കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിശൈത്യം പ്രശ്‌നമല്ല; റിപബ്ലിക്ക് ദിന പരേഡിന്റെ ഡ്രസ്സ് റിഹേഴ്‌സല്‍ തുടര്‍ന്ന് സൈന്യം

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരിയില്‍ അതിശൈത്യം തുടരുന്നതിനിടയിലും റിപബ്ലിക്ക് ദിന പരേഡിനുള്ള ഡ്രസ്സ് റിഹേഴ്‌സല്‍ തുടര്‍ന്ന് സൈന്യം. സമ്പൂര്‍ണമായ ഡ്രസ്സ് റിഹേഴ്‌സാണ് ഇന്ന് കര്‍ത്തവ്യപഥില്‍ സൈന്യം നടത്തിയത്. അതേസമയം വിവിധ കലാരൂപങ്ങളുടെ പരിശീലനവും നടക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരും ദില്ലിയിലെത്തിയിട്ടുണ്ട്.

ബംഗാളില്‍ നിന്നുള്ള കലാകാരന്‍മാര്‍ ദുര്‍ഗാ ദേവിയുടെ രൂപത്തിലാണ് പരിശീലിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമെല്ലാമുള്ള കലാകാരന്മാര്‍ പരിശീലനത്തിലാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ഡെയര്‍ഡെവിളുകളും പരിശീലനം നടത്തുന്നുണ്ട്. ബൈക്ക് സ്റ്റണ്ടുകളാണ് ഇവര്‍ നടത്തുന്നത്.

1

അതേസമയം 18, 20, 21 ദിവസങ്ങളിലായി ട്രാഫിക് നിര്‍ദേശങ്ങള്‍ ദില്ലി ട്രാഫിക് പോലീസ് നല്‍കിയിട്ടുണ്ട്. ചില റൂട്ടുകള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കരുതെന്നാണ് നിര്‍ദേശം. പകരം റൂട്ടുകളും നിര്‍ദേശിച്ചിട്ടുണ്ട്. റിപബ്ലിക്ക് ദിന പരിശീലനങ്ങള്‍ നടക്കുന്നത് കൊണ്ടാണിത്.

ലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനംലോകം അവന്റെ കാല്‍ക്കീഴിലാവും, മനുഷ്യര്‍ക്ക് അതില്ലാതെ പറ്റില്ലെന്നാവും, സര്‍വനാശമെന്ന് പ്രവചനം

രാവിലെ 10.15 മുതല്‍ 12.30 വരെ ഈ ദിവസങ്ങളില്‍ യാത്രാ നിയന്ത്രണങ്ങളുണ്ടാവുക. കര്‍തവ്യപഥ്-റാഫി മാര്‍ഗ് ക്രോസിംഗ്, കര്‍തവ്യപഥ്-ജന്‍പഥ് ക്രോസിംഗ്, കര്‍തവ്യപഥ്-മാന്‍സിംഗ് റോഡ് ക്രോസിംഗ്, കര്‍തവ്യപഥ്-സി ഹെക്‌സാഗോണ്‍ എന്നിവിടങ്ങളിലാണ് നിയന്ത്രണമെന്ന് ദില്ലി ട്രാഫിക് പോലീസ് അറിയിച്ചു.

അതേസമയം ദില്ലി സന്‍സദ് മാര്‍ഗ്, മാണ്ഡി ഹൗസ്, ഐടിഒ, കര്‍തവ്യപഥ് എന്നിവിടങ്ങളില്‍ വലിയ തിക്കും തിരക്കുമുണ്ടായിരുന്നു. വാഹനങ്ങള്‍ ബ്ലോക്കിയ നില്‍ക്കുകയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ റിപബ്ലിക്ക് ദിനവ പരേഡിനെ തുടര്‍ന്നായിരുന്നു ഇത്തരത്തിലുള്ള ട്രാഫിക് ഉണ്ടായത്.

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി

വളരെ പതുക്കെയാണ് വാഹനങ്ങള്‍ നീങ്ങിയിരുന്നു. 20 മിനുട്ടോളം യാത്രക്കാര്‍ കാത്തുനില്‍ക്കേണ്ടി വന്നിരുന്നു. അതേസമയം പുനര്‍ നവീകരിച്ച കര്‍ത്തവ്യപഥില്‍ നടക്കുന്ന ആദ്യത്തെ റിപബ്ലിക്ക് ദിന പരേഡാണിത്. സല്യൂട്ടിംഗ് ഡയസിലും, ജന്‍പഥ്, മാന്‍സിംഗ് റോഡിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലും ഈ മേഖല ഒന്നാകെ ഗതാഗതകുരുക്കിലാണ്.

ഇവിടെ ഡിസംബര്‍ 15 മുതല്‍ സിപിഡബ്ല്യുഡി പരേഡിനായുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. 60000 ഇരിപ്പിടങ്ങളാണ് ഒരുക്കുന്നത്. ആയിരം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സ്‌പേസും ഒരുക്കുന്നുണ്ട്.

മുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കുംമുതലാളിയായാല്‍ ഇങ്ങനെ വേണം, കമ്പനിയുടമയ്ക്ക് ലക്ഷങ്ങള്‍ ലോട്ടറിയടിച്ചു; പകുതി തൊഴിലാളിക്ക് നല്‍കും

ഇത്തവണ അമന്ത്രണ്‍ എന്നൊരു പോര്‍ട്ടല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. റിപബ്ലിക്ക് ദിന പരേഡിനായി ടിക്കറ്റുകള്‍ ഇതില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. സാധാരണക്കാര്‍ക്കും ഇതിലൂടെ പ്രമുഖര്‍ക്കൊപ്പം പരേഡില്‍ പങ്കെടുക്കാം. സ്വാതന്ത്ര്യ ദിനം തൊട്ട് ഈ രീതിയിലാണ് സര്‍ക്കാര്‍ പരിപാടികള്‍ നടത്തുന്നത്.

English summary
republic day preparation: armed forces start full preparation in delhi karthavyapath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X