അടുത്ത റിപബ്ലിക്ക് ദിന പരേഡ് നവീകരിച്ച രാജ്പഥില്‍, നവംബറില്‍ പണി പൂര്‍ത്തിയാവും
ദില്ലി: അടുത്ത വര്‍ഷത്തെ റിപബ്ലിക്ക് ദിന പരേഡ് പുതുക്കിയ രാജ്പഥില്‍ നടക്കും. സെന്‍ട്രല്‍ വിസ്റ്റ അവന്യൂവിന്റെ നവീകരിക്കല്‍ പണി ഈ വര്‍ഷത്തോടെ പൂര്‍ത്തിയാവുമെന്നാണ് സൂചന. ഒക്ടോബറിലായിരിക്കും ഇതിന്റെ പണി പൂര്‍ത്തിയാവുക. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെ നീളുന്നതാണ് ഈ റോഡ്. ഏറ്റവും മികച്ച രീതിയിലുള്ള റിപബ്ലിക്ക് ദിന പരിപാടികളാണ് വരാന്‍ പോകുന്നതെന്ന് വ്യക്തം. കേന്ദ്ര ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറ്റകുറ്റ പണികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ട്.

രാജ്യത്തെ പൗരന്മാര്‍ക്ക് അഭിമാനിക്കാവുന്ന ഒരു അവന്യൂ തന്നെ ലഭിക്കുമെന്ന് മന്ത്രി ഹര്‍ദീപ് പുരി വ്യക്തമാക്കി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും, കൃത്യ സമയത്ത് തന്നെ അത് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിരവധി കല്‍പ്പണികള്‍ രാജ്പഥ് നവീകരിക്കല്‍ പദ്ധതിയിലുണ്ടെന്ന് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. തുരങ്കകളുടെ പണിയുണ്ട്. തുരങ്കപാതയിലെ സൗകര്യങ്ങള്‍, ഹോര്‍ട്ടിക്കള്‍ച്ചറുകള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവയാണ് ഒരുങ്ങുന്നത്.
Recommended Video
കൃത്രിമമായി നിര്‍മിക്കുന്ന തടാകങ്ങളും അതിന് ചേര്‍ന്ന 12 പാലങ്ങളും ഈ പാതയില്‍ നിര്‍മിക്കും. അങ്ങനെ കാണികള്‍ക്ക് കാഴ്ച്ചാവസന്തം സമ്മാനിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ട് പോയാല്‍ നവംബറില്‍ തന്നെ സെന്‍ട്രല്‍ വിസ്റ്റ അവന്യൂവിന്റെ പണി പൂര്‍ത്തിയാവുമെന്നാണ് മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കുന്നത്. അടുത്ത റിപബ്ലിക്ക് ദിനത്തില്‍ രാജ്പഥ് നവീകരിച്ച നിലയില്‍ തന്നെ ജനങ്ങള്‍ കാണുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
നിര്‍മാതാക്കളായ ഷാപൂര്‍ജി പല്ലോണ്‍ജി കമ്പനിക്കാണ് ഈ പ്രൊജക്ടിന്റെ ചുമതല. കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാനപ്പെട്ട നവീകരണ പദ്ധതിയാണ് ഇത്. ഒരുപാട് വിമര്‍ശനങ്ങളുണ്ടായെങ്കിലും ഈ പദ്ധതിയുമായി മുന്നോട്ട് പോകാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് കെട്ടിടമാണ് ഈ പദ്ധതി പ്രകാരം ഉണ്ടാവും. ഇതിന് കേന്ദ്ര സെക്രട്ടേറിയേറ്റ് പൊതുവായിട്ടുണ്ടാവും. രാഷ്ട്രപതി ഭവന്‍ മുതല്‍ രാജ്പഥ് വരെയുള്ള മൂന്ന് കിലോമീറ്റര്‍ പാതയും ഈ നവീകരണ പദ്ധതിയില്‍ വരുന്നതാണ്. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പുതിയ വസതിയുണ്ടാവും. ഉപരാഷ്ട്രപതിക്കും പ്രത്യേക വസതിയുണ്ടാവും.












Click it and Unblock the Notifications