സെൻട്രൽ വിസ്ത- കർത്തവ്യ പാത തൊഴിലാളികൾ സർക്കാരിന്റെ പ്രത്യേക ക്ഷണിതാക്കൾ, മുന്നിൽ തന്നെ ഇരിക്കും
ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ സെൻട്രൽ വിസ്തയുടെ നിർമ്മാണത്തിനായി പ്രവർത്തിച്ച തൊഴിലാളികളും അവരുടെ കുടുംബങ്ങളും കർത്തവ്യ പാതയിലെ മെയിന്റനൻസ് തൊഴിലാളികളും പ്രത്യേക ക്ഷണിതാക്കളാകും. പരേഡിൽ പ്രധാന വേദിക്ക് മുന്നിൽ തന്നെയായിരിക്കും ഇരിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ജനുവരി 23-ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ പരാക്രം ദിവസത്തോടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കും എന്നും രക്തസാക്ഷി ദിനത്തോടെ ജനുവരി 30-ന് അവസാനിക്കും എന്നും മന്ത്രാലയം അറിയിച്ചു. എല്ലാ റിപബ്ലിക്ക് ദിന പരിപാടികളിലും "സാധാരണക്കാരുടെ പങ്കാളിത്തം" എന്നതാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ തീം.

"റിപ്പബ്ലിക് ദിന പരിപാടികളിൽ സാധാരണക്കാരുടെ പങ്കാളിത്തമാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന വിഷയം. രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ടത് പരാക്രം ദിവസ് ആണ് . അത് ജനുവരി 23 ന് ആചരിക്കും, അതോടൊപ്പം നമ്മൾ ഈ വർഷം ആർ-ഡേ ആഘോഷങ്ങൾ ആരംഭിക്കും, "പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.
ഈജിപ്തില്‍ നിന്നുള്ള 120 അംഗ മാര്‍ച്ചിംഗ് സംഘവും പരേഡില്‍ പങ്കെടുക്കും എന്നാണ് വിവരം. നേരത്െത യുഎഇയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമുള്ള പ്രതിരോധ സേനയുടെ സംഘങ്ങള്‍ ഇന്ത്യയുടെ റിപ്പബ്ലിക് പരേഡില്‍ മാര്‍ച്ച് ചെയ്തിട്ടുണ്ട്.

2022 സെപ്തംബറിൽ നവീകരിച്ച സെൻട്രൽ വിസ്ത അവന്യൂവിന്റെ ഉദ്ഘാടന വേളയിൽ രാജ്പഥിൽ നിന്ന് കർത്തവ്യ പാത എന്ന് പുനർനാമകരണം ചെയ്യപ്പെട്ടതിന് ശേഷമുള്ള ആദ്യ റിപ്പബ്ലിക്ക് ഡേ പരേഡ് ആയിരിക്കും ഈ പരേഡ്. കൊളോണിയലിസത്തിന്റെ പ്രതീകമായ രാജ്പഥ് എന്നേന്നുക്കുമായി ഇല്ലാതായി, പുതയി യുഗം ഉണ്ടായി എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്...

കർത്തവ്യ പാതയിലെ പരേഡിനുള്ള സീറ്റുകളുടെ എണ്ണം 45,000 ആയി കുറച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ 32,000 സീറ്റുകളും ബീറ്റിംഗ് റിട്രീറ്റ് ഇവന്റിനുള്ള മൊത്തം സീറ്റുകളുടെ 10 ശതമാനവും പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗിനായി ലഭ്യമാകും.

ജനുവരി 23, 24 തീയതികളിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളിൽ ഗോത്രകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ പരിപാടികൾ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. ചിട്ടയായ രീതിയിലാണ് ടാബ്ലോ തിരഞ്ഞെടുത്തത് എന്നും ആസൂത്രണ ഘട്ടത്തിൽ നിർദ്ദേശങ്ങൾ നൽകിയതിനെ തുടർന്ന് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടെന്നുമാണ് മന്ത്രാലയം പറഞ്ഞത്.
ചെങ്കോട്ടയിൽ നടക്കുന്ന ഭാരത് പർവ്വിൽ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളും ഭക്ഷ്യവസ്തുക്കളും പ്രദർശിപ്പിക്കും എന്നും പ്രതിരോധ സെക്രട്ടറി അറിയിച്ചു.












Click it and Unblock the Notifications