കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ താഴെയിറക്കാൻ കോൺഗ്രസ്; സഖ്യമില്ല? കോൺഗ്രസിന്റെ ലക്ഷ്യം മറ്റൊന്ന്.. 26 സീറ്റ് വരെ

Google Oneindia Malayalam News

പനാജി; ഗോവ നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. 2017 ൽ കപ്പിനും ചുണ്ടിനും ഇടയിൽ ആയിരുന്നു സംസ്ഥാനത്ത് കോൺഗ്രസിന് അധികാരം നഷ്ടമായത്. എന്നാൽ ഇക്കുറി എന്തുവിലകൊടുത്തും സംസ്ഥാനം പിടിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് . ഇതിനായി സംസ്ഥാനത്ത് കോൺഗ്രസ് ചെറുകക്ഷികളുമായി സഖ്യത്തിലെത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇതിനോടകം തന്നെ ചില പ്രാദേശിക കക്ഷികൾ സഖ്യത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. ഇപ്പോൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കുകയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിനേഷ് ഗുണ്ടുറാവു.

47ലേക്ക് കടക്കുമ്പോഴും 18 കാരിയുടെ തിളക്കം; കാജോളിന് പിറന്നാള്‍ ആശംസയുമായി സിനിമ ലോകം

1

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ് ആയിരുന്നു. ആകെയുള്ള 40 സീറ്റുകളില്‍ 17 സീറ്റിലും വിജയിക്കാന്‍ കോണ്‍ഗ്രസിന് അന്ന് സാധിച്ചിരുന്നു.കേവല ഭൂരിപക്ഷത്തിന് 4 സീറ്റുകളുടെ കുറവ്. ചെറുപാർട്ടികളുമായി സഖ്യത്തിലെത്തി അധികാരത്തിലേറാൻ കോൺഗ്രസിന് സാധിച്ചേക്കുമെന്നായിരുന്നു കരുതപ്പെട്ടത്.

2

എന്നാൽ 13 സീറ്റുകൾ മാത്രം ലഭിച്ച ബിജെപി അവസാന ഘട്ടം നടത്തിയ നിർണായക ഇടപെടലിലൂടെ കോൺഗ്രസിന് ഭരണം നഷ്ടമായി. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവരുടെ പിന്തുണയോടെയായിരുന്നു ബിജെപി ഭരണം പിടിച്ചത്. അധികാരം ലഭിച്ചതോടെ ഭരണം നിലനിർത്താൻ ചില കൈവിട്ട കളികളും ബിജെപി സംസ്ഥാനത്ത് പയറ്റി. ഇതോടെ 10 എംഎൽഎമാരെ കോൺഗ്രസിൽ നിന്ന് അടർത്തിയെടുക്കാനും അവർക്ക് സാധിച്ചു

3

പിന്നീട് എംജിയിലെ രണ്ട് പേരും ഒപ്പം നിർത്തിയതോടെ സംസ്ഥാനത്ത് ബിജെപി കരുത്തരായി. നിലവിൽ 27 അംഗങ്ങളാണ് ബിജെപിക്ക് ഉള്ളത്. കോൺഗ്രസ് 17 ൽ നിന്നും 5 ലേക്ക് ഒതുങ്ങി. കനത്ത തിരിച്ചടി നേരിട്ടെങ്കിലും ഇത്തവണ സംസ്ഥാനത്ത് തിരിച്ചുവരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. അതിനാൽ പാർട്ടിയിൽ ബിജെപിയോട് ഏറ്റുമുട്ടാൻ പാകത്തിലുള്ള നേതാക്കളെ നേതൃനിരയിൽ എത്തിക്കാനുള്ള ചർച്ചകളാണ് നേതൃത്വം നടത്തുന്നത്.

4

ഉടൻ തന്നെ സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടെ മാറ്റിയേക്കുമെന്ന സൂചനയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിനേഷ് ഗുണ്ടുറാവു പ്രത്കരിച്ചത്. സംസ്ഥാന നേതാക്കളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ തിരുമാനം ഉണ്ടാകുമെന്നും ഗുണ്ടുറാവു പറഞ്ഞു. സഖ്യസാധ്യത സംബന്ധിച്ചും ഗുണ്ടു മനസുതുറന്നു. സഖ്യം ഉണ്ടാക്കുന്നതിൽ ജനങ്ങളുടെ താത്പര്യം കൂടി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

5

നിലവിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ കോൺഗ്രസിനെ സമീപിച്ചിട്ടുണ്ട്. സഖ്യം സംബന്ധിച്ച് ഉടൻ തന്നെ തിരുമാനം കൈക്കൊള്ളും. ഇക്കാര്യം നേതൃത്വം ചർച്ച ചെയ്യുകയാണ്. ഗോവയിൽ നല്ലതും സുസ്ഥിരവുമായ സർക്കാർ രൂപീകരിക്കണം. കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങളായി ഗോവയിൽ സംഭവിച്ച തെറ്റായ രാഷ്ട്രീയ നീക്കങ്ങളോട് ഞങ്ങൾക്ക് താത്പര്യമില്ല. ഗോവ രാഷ്ട്രീയത്തിൽ ചില ധാർമ്മികത കൊണ്ടുവരാൻ പാർട്ടി ശ്രമിക്കും. ഗോവയുടെ താൽപര്യം മുൻനിർത്തിയാണ് തീരുമാനങ്ങൾ എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

6

നിലവിൽ ഗോവ ഫോര്‍വേഡ് പാർട്ടി കോൺഗ്രസുമായി സഖ്യത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് 10 എംഎൽഎമാർ കൂറുമാറി ബിജെപിയിൽ എത്തിയതോടെ ഗോവൻഫോർവേഡ് പാർട്ടിയെ ബിജെപി തഴഞ്ഞിരുന്നു. ഇതോടെ ബിജെപിയുടെ സംസ്ഥാനത്തെ പ്രധാന ശത്രുക്കളായി മാറിയിരിക്കുകയാണ് പാർട്ടി. മാത്രമല്ല പാർട്ടിയുടെ രണ്ട് എംഎൽഎമാരെ ബിജെപി അടർത്തിയെടുക്കുകയും ചെയ്തിരുന്നു. തങ്ങളെ ചതിച്ച ബിജെപിയെ എന്ത് വിധേനയും വീഴ്ത്തുകയാണ് ജിഎഫ് ലക്ഷ്യം.

7

അതേസമയം സഖ്യം സംബന്ധിച്ച് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിജെപിയിൽ നിന്ന് തിരിച്ചടി നേരിട്ടെങ്കിലും കോൺഗ്രസിന് ഇപ്പോഴും ശക്തമായ സ്വാധീനമുള്ള സംസ്ഥാമാണ് ഗോവ. ഇക്കുറി തനിച്ച് അധികാരം പിടിക്കാമെന്ന പ്രതീക്ഷ നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ സഖ്യത്തിന് ഈ ഘട്ടത്തിൽ മുതിരേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. മാത്രമല്ല സഖ്യത്തിൽ മത്സരിച്ചാൽ പല വിട്ടുവീഴ്ചകളും നടത്തേണ്ടി വരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തനിച്ച് മത്സരിച്ചാലും 26സീറ്റുകൾ വരെ ലഭിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. അതേസമയം വൈകാതെ തന്നെ കോൺഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നാട്ടുകൂട്ടം ടാസ്കിൽ റംസാൻ ചെരുപ്പെറിഞ്ഞതിന്റെ കാരണം ഇതാണ്; പ്രേക്ഷകരെ കേൾപ്പിച്ചില്ല...നടന്നത് പറഞ്ഞ് ഫിറോസ്നാട്ടുകൂട്ടം ടാസ്കിൽ റംസാൻ ചെരുപ്പെറിഞ്ഞതിന്റെ കാരണം ഇതാണ്; പ്രേക്ഷകരെ കേൾപ്പിച്ചില്ല...നടന്നത് പറഞ്ഞ് ഫിറോസ്

ബിജെപിയെ വീഴ്ത്താൻ യുപിയിൽ കോൺഗ്രസിന്റെ മാസ്റ്റർ സ്ട്രോക്ക്? ഒടുവിൽ തീരുമാനം..തുറന്ന് പറഞ്ഞ് നേതാവ്ബിജെപിയെ വീഴ്ത്താൻ യുപിയിൽ കോൺഗ്രസിന്റെ മാസ്റ്റർ സ്ട്രോക്ക്? ഒടുവിൽ തീരുമാനം..തുറന്ന് പറഞ്ഞ് നേതാവ്

ഇനിയും പരിഹാരമായില്ല; രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടനയിൽ കോൺഗ്രസിന് മുന്നിൽ മൂന്ന് വെല്ലുവിളികൾഇനിയും പരിഹാരമായില്ല; രാജസ്ഥാൻ മന്ത്രിസഭാ പുനഃസംഘടനയിൽ കോൺഗ്രസിന് മുന്നിൽ മൂന്ന് വെല്ലുവിളികൾ

ചുവന്ന ഫ്രോക്കില്‍ തിളങ്ങി സൂര്യ മേനോന്‍; താരത്തിന്റെ ബിഗ് ബോസ് ഫിനാലെ ലുക്ക് വൈറലാകുന്നു

Recommended Video

cmsvideo
Saudi Arabia invites PM Narendra Modi for Middle East Green Initiative Summit

English summary
Revamp will be soon; Goa, Congress in-charge Dinesh Gund Rao
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X