'അമിത് ഷായുടെ മഫ്ലറിന് 80,000 രൂപ, ബിജെപി നേതാക്കൾക്ക് 2.5 ലക്ഷം രൂപയുടെ സൺ ഗ്ലാസ്'
ജയ്പൂർ: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ധരിച്ച ടി ഷർട്ടിന്റെ വിലയെ ചൊല്ലിയുടെ ബി ജെ പി വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട്. അമിത് ഷായുടെ മഫ്ളറിന് 80,000 രൂപയാണെന്ന് ഗെഹ്ലോട്ട് ആരോപിച്ചു. ബി ജെ പി നേതാക്കൾ 2.5 ലക്ഷം രൂപയുടെ സൺ ഗ്ലാസുകളാണ് ധരിക്കാറുള്ളതെന്നും ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന അസാധരണമായ സ്വീകാര്യതയാണ് ബി ജെ പിയെ അസ്വസ്ഥരാക്കുന്നതെന്നും ഗെഹ്ലോട്ട് പറഞ്ഞു.

'ഭാരത് ജോഡോ യാത്രയിൽ അവർക്ക് എന്താണ് പ്രശ്നം? 2.5 ലക്ഷം രൂപയുടെ സൺഗ്ലാസും 80,000 രൂപയുടെ മഫ്‌ളറും ധരിച്ചാണ് അവർ രാഹുൽ ഗാന്ധിയുടെ ടീ ഷർട്ടിനെ കുറിച്ച് സംസാരിക്കുന്നത്. ആഭ്യന്തര മന്ത്രി ധരിക്കുന്ന മഫ്‌ളറിന്റെ വില 80,000 രൂപയാണ്', ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ടി ഷർട്ടിലടക്കം ബി ജെ പി രാഷ്ട്രീയം കളിക്കുകയാണെന്നും ഗെഹ്ലോട്ട് വിമർശിച്ചു.
'പച്ച, പെർഫെക്ട് ബാലൻസ്'; സുന്ദരിയല്ലേ ലക്ഷ്മി, ഏത് വേഷത്തിലും; വൈറൽ ഫോട്ടോകൾ

ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമെല്ലാം തങ്ങളുടെ ജോലി മാറ്റിവെച്ച് രാഹുൽ ഗാന്ധിയെ ആക്രമിക്കുന്ന തിരക്കിലാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ധരിച്ച ടീ ഷർട്ടിനെതിരെ കഴിഞ്ഞ ദിവസം ബിജെപി രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി ധരിച്ച ടി ഷർട്ടിന് 41,000 രൂപയാണെന്നായിരുന്നു ബി ജെ പിയുടെ വിമർശനം. രാഹുൽ ധരിച്ച രീതിയിലുള്ള ടീ ഷർട്ടിന്റെ വിലയടക്കമായിരുന്നു ബി ജെ പി ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അമിത് ഷായും സമാന ആരോപണം ഉന്നയിച്ചിരുന്നു.
വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

അതേസമയം ഭാരത് ജോഡോ യാത്രയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെ ആർ എസ് എസും ബി ജെ പിയും നുണയും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്ന് മുതിർന്ന നേതാവ് ജയറാം രമേശും വിമർശിച്ചു. ബി ജെ പിയുടെ രാഷ്ട്രീയം വിഭജിക്കലിന്റേതാണ് , ഒന്നിപ്പിക്കലിന്റേതല്ല, ജയ്റാം രമേശ് പറഞ്ഞു. 'ടി ഷർട്ടിനെ കുറിച്ചോ അണ്ടർവെയറിനെ കുറിച്ചോ സംസാരിക്കാൻ താൻ താത്പര്യ പെടുന്നില്ല. ഈ ഭാരത് ജോഡോ യാത്ര പണപ്പെരുപ്പത്തെയും തൊഴിലില്ലായ്മയെയും കുറിച്ചാണ്. കണ്ടെയ്‌നറുകൾ, ഷൂസ്, ടീ-ഷർട്ടുകൾ എന്നിവയിൽ നിന്ന് പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ അവർ ഈ യാത്രയെ ഭയപ്പെടുകയാണെന്നാണ് അർത്ഥം. അതുകൊണ്ടാണ് അവർ എന്തും പറയുന്നത്. ബി ജെ പിയുടെ നുണ ഫാക്ടറി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്', ജയറാം രമേശ് പറഞ്ഞു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ രണ്ട് ദിനം പിന്നിട്ടിരിക്കുകയാണ്. ഇന്ന് കഴക്കൂട്ടത്ത് നിന്നാണ് പര്യടനം ആരംഭിക്കുന്നത്. ഉച്ചയോടെ ആറ്റിങ്ങലിൽ യാത്ര എത്തിച്ചേരും. ഉച്ചയ്ക്ക് കെ റെയിൽ വിരുദ്ധ സമിതി നേതാക്കള്‍ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തെ രാഷ്ട്രീയ , സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു.












Click it and Unblock the Notifications