കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയ്ക്ക് ചരിത്രത്തകര്‍ച്ച; 70 കടന്നു!! തുര്‍ക്കിയുടെ പ്രതിഫലനം, ഇനിയും കൂപ്പുകുത്തും

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ രൂപ കൂപ്പുകുത്തുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് നിരീക്ഷണം. ചരിത്രത്തിലാദ്യമായി രൂപ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 70 കടന്നു. ഒരു ഡോളര്‍ വാങ്ങാന്‍ 70 രൂപ കൊടുക്കണം എന്നര്‍ഥം. രൂപയുടെ മൂല്യം ഇടിയുന്നത് സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധിയുണ്ടാക്കും.

ഇറക്കുമതി ചെലവേറും. കയറ്റുമതിയില്‍ ലാഭം കുറയും. ഇറക്കുമതി ചെലവേറിയാല്‍ ചരക്കുകള്‍ വിപണിയില്‍ എത്തുമ്പോഴേക്കും വില കുതിച്ചുയരും. ഇതാകട്ടെ സാധാരണക്കാരന്റെ നടുവൊടിക്കും. കേന്ദ്രസര്‍ക്കാരും കേന്ദ്രബാങ്കും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയാകും രാജ്യം നേരിടേണ്ടി വരിക. വിവരങ്ങള്‍ ഇങ്ങനെ....

രൂപ ഇടിഞ്ഞത് 70.09ലേക്ക്

രൂപ ഇടിഞ്ഞത് 70.09ലേക്ക്

തിങ്കളാഴ്ച വിപണി തുറന്ന ഉടനെ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ 69.47 രൂപയാണ് രേഖപ്പെടുത്തിയത്. അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ വീണ്ടും ഇടിവുണ്ടായി. 69.93 രൂപയായി വീണ്ടും ഇടിഞ്ഞു. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും കൂപ്പുകുത്തി. 10.30ന് രേഖപ്പെടുത്തിയത് 70.09 രൂപ എന്ന നിരക്കാണ്.

ഉണര്‍വ് അല്‍പ്പ സമയം

ഉണര്‍വ് അല്‍പ്പ സമയം

ചൊവ്വാഴ്ച വിപണി തുറന്നപ്പോള്‍ നേരിയ ഉണര്‍വ് രൂപ കാണിച്ചിരുന്നു. 23 പൈസ ഉയര്‍ന്നു. എന്നാല്‍ അധികംവൈകാതെ ഇടിയുകയായിരുന്നു. 70.1 ലേക്കും അധികം വൈകാതെ 70.09 രൂപയിലേക്കും കൂപ്പുകുത്തി. തുര്‍ക്കിയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക യുദ്ധമാണ് പുതിയ പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തുന്നത്.

ആര്‍ബിഐക്ക് ഒന്നും ചെയ്യാനാകില്ല

ആര്‍ബിഐക്ക് ഒന്നും ചെയ്യാനാകില്ല

ഇറക്കുമതിക്കാന്‍ ഡോളര്‍ കൂടുതലാണ് ആവശ്യപ്പെട്ടതാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ ഡോളര്‍ ശക്തിപ്പെട്ടു. സ്വാഭാവികമായും രൂപയ്ക്ക് തിരിച്ചടിയായി. വിദേശ നാണയ വിനിമയ വിപണിയില്‍ ആര്‍ബിഐക്ക് ഇടപെടുന്നതിന് പരിധിയുണ്ടെന്ന് സാമ്പത്തിക-ഓഹരി വിപണി നിരീക്ഷകര്‍ റുഷാബ് മാരു പറയുന്നു.

തുര്‍ക്കിക്ക് കനത്ത തിരിച്ചടി

തുര്‍ക്കിക്ക് കനത്ത തിരിച്ചടി

തുര്‍ക്കി നാണയമായ ലിറ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും തിരിച്ചടി നേരിടുന്നത് തുര്‍ക്കി സമ്പദ് വ്യവസ്ഥയാണ്. 45 ശതമാനം ഇടിവാണ് തുര്‍ക്കി ലിറ നേരിടുന്നത്.

 നഷ്ടം വികസ്വര രാജ്യങ്ങള്‍ക്ക്

നഷ്ടം വികസ്വര രാജ്യങ്ങള്‍ക്ക്

തുര്‍ക്കിയില്‍ പണപ്പെരുപ്പം ഉയരുകയാണ്. ഇത് പിടിച്ചുനിര്‍ത്താന്‍ പലിശ നിരക്ക് ഉയര്‍ത്തേണ്ടി വരും. ഇതിന് തുര്‍ക്കി തയ്യാറായിട്ടില്ല. ഇതാണ് ലിറയുടെ മൂല്യം ഇടിയാന്‍ കാരണം. വരും ദിവസങ്ങളിലും വികസ്വര രാജ്യങ്ങളിലെ വിപണികള്‍ ഇടിയുമെന്നാണ് കരുതുന്നത്. ഇത് രൂപയ്ക്ക് കനത്ത തിരിച്ചടിയാകും.

പ്രവാസികള്‍ക്ക് നേട്ടം

പ്രവാസികള്‍ക്ക് നേട്ടം

അതേസമയം, ഗള്‍ഫിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് നേട്ടമാണ്. അവര്‍ക്ക് ഗള്‍ഫ് പണം നാട്ടിലേക്ക് അയച്ചാല്‍ കൂടുതല്‍ ഇന്ത്യന്‍ രൂപ ലഭിക്കും. യുഎഎ ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ദിര്‍ഹത്തിന് 19.03 രൂപയാണ് തിങ്കളാഴ്ച ലഭിച്ചത്. ചൊവ്വാഴ്ച ഇതിനേക്കാള്‍ കൂടുതല്‍ ലഭിക്കും.

അമേരിക്കന്‍ പങ്ക്

അമേരിക്കന്‍ പങ്ക്

മറ്റു വികസ്വര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപ ഭേദപ്പെട്ട നിലയിലാണ്. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കമാണ് തുര്‍ക്കിക്ക് തിരിച്ചടിയാകുന്നത്. തുര്‍ക്കിയുമായി ചിലര്‍ സാമ്പത്തിക യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.

ജൂണ്‍ മുതലുള്ള മാറ്റം

ജൂണ്‍ മുതലുള്ള മാറ്റം

രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തെ ഓരോ പൗരന്മാരെയും നേരിട്ട് ബാധിക്കുന്ന വിഷയമാണ്. കഴിഞ്ഞ ജൂണ്‍ മുതലാണ് രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയാന്‍ തുടങ്ങിയത്. പിന്നീട് അല്‍പ്പം ഭേദപ്പെട്ട നിലയിലായെങ്കിലും കഴിഞ്ഞാഴ്ച മുതല്‍ വീണ്ടും ഇടിയുകയാണ്. ക്രൂഡ് ഓയിലിന് വില ഇനിയും വര്‍ധിക്കുമെന്ന് ആശങ്ക പരന്നിട്ടുണ്ട്. വില വര്‍ധിച്ചാല്‍ അവശ്യസാധനങ്ങള്‍ക്ക് വില ഉയരും.

നിക്ഷേപകര്‍ രക്ഷപ്പെടുന്നു

നിക്ഷേപകര്‍ രക്ഷപ്പെടുന്നു

രാജ്യത്തെ ഓരോ പൗരന്‍മാരെയും ബാധിക്കുന്ന പ്രതിസന്ധിയാകും അത്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങളും കറന്‍സി ഇടപാടുകാര്‍ക്കിടയില്‍ ആശങ്കയുണ്ടാകാന്‍ കാരണമായി. ഓഹരികള്‍ വിറ്റഴിക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ മൂലധനം വ്യാപകമായി പിന്‍വലിക്കുന്ന സാഹചര്യമാണുണ്ടാകുന്നത്. നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കുന്നത് കാരണം അവര്‍ സുരക്ഷിത കറന്‍സി എന്ന നിലയില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നു.

 വ്യാപാര കമ്മി വര്‍ധിച്ചു

വ്യാപാര കമ്മി വര്‍ധിച്ചു

രൂപയുടെ മൂല്യം കുറഞ്ഞാല്‍ ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതികളെ ബാധിക്കും. മെയ് മാസത്തിലെ കണക്കുപ്രകാരം രാജ്യത്തെ വിദേശവ്യാപാര കമ്മി 1460 കോടി ഡോളറാണ്. അതായത്, ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 5.6 ശതമാനം കൂടുതല്‍. രൂപയുടെ മൂല്യം ഇനിയും ഇടിയുന്നത് കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവ് വര്‍ധിപ്പിക്കും. ഇത് സമ്പദ് വ്യവസ്ഥയെ തകര്‍ക്കും.

എണ്ണവില കുത്തനെ വര്‍ധിക്കും

എണ്ണവില കുത്തനെ വര്‍ധിക്കും

ഇറക്കുമതിയുടെ കാര്യത്തില്‍ സംഭവിക്കുന്നതും സമ്മര്‍ദ്ദമുണ്ടാക്കുന്ന മാറ്റങ്ങളാണ്. രാജ്യത്ത് പ്രധാന ഇറക്കുമതി എണ്ണയാണ്. എണ്ണയ്ക്ക് ഉയര്‍ന്ന വില കൊടുക്കേണ്ടി വരും. അപ്പോള്‍ ഇന്ധന വില വര്‍ധിക്കും. സാമ്പത്തിക മേഖലയെ മൊത്തം ബാധിക്കും. കാരണം, ചരക്കുകടത്തിന് ചെലവേറും. റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയാകും ഇതിനോട് പ്രതികരിക്കുക.

സോമനാഥിന്റെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിക്കാന്‍ അനുവദിച്ചില്ല, സിപിഎം നേതാക്കളെ ആട്ടിപ്പായിച്ചുസോമനാഥിന്റെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിക്കാന്‍ അനുവദിച്ചില്ല, സിപിഎം നേതാക്കളെ ആട്ടിപ്പായിച്ചു

English summary
Rupee Breaches 70 Mark Against US Dollar For First Time Ever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X