'ഭഗവാൻ കൃഷ്ണനും ഹനുമാനുമാണ് ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞർ'; ജയ്ശങ്കർ
ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞർ ഭഗവാൻ കൃഷ്ണനും ഹനുമാനുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ന്യൂഡൽഹി: മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.
'ദ ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെയ്ൻ വേൾഡ്'-എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് പുനെയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞർ ഭഗവാൻ കൃഷ്ണനും ഹനുമാനുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വലിയ ഒരു ദൗത്യമാണ് ഹനുമാന് ഉണ്ടായിരുന്നത്. നയതന്ത്രത്തിലൂന്നിയാണ് അദ്ദേഹം അത് പൂർത്തിയാക്കിയത്. രാവണനിൽ നിന്ന് സീതയെ രക്ഷിച്ചതിനെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ജയ്ശങ്കർ പറഞ്ഞു.
തന്ത്രപരമായ ക്ഷമയാണ് വേണ്ടതെങ്കിൽ നമ്മൾ കൃഷ്ണനെ മാതൃകയാക്കണം. ശിശുപാലന് നൂറുതവണ മാപ്പുകൊടുക്കുമെന്നാണ് കൃഷ്ണൻ പറഞ്ഞത്. നൂറ്റിയൊന്നാമതും തെറ്റ് ചെയ്താൽ കൃഷ്ണൻ ശിശുപാലനെ വധിക്കുമായിരുന്നു. കൗരവരും പാണ്ഡവരും തമ്മിലുള്ള മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രയെ ജയശങ്കർ ഉപമിച്ചത് ''മൾട്ടിപോളാർ ഇന്ത്യ'' എന്നാണ്. തന്നെ വിദേശകാര്യ മന്ത്രിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ജയശങ്കർ നന്ദി പറഞ്ഞു.
"തന്ത്രപരമായ വഞ്ചന"യെക്കുറിച്ച് സംസാരിക്കുമ്പോൾ, ശ്രീകൃഷ്ണ ഭഗവാൻ സൂര്യാസ്തമയത്തിന്റെ മിഥ്യ സൃഷ്ടിക്കുന്നതിന്റെ ഉദാഹരണം ജയശങ്കർ പറഞ്ഞത്. നമ്മൾക്ക് ഞങ്ങൾക്ക് ഒരു യാഥാർത്ഥ്യമാണ്....പാണ്ഡവർക്ക് ബന്ധുക്കളെ തിരഞ്ഞെടുക്കാൻ കഴിയില്ല, നമുക്ക് നമ്മുടെ അയൽക്കാരെ തിരഞ്ഞെടുക്കാൻ കഴിയില്ല. സ്വാഭാവികമായും, നല്ല ബുദ്ധി നിലനിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,"
ഇന്ത്യയിലെ അധികാര വികേന്ദ്രീകരണവുമായി കുരുക്ഷേത്ര ഭൂമിയെ ഉപമിച്ച ജയശങ്കർ ഒരു സംസ്ഥാനത്തിന് ദേശീയ താൽപ്പര്യവും വിദേശനയവും മറ്റ് സംസ്ഥാനങ്ങൾ തടയാതെ പിന്തുടരാൻ കഴിയുന്നതാണ് തന്ത്രപരമായ സ്വയംഭരണം എന്നും പറഞ്ഞു.
ഭീകരതയെ ചെറുക്കുന്നതിൽ പാകിസ്ഥാൻ കാര്യക്ഷമമായിരുന്നില്ല എന്നും അതിനുള്ള തിരിച്ചടി ആഗോള തലത്തിൽ നിന്ന് ലഭിച്ചു എന്നും ജയശങ്കർ ആരോപിച്ചു. ദുരന്തസമയത്ത് മറ്റ് രാജ്യങ്ങളുടെ സഹായം ലഭിക്കണമെങ്കിൽ ആദ്യം സ്വയം തിരഞ്ഞെടുക്കുന്ന വഴികൾ നന്നാക്കണം. പാകിസ്ഥാന് നിലവിൽ വളരെ കുറച്ച് സഖ്യകക്ഷികൾ മാത്രമാണുള്ളത്. അതിൽ തുർക്കിക്ക് പാകിസ്ഥാനെ സഹായിക്കാൻ കഴിയില്ല, ചൈന വായ്പകൾ മാത്രമാണ് നൽകുന്നത്. തന്നെ വിദേശകാര്യ മന്ത്രിയായി തിരഞ്ഞെടുത്തതിൽ നരേന്ദ്ര മോദിയ്ക്ക് നന്ദി പറയുന്നുവെന്നും ജയശങ്കർ പറയുന്നു.












Click it and Unblock the Notifications