രമണം!!! പിന്നിൽ ബിജെപിയല്ല..!!പിന്നെ....!!

ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു

  • By Ankitha
Google Oneindia Malayalam News

ഒ‍ീഡീഷ: ബീഫുമായി ബന്ധപ്പെട്ട അക്രമങ്ങൾ അനുവദിക്കില്ലെന്നു സർക്കാർ ആവർത്തിക്കുമ്പോഴും ബീഫ് വീണ്ടും കത്തുകയാണ്.

beef

ബീഫ് ഉണ്ടെന്നു ആരോപിച്ച് ബെർഹാംപൂരിൽ ദേശീയപാതയിൽ അളുകൾ ട്രക്ക് കത്തിച്ചു.ഒഡീഷയിലെ ബെർഹാംപൂരിലെ ഗെലന്താരക്ക് സമീപമാണ് സംഭവം. നിയന്ത്രണം വിട്ട് മറഞ്ഞ ട്രക്കാണ് ജനക്കൂട്ടം കത്തിച്ചത്. ജനക്കൂട്ടത്തിന്റെ അക്രമം തുടർന്നപ്പോൾ ട്രക്കിന്റെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു.

ബീഫിനെ ചൊല്ലി വീണ്ടും ആക്രമം

ബീഫിനെ ചൊല്ലി വീണ്ടും ആക്രമം

ബീഹാറിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെ നിയന്ത്രണം നനഷ്ടപ്പെട്ട് ദേശീയ പാതയിലേക്ക് മറഞ്ഞ ട്രക്കിലാണ് ബീഫ് ഉണ്ടെന്ന് ആരോപണത്തെ തുടർന്ന് ജനക്കൂട്ടം കത്തിച്ചത്

പ്രതിഷേധിച്ച് ജനങ്ങൾ

പ്രതിഷേധിച്ച് ജനങ്ങൾ

ആൾക്കൂട്ടത്തിന്റെ കയ്യിൽ നിന്ന് രക്ഷപെട്ട ഡ്രൈവറേയും ക്ലീനറേയും ഉടൻ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനം ദേശീയപാത ഉപരോധിച്ചു. എന്നാൽ പോലീസ് ഇടപെട്ടതിനെ തുടർന്ന് ജനം പിരിഞ്ഞു പോയി. ട്രക്കിൽ നിന്ന് ലഭിച്ച മംസ പായ്ക്കറ്റുകൽ പരിശോധനക്കായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഗോരക്ഷകരെ ആരു നിയന്ത്രിക്കാൻ

ഗോരക്ഷകരെ ആരു നിയന്ത്രിക്കാൻ

ബീഫിനെ ചെല്ലിയുള്ള ആക്രമത്തെ വെച്ചുപെറുപ്പിക്കി്ല്ലെന്ന് ബിജെപി സർക്കാർ ആവർത്തിക്കുമ്പോഴും ബീഫ് ആക്രമങ്ങൾ തുടർകഥയാവുകയാണ്. പ്രധാനന്ത്രിയും മന്ത്രിമാരും എതിർപ്പ് അറിയിച്ചിട്ടുപോലും ഗേരക്ഷകർക്ക് ഒരു ചലനവുമില്ലന്നാണ് യാഥാർത്വം. ഇവരെ നിയന്ത്രിക്കാൻ ബിജെപിക്കെ മറ്റു ഹിന്ദു സംഘടനകൾക്കെ കഴിയുന്നില്ല

 ആർഎസ്എസും കൈവിട്ടു

ആർഎസ്എസും കൈവിട്ടു

ബിജെപിയെ പോലെ തന്നെ ഗോസംരക്ഷകർക്കെതിരെ കർക്കശമായ നിലപാടാണ് അർഎസ്എസും കൈക്കൊണ്ടിരിക്കുന്നത്. പശുവിന്റെ പേരിൽ ആരേയും നിയമം കയ്യിലെടുക്കാൻ അനുവദിക്കില്ലയെന്ന തീരുമാനമാണ് സംഘപരിവാറിന്റെ ഭാഗത്തു നിന്നും.

 പരസ്പരം പഴിചാരി കേന്ദ്രവും സംസ്ഥാന സർക്കാരുകളും

പരസ്പരം പഴിചാരി കേന്ദ്രവും സംസ്ഥാന സർക്കാരുകളും

ബീഫ് വിവാദവും തുടർന്നുള്ള ആൾക്കൂട്ട ആക്രമത്തിനു നടപടിയെടുക്കേണ്ടത് സംസ്ഥാന സർക്കാരുകളാണെന്നു കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. സംസ്ഥാനങ്ങളിലുണ്ടാകുന്ന അക്രമങ്ങൾക്ക് സംസ്ഥാന സർക്കാരുകളാണ് നടപടിയെടുക്കേണ്ടെതെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

അക്രമങ്ങൾ നിയന്ത്രിക്കുന്നത് ബിജെപി അല്ലെങ്കിൽ പിന്നെയാര്?

അക്രമങ്ങൾ നിയന്ത്രിക്കുന്നത് ബിജെപി അല്ലെങ്കിൽ പിന്നെയാര്?

ബീഫിനെ ചൊല്ലിയുണ്ടാകുന്ന ആക്രമങ്ങൾ നിയന്ത്രിക്കുന്നതാരെന്ന കാരയത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പ്രമുഖ ഹിന്ദു സംഘടനയെല്ലാം തന്നെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്.

English summary
A mob today set ablaze a truck after it overturned on the National Highway here, alleging that it was carrying beef, police said.The driver and the cleaner of the truck fled from the spot when the mob attack took place near Golanthara, the a police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X