'ആർഎസ്എസ് വലതുപക്ഷമാണ്, നേതാജി ഇടതുപക്ഷവും', ആർഎസ്എസിനെ തളളി നേതാജിയുടെ മകൾ

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്ന ആര്‍എസ്എസിനെ തള്ളി അദ്ദേഹത്തിന്റെ മകള്‍ അനിത ബോസ്. നേതാജിയുടെ പാരമ്പര്യത്തെ ഭാഗികമായി ചൂഷണം ചെയ്യാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത് എന്ന് അനിത ബോസ് കുറ്റപ്പെടുത്തി. ജനുവരി 23ന് കൊല്‍ക്കത്തയില്‍ വെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തിന് വിപുലമായ പരിപാടികളാണ് ആര്‍എസ്എസ് ആസൂത്രണം ചെയ്യുന്നത്.
മതനിരപേക്ഷതയും എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടുമുളള സുഭാഷ് ചന്ദ്രബോസിന്റെ പ്രത്യയശാസ്ത്രവും ആര്‍എസ്എസിന്റേതും രണ്ട് ധ്രുവങ്ങളിലാണെന്നും ഇവ തമ്മില്‍ ചേരുന്നത് അല്ലെന്നും അനിത ബോസ് പറഞ്ഞു. പ്രത്യയശാസ്ത്രത്തിന്റെ കാര്യമെടുത്താല്‍ രാജ്യത്തെ മറ്റേത് പാര്‍ട്ടിയേക്കാളും നേതാജിയുടേതുമായി സമാനകളുളളത് കോണ്‍ഗ്രസിന് ആണെന്നും അനിത ബോസ് പറഞ്ഞു.
നേതാജി ഒരു ഹിന്ദുമത വിശ്വാസി ആയിരിക്കുമ്പോള്‍ തന്നെ മറ്റ് മതവിശ്വാസങ്ങളെ ബഹുമാനിച്ചിരുന്ന വ്യക്തി കൂടി ആയിരുന്നു. എല്ലാ മതങ്ങളേയും ബഹുമാനിക്കുക എന്നുളള നേതാജിയുടെ നിലപാടിനെ ആര്‍എസ്എസോ ബിജെപിയോ ഒരു തരത്തിലും പ്രതിനിധീകരിക്കുന്നില്ല. വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുളള സഹകരണത്തിലാണ് നേതാജി വിശ്വസിച്ചിരുന്നത്. എന്നാല്‍ അതല്ല ആര്‍എസ്എസും ബിജെപിയും പിന്തുടരുന്ന കാഴ്ചപ്പാട്. ചുരുക്കി പറഞ്ഞാല്‍ അവര്‍ വലതുപക്ഷവും നേതാജി ഇടതുപക്ഷവും ആണ്, അനിത ബോസ് പിടിഐയോട് പ്രതികരിച്ചു.
നേതാജിയുടെ മൂല്യങ്ങളും ആശയങ്ങളും പിന്തുടരണം എന്ന് ആര്‍എസ്എസിന് തോന്നുന്നുവെങ്കില്‍ അത് നല്ലത് തന്നെ. നേതാജിയുടെ ജന്മദിനം പലവിധത്തില്‍ ആഘോഷിക്കാന്‍ വിവിധ സംഘടനകള്‍ ആലോചിക്കുന്നുണ്ട്. അതില്‍ മിക്കവയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളോട് യോജിക്കുന്നവയുമാണ്. നേതാജി ആര്‍എസ്എസ് വിമര്‍ശകനായിരുന്നോ എന്ന ചോദ്യത്തിന് അത്തരത്തില്‍ അദ്ദേഹം എന്തെങ്കിലും പറഞ്ഞതായി അറിയില്ലെന്ന് അനിതാ ബോസ് മറുപടി നല്‍കി.
Hair Care: രണ്ട് തക്കാളിയുണ്ടോ, എങ്കില്‍ മുടി തഴച്ച് വളരാനുള്ള മരുന്ന് വീട്ടിലുണ്ടാക്കാം
ആര്‍എസ്എസുകാരെ കുറിച്ച് വിമര്‍ശനാത്മകമായി അദ്ദേഹം സംസാരിച്ചിട്ടുണ്ടാകും. ആര്‍എസ്എസിനെ കുറിച്ചുളള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്തായിരുന്നു എന്ന് തനിക്ക് അറിയാം. രണ്ട് കാഴ്ചപ്പാടുകളും തമ്മില്‍ യോജിക്കുന്നതല്ല. നേതാജിയെ ആദരിക്കാന്‍ ബിജെപി ഇപ്പോള്‍ പല ശ്രമങ്ങളും നടത്തുന്നുണ്ട്. നേതാജി ഇപ്പോള്‍ ജീവിച്ചിരിക്കുകയും നിലവിലെ സര്‍ക്കാരിന് എതിരെ സംസാരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ബിജെപി സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിക്കാന്‍ തയ്യാറാകുമായിരുന്നോ എന്നും അനിത ബോസ് ചോദിച്ചു.












Click it and Unblock the Notifications