ആദ്യം ഗാന്ധിജിയെ കാണാതായി, ഇപ്പോള്‍ ഒരു ഭാഗം ശൂന്യം; എന്തുപറ്റി നമ്മുടെ പുതിയ നോട്ടുകള്‍ക്ക്!!

  • Written By:
Subscribe to Oneindia Malayalam

ഭോപ്പാല്‍: മധ്യപ്രദേശിലെ എടിഎമ്മില്‍ നിന്നു കിട്ടിയത് 500 രൂപയുടെ ബ്ലാങ്ക് നോട്ട്. ഒരു ഭാഗത്ത് കുഴപ്പമില്ല. എന്നാല്‍ മറുഭാഗത്ത് വെള്ളകടലാസ് മാത്രമുള്ള നോട്ടുകളാണ് എടിഎമ്മില്‍ നിറച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത 2000 രൂപാ നോട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് മധ്യപ്രദേശില്‍ പുതിയ സംഭവം.

ഖര്‍ഗാവ് ജില്ലയിലെ സെഗാവ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമീണന്‍ ഹേമന്ദ് സോണി അങ്ങാടിയിലെ എടിഎമ്മില്‍ ചെന്ന് 1500 രൂപയാണ് പിന്‍വലിച്ചത്. മൂന്ന് 500 രൂപ കിട്ടി. രണ്ടെണ്ണത്തിന് ഒരു ഭാഗത്ത് ബ്ലാങ്ക്. അര്‍ധരാത്രിയിലും ജീവനക്കാര്‍ ഉറക്കമൊഴിഞ്ഞ് അച്ചടിച്ചപ്പോള്‍ വന്ന പിശകായിരിക്കാം ഇതെന്നാണ് കരുതുന്നത്.

നോട്ട് വന്നത് റിസര്‍വ് ബാങ്കില്‍ നിന്ന് തന്നെ

സോണി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച നോട്ടാണിതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറെ നേരത്തെ പരിശോധനക്ക് ശേഷമാണ് അവര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

പുതിയ നോട്ടുകള്‍

ആദ്യം ആശ്ചര്യം പ്രകടിപ്പിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയ ശേഷമാണ് ആര്‍ബിഐയില്‍ നിന്നു തന്നെയാണ് ഈ 500 രൂപാ നോട്ടുകള്‍ കിട്ടിയതെന്ന് സ്ഥിരീകരിച്ചത്. സോണിക്ക് പുതിയ 500 രൂപാ നോട്ടുകള്‍ നല്‍കി.

എടിഎമ്മിനെയും വിശ്വസിക്കരുത്

റിസര്‍വ് ബാങ്കില്‍ നിന്നു ലഭിക്കുന്ന നോട്ടുകള്‍ പരിശോധിച്ച ശേഷമേ എടിഎമ്മുകളില്‍ നിറയ്ക്കാന്‍ പാടുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് സാബ്ജി മാണ്ടി ബ്രാഞ്ചിലെ ഡപ്യൂട്ടി മാനേജര്‍ പറഞ്ഞു. നോട്ടുകള്‍ തെറ്റായി അച്ചടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിയുടെ തലയില്ലാത്ത 2000 രൂപ

കഴിഞ്ഞാഴ്ച ഒരു കര്‍ഷകന് എടിഎമ്മില്‍ നിന്നു കിട്ടിയ 2000 രൂപാ നോട്ടില്‍ ഗാന്ധിജിയുടെ തലയില്ലാത്തത് വാര്‍ത്തയായിരുന്നു. പിന്നീട് നോട്ട് ബാങ്കില്‍ തിരിച്ചുനല്‍കി മാറ്റി വാങ്ങുകയായിരുന്നു. തെറ്റായ അച്ചടിച്ചതാണെന്നായിരുന്നു അപ്പോഴും ഉദ്യോഗസ്ഥരുടെ വിശദീകരണം. നവംബര്‍ എട്ടിന് 500, 1000 രൂപാ നോട്ടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരോധിച്ച ശേഷമാണ് പുതിയ സീരീസിലുള്ള 2000 രൂപാ നോട്ടുകള്‍ അച്ചടിച്ചത്.

English summary
An ATM in a Madhya Pradesh village was found to be dispensing blank 500-rupee notes. This comes days after farmer in Madhya Pradesh had received 2,000-rupee notes from his bank without Mahatma Gandhi's image on the flip side of the note. On Tuesday night, Hemant Soni from Segaon village in Khargone district used his card to withdraw Rs. 1,500 from an ATM machine of a public sector bank. Out of the three 500-rupee notes that the ATM machine dispensed, two were blank on one side.
Please Wait while comments are loading...