കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ സച്ചിൻ-ഗെഹ്ലോട്ട് പൊരിഞ്ഞ പോര്; താരമായി സാറ അബ്ദുള്ള, ബോളിവുഡ് സിനിമ തോറ്റ് പോകുന്ന പ്രണയം

Google Oneindia Malayalam News

ദില്ലി: രാജസ്ഥാനിൽ ഒരിടവേളക്ക് ശേഷം വീണ്ടും സച്ചിൻ പൈലറ്റ്-അശോക് ഗെഹ്ലോട്ട് പോര് മൂർച്ഛിച്ചിരിക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ട് മത്സരിക്കുമ്പോൾ മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ നിമയമിക്കാനുള്ള ഹൈക്കമാന്റ് ആലോചനകളാണ് പുതിയ പൊട്ടിത്തെറിയിലേക്ക് വഴിവെച്ചിരിക്കുന്നത്.

അതേസമയം തർക്കം മുറുകുമ്പോഴും 'രാജസ്ഥാൻ രാഷ്ട്രീയ ചർച്ചകളിൽ ഗൂഗിളിലെ താരം' സച്ചിന്റെ ഭാര്യ സാറാ അബ്ദുള്ളയാണ്,ഇരവരുടേയും സിനിമയെ വെല്ലുന്ന പ്രണയവും.

 ബോളിവുഡ് സിനിമയെ വെല്ലുന്ന പ്രണയം


ബോളിവുഡ് സിനിമയെ പോലും വെല്ലുന്ന പ്രണയമായിരുന്നു സച്ചിൻ-സാറാ ദമ്പതികളുടേത്. മതപരവും സാംസ്കാരികവും കുടുംബ സമ്മർദ്ദങ്ങളേയും പ്രാദേശിക രാഷ്ട്രീയ തർക്കങ്ങളേയും എല്ലാം തള്ളിക്കൊണ്ടായിരുന്നു ഇരുവരും ഒന്നായത്. കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ മകളും ഒമർ അബ്ദുള്ളയുടെ സഹോദരിയുമാണ്സാറ.

ഞാനൊന്നും ചെയ്തിട്ടില്ല, എംഎൽഎമാർ കട്ടകലിപ്പിലെന്ന് ഗെഹ്ലോട്ട്; സച്ചിൻ മുഖ്യമന്ത്രിയാകില്ല?ഞാനൊന്നും ചെയ്തിട്ടില്ല, എംഎൽഎമാർ കട്ടകലിപ്പിലെന്ന് ഗെഹ്ലോട്ട്; സച്ചിൻ മുഖ്യമന്ത്രിയാകില്ല?

ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും


യുഎസിലെ പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂൾ ഓഫ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ഏതാനും വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.എന്നാൽ ഹിന്ദുവായ സച്ചിനും കാശ്മീരി മുസ്ലീമായ സാറയും തമ്മിലുള്ള വിവാഹത്തിനെ കൂടുംബം ശക്തമായി തന്നെ എതിർത്തു.

എതിർപ്പിനെ തള്ളി


പക്ഷേ വീട്ടുകാരുടെ എതിർപ്പിനെ തള്ളി ഒരുമിച്ച് ജിവിക്കാൻ ഇരുവരും തീരുമാനിച്ചു. 2004 ലായിരുന്നു സാറയുടേയും സച്ചിന്റേയും വിവാഹം.ഇരവർക്കും ആരൻ, വിഹാൻ എന്ന പേരുള്ള രണ്ട് ആൺ മക്കളുണ്ട്. വിവാഹ ശേഷം പേര് സാറാ അബ്ദുള്ള പൈലറ്റ് എന്നാക്കി മാറ്റുകയായിരുന്നു. ഐക്യരാഷ്ട്രസഭയുടെ സ്ത്രീകള്‍ക്കായുളള വികസന ഫണ്ടിൽ സാറ പ്രവർത്തിച്ചിട്ടുണ്ട്.

26 ാം വയസിൽ രാഷ്ട്രീയത്തിൽ


അന്തരിച്ച മുൻ കേന്ദ്ര മന്ത്രി രാജേഷ് പൈലറ്റിന്റേയും രമ പൈലറ്റിന്റേയും മകനായ സച്ചിൻ 26 ാം വയസിലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ (ബിബിസി) ഡൽഹി ബ്യൂറോയിലും അമേരിക്കൻ മൾട്ടി നാഷണൽ കമ്പനിയായ ജനറൽ മോട്ടോഴ്സിലും ജോലി ചെയ്ത ശേഷമായിരുന്നു സച്ചിന്റെ രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവ്.

ആത്മാർത്ഥതയോട് കൂടി തന്നെ പറയാം, അതിജീവിതയുടെ ആ ആവശ്യം അംഗീകരിച്ചേക്കില്ല: രാഹുല്‍ ഈശ്വർആത്മാർത്ഥതയോട് കൂടി തന്നെ പറയാം, അതിജീവിതയുടെ ആ ആവശ്യം അംഗീകരിച്ചേക്കില്ല: രാഹുല്‍ ഈശ്വർ

തിരഞ്ഞെടുപ്പ് പോരാട്ടാം.


2004-ൽ ആദ്യ ലോക്സഭ തിരഞ്ഞെടുപ്പ് പോരാട്ടാം. ദസുവാ മണ്ഡലത്തിൽ നിന്നും 26-ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി കൂറ്റൻ വിജയം. 2009 ൽ അജ്മേർ ലോക്സഭ മണ്ഡലത്തിൽ നിന്നും ബി ജെ പിക്കെതിരെ 76,596 വോട്ട് ഭൂരിപക്ഷത്തിൽ വിജയം. 2012ൽ രണ്ടാം മൻമോഹൻ സിംഗ് മന്ത്രിസഭയിൽ കോർപ്പറേറ്റ് കാര്യ മന്ത്രിയായി. 2014 ൽ അജ്മേറിൽ ഭൂരിപക്ഷം കുത്തനെ ഉയർത്തിയായിരുന്നു പാർലമെന്റലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് 1,71,983 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു സച്ചിന് ലഭിച്ചത്.

ആദ്യമായി നിയമസഭയിലേക്ക്


2018 ലായിരുന്നു ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. 25 ശതമാനത്തോളം മുസ്ലീം ജനസംഖ്യയുള്ള ടോങ്ക് മണ്ഡലത്തിൽ നിന്നും 55,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം, അതും ബി ജെ പിയുടെ ഏക മുസ്ലൂം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി. 2018 ൽ കോൺഗ്രസിന് സംസ്ഥാന ഭരണം നേടാൻ സാധിച്ചതിൽ നിർണായക പങ്ക് വഹിച്ച നേതാവ് കൂടിയായിരുന്നു പി സി സി അധ്യക്ഷൻ കൂടിയായ സച്ചിൻ പൈലറ്റ്.

സച്ചിൻറെ പേരായിരുന്നു


ഭരണം ലഭിച്ച ശേഷം യുവ നേതാവ് കൂടിയായ സച്ചിൻറെ പേരായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേട്ടത്. എന്നാൽ മുതിർന്ന നേതാവായ ഗെഹ്ലോട്ടിനായി ഒരു വിഭാഗം രംഗത്തെത്തിയതോടെ തർക്ക പരിഹാരമെന്ന നിലയിൽ ഹൈക്കമാന്റ് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയും സച്ചിനെ ഉപമുഖ്യമന്ത്രിയുമാക്കി. അന്നുമുതൽ ഇരുവരും തമ്മിലുള്ള അധികാര വടംവലി രൂക്ഷമായിരുന്നു.

ആശങ്ക


ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നതായതോടെ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ മുഖ്യമന്ത്രിസ്ഥാനം ഹൈക്കമാന്റിന്റെ പിന്തുണയോടെ നേടിയെടുക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ സച്ചിൻ നടത്തുന്നത്. എന്നാൽ ഇതിനെ വെട്ടാൻ പതിനെട്ടടവുമായി ഗെഹ്ലോട്ട് പക്ഷവും രംഗത്തെത്തിയതോടെ സച്ചിൻ ഇത്തവണയും തഴയപ്പെട്ടേക്കുമോയെന്ന ആശങ്കയാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്ക് ഉള്ളത്.

'ദിലീപ് ഭാഗം പരീക്ഷിച്ച തന്ത്രം,വലിയ നീക്കം നടക്കുന്നുവെന്ന് വരുത്തി'; അഡ്വ പ്രിയദർശൻ തമ്പി'ദിലീപ് ഭാഗം പരീക്ഷിച്ച തന്ത്രം,വലിയ നീക്കം നടക്കുന്നുവെന്ന് വരുത്തി'; അഡ്വ പ്രിയദർശൻ തമ്പി

English summary
Sachin Pilot sara abdulla love story; Internet again on them while rajasathan crisis thickens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X