കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വരുന്നു; വിവാദവും ഹര്‍ത്താലുമായി കാശ്മീര്‍

  • By Muralidharan
Google Oneindia Malayalam News

ശ്രീനഗര്‍: പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം കാശ്മീരിലെത്തുന്ന നരേന്ദ്ര മോദിയെ കാത്ത് വിവാദങ്ങളും സംഘര്‍ഷങ്ങളും. മോദി കാശ്മീര്‍ സന്ദര്‍ശിക്കുന്ന വെള്ളിയാഴ്ച ഹുറിയത് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനെ ചെയ്തിട്ടുണ്ട്. കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എന്‍ ഡി എ സര്‍ക്കാര്‍ നീക്കങ്ങളെ എതിര്‍ക്കുമെന്ന് ഗ്രാന്റ് മുഫ്തി പ്രസ്താവിച്ചു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉദ്ദം പൂരിലെ കത്ര റെയില്‍വേ സ്്‌റ്റേഷന്‍ ഉദ്ാഘടനത്തോടെ പ്രധാനമന്ത്രിയുടെ കാശ്മീര്‍ പരിപാടികള്‍ തുടങ്ങും. എന്നാല്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് മോദി നടത്തുന്ന സുരക്ഷാ ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കില്ലെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.

പാകിസ്താന്‍ ഒരുങ്ങിത്തന്നെ?

പാകിസ്താന്‍ ഒരുങ്ങിത്തന്നെ?

മോദി കാശ്മീരിലെത്തുന്നതിന് മുന്നോടിയായി പാകിസ്താന്‍ കാശ്മീരിനെ തര്‍ക്ക പ്രദേശമെന്ന് വിളിച്ചത് ഉഭയകക്ഷി ധാരണകളെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമല്ല എന്നായിരുന്നു അയല്‍രാജ്യത്തിന്റെ പ്രസ്താവം.

വെല്ലുവിളികള്‍ ഏറെ

വെല്ലുവിളികള്‍ ഏറെ

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കാശ്മീരിലെത്തുന്ന മോദിക്ക് മുന്നില്‍ വെല്ലുവിളികള്‍ കുറെയുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളും അതിര്‍ത്തിയിലെ വെടിവെപ്പും കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസവും എല്ലാം പരിഹരിക്കേണ്ടുന്ന വിഷയങ്ങളാണ്.

സുരക്ഷ ശക്തം

സുരക്ഷ ശക്തം

അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഒരുക്കിയിരിക്കുന്നത്. മോദിയുടെ സുരക്ഷാ നടപടികള്‍ ശ്രീനഗറിലെ ട്രാഫിക്കിനെ ബാധിച്ചപ്പോള്‍.

ഞാനില്ല

ഞാനില്ല

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സുരക്ഷാ ചര്‍ച്ചയില്‍ താന്‍ പങ്കെടുക്കില്ലെന്നാണ് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറയുന്നത്.അതിര്‍ത്തിയിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ടാണ് ചർച്ച

ആദ്യ ട്രെയിന്‍

ആദ്യ ട്രെയിന്‍

മാതാ വൈഷ്‌ണോ ദേവി കത്ര റെയില്‍വേ സ്‌റ്റേഷന്‍ ഉദ്ഘാടനമാണ് മോദിയുടെ കാശ്മീരിലെ ആദ്യത്തെ പൊതുപരിപാടി. ഉരി വൈദ്യുത പരിപാടി ഉദ്ാഘാടനം, ശ്രീനഗറില്‍ സൈനിക സമ്മേളനം, സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച എന്നിവയും പ്രധാനമന്ത്രിയുടെ അജണ്ടയിലുണ്ട്.

English summary
Restrictions were imposed in some areas of summer capital Srinagar when Prime Minister Narendra Modi arrives here on his maiden visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X